നിശ്ചയ ദിവസം തന്നെ ഭാവി ഭർതൃപിതാവിന്റെ വായടപ്പിച്ചു; നിബന്ധനകളുമായി വരുണിന്റെ വീട്ടുകാർ; അന്ന് നടന്നത്
തെന്നിന്ത്യൻ താര സുന്ദരി തൃഷ കൃഷ്ണന്റെ 41ാം പിറന്നാൾ ദിനമാണിന്ന്. രണ്ട് പതിറ്റാണ്ടിലേറെയായി കരിയറിൽ തുടരുന്ന തൃഷയ്ക്ക് വൻ ആരാധക വൃന്ദം തമിഴകത്തുണ്ട്. അന്നും ഇന്നും മുൻനിര നായിക നടിയായി തുടരാനും തൃഷയ്ക്ക് സാധിച്ചു. അതേസമയം കരിയറിൽ ഉയർച്ചയും താഴ്ചയും തൃഷയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പൊന്നിയിൻ സെൽവൻ എന്ന ചിത്രമാണ് നഷ്ടപ്പെട്ട് പോയ താരമൂല്യം തൃഷയ്ക്ക് തിരികെ നൽകിയത്. ഇന്ന് കൈ നിറയെ അവസരങ്ങളാണ് നടിക്ക്. പ്രായം നാൽപത് കടന്നെങ്കിലും തൃഷയെ കാണാൻ ഇന്നും ഇരുപതുകാരിയെ പോലെയാണ്.
തൃഷയുടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഇതുവരെയും വിവാഹത്തിന് തൃഷ തയ്യാറായിട്ടില്ല. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും നടി ഒഴിഞ്ഞ് മാറാറാണ് പതിവ്. അതേസമയം 2015 ൽ തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. വ്യവസായി വരുൺ മന്യനെയാണ് തൃഷ വിവാഹം ചെയ്യാനിരുന്നത്. എന്നാൽ വിവാഹ നിശ്ചയത്തിന് പിന്നാലെ ഈ ബന്ധം ഇവർ വേണ്ടെന്ന് വെച്ചു.

ഇതിന്റെ കാരണത്തെക്കുറിച്ച് പല ഗോസിപ്പുകളും വന്നു. കുറച്ച് കാലത്തെ ഡേറ്റിംഗിന് ശേഷമാണ് തൃഷയും വരുണും വിവാഹിതരാകാൻ തീരുമാനിച്ചത്. എന്നാൽ ഈ ബന്ധത്തിൽ വരുണിന്റെ പിതാവിനും കുടുംബത്തിനും എതിർപ്പുണ്ടായിരുന്നെന്ന് അന്ന് റിപ്പോർട്ടുകൾ വന്നു. തൃഷ സിനിമാ നടിയായതാണ് ഇതിന് കാരണം. വിവാഹ നിശ്ചയമായതോടെ കുടുംബം നിബന്ധനകൾ വെച്ചു. തൃഷ സിനിമാ രംഗം വിടണമെന്നായിരുന്നു ഇവരുടെ ആവശ്യം.
വരുണും തന്റെ കുടുംബത്തിന്റെ ആവശ്യത്തിനൊപ്പം നിന്നു. എന്നാൽ തൃഷ ഇതിന് തയ്യാറായില്ല. ഇതോടെയാണ് രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞത്. അന്ന് വന്ന വാർത്തകൾ പ്രകാരം വിവാഹ നിശ്ചയ ദിവസം തന്നെ വരുണും തൃഷയും തമ്മിൽ വഴക്കുണ്ടായി. തൃഷ സിനിമാ രംഗത്തെ തന്റെ സുഹൃത്തുക്കളെയെല്ലാം വിവാഹ നിശ്ചയത്തിന് ക്ഷണിച്ചിരുന്നു. ഇക്കൂട്ടത്തിൽ നടൻ ധനുഷും ഉണ്ടായിരുന്നു. എന്നാൽ ധനുഷും വരുണും തമ്മിൽ ചില പ്രശ്നങ്ങളുണ്ട്.

ധനുഷിനെ കണ്ടതോടെ വരുൺ തൃഷയോട് ദേഷ്യപ്പെട്ടു. ഇത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിലെത്തി. പ്രശ്നത്തിൽ ഇടപെടാൻ വരുണിന്റെ പിതാവ് ശ്രമിച്ചു. എന്നാൽ തൃഷയിത് തടുത്തു. നിങ്ങൾ ഇതിലിടപെടേണ്ടെന്ന് നടി ഇദ്ദേഹത്തോട് പറഞ്ഞതായാണ് അന്ന് വന്ന റിപ്പോർട്ടുകൾ. ധനിക കുടുംബത്തിൽ ഭാര്യയായും മരുമകളുമായും ഒതുങ്ങാൻ തയ്യാറാവാഞ്ഞ തൃഷ കരിയറിലേക്ക് ശ്രദ്ധ നൽകി.
എന്നാൽ പിന്നീടൊരു വിവാഹത്തിന് നടി തയ്യാറായില്ല. വിവാഹം ചെയ്ത് പിന്നീട് വേർപിരിയാൻ തനിക്ക് താൽപര്യമില്ലെന്നാണ് തൃഷ ഒരിക്കൽ വ്യക്തമാക്കിയത്. സിനിമാ രംഗത്ത് തിരക്കേറുകയാണ് തൃഷയ്ക്ക്. മലയാളത്തിൽ ഐഡന്റിറ്റി എന്ന സിനിമയിലും നടി അഭിനയിക്കുന്നുണ്ട്. തമിഴകത്ത് നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കമൽഹാസനൊപ്പം അഭിനയിക്കുന്ന തഗ് ലൈഫ് അണിയറയിൽ ഒരുങ്ങുന്നു. മണിരത്നമാണ് സിനിമയുടെ സംവിധായകൻ. പൊന്നിയിൻ സെൽവന് ശേഷം തൃഷ നായികയാവുന്ന രണ്ടാമത്തെ മണിരത്നം സിനിമയാണിത്.


Click it and Unblock the Notifications