സിനിമയിൽ നിന്നും സമ്പാദിച്ചതെല്ലാം തീർന്നു, പെട്രോൾ പമ്പിൽ ജോലി; അബ്ബാസിന് എന്താണ് സംഭവിച്ചത്?, നടൻ പറയുന്നു!

കാദൽ ദേശം എന്ന സിനിമയിൽ നായക വേഷം ചെയ്ത് തൊണ്ണൂറുകളിൽ തരം​ഗമായി നിന്ന താരമായിരുന്നു അബ്ബാസ്. 2015നുശേഷം സിനിമയിൽ സജീവമല്ലെങ്കിലും ടോയ്ല്റ്റ് ക്ലീനർ ഹാർപിക്കിന്റെ വൈറൽ പരസ്യത്തിലൂടെ ഇപ്പോഴും ആരാധകരുടെ സ്വീകരണമുറികളിൽ ഇടയ്ക്കിടെ വന്ന് പോകാറുണ്ട് താരം. അതിനാൽ‌ തന്നെ അന്നും ഇന്നും ഇരുപത്തിയഞ്ചുകാരൻ അബ്ബാസിന്റെ മുഖമാണ് പ്രേക്ഷകരുടെ മനസിൽ പതിഞ്ഞ് പോയത്. അമ്പതിൽ എത്തിനിൽക്കുന്ന താരം ന്യൂസിലന്റിലാണ് സെറ്റിലായിരിക്കുന്നത്.

ലൈം ലൈറ്റിൽ നിന്നെല്ലാം വിട്ടൊഴിഞ്ഞ് നോർമൽ ലൈഫ് ആസ്വദിക്കാൻ സാധിക്കുന്നതിന്റെ തൃപ്തിയിലാണ് താരം. എന്നാൽ‌ നടനെ കുറിച്ച് അടുത്തിടെ ചില വാർത്തകൾ പ്രചരിച്ചിരുന്നു. സിനിമയും വരുമാനവുമില്ലാതെ അബ്ബാസ് പെട്രോൾ പമ്പിൽ ജോലി ചെയ്യാൻ തുടങ്ങി എന്നതായിരുന്നു വാർത്ത.

actor Abbas

ഇപ്പോഴിതാ അന്ന് പ്രചരിച്ച വാർത്തകളിലെ സത്യാവസ്ഥ താരം തന്നെ വെളിപ്പെടുത്തുന്നു. ന്യൂസിലന്റിൽ സെറ്റിൽ‌ഡാണ്. ​ഗവൺമെന്റിന് വേണ്ടിയാണ് ഇവിടെ ജോലി ചെയ്യുന്നത്. പക്ഷെ എന്ത് ജോലിയാണെന്നത് വെളിപ്പെടുത്താനാവില്ല. ഇതിന് മുമ്പ് ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഫ്രീ ടൈമിൽ ബൈക്ക് റൈഡാണ് താൽപര്യം.

എനിക്ക് പെട്രോൾ പമ്പിലാണ് ജോലിയെന്ന് പ്രചരിപ്പിച്ച് ആളുകൾ കാര്യങ്ങൾ ട്വിസ്റ്റ് ചെയ്തത് അറിഞ്ഞിരുന്നു. അബ്ബാസ് പാവം ജോലിയില്ലാതെ കഷ്ടപ്പെടുന്ന എന്ന തലത്തിലേക്ക് വരെ അത് എത്തി. ന്യൂസിലാന്റിലേക്ക് ആദ്യമായി വന്ന സമയത്ത് ഒരു ബിസിനസ് എനിക്കുണ്ടായിരുന്നു. അത് മാത്രമല്ലാതെ പുതിയത് എന്തെങ്കിലും ട്രൈ ചെയ്ത് നോക്കണമെന്ന് തോന്നി.

ഭാവിയിൽ സിനിമ ജീവിതത്തിനും ഈ അനുഭവങ്ങൾ ഉപകാരപ്പെടുമെന്ന് കരുതി. അതിന്റെ ഭാ​ഗമായി വീടിന് സമീപമുള്ള പെട്രോൾ പമ്പിൽ ജോലിക്ക് കയറി. പത്ത് ദിവസം ജോലി ചെയ്തു. പക്ഷെ അത്ര ഇന്ററസ്റ്റിങായി ഒന്നും ആ ജോലിയിൽ ഇല്ലാത്തതുകൊണ്ട് പിന്നെ പോയില്ല. അതിനുശേഷം വേറെയും നിരവധി ജോലികൾ ചെയ്തു. ഇന്ത്യയിൽ ഇതൊന്നും പരീക്ഷിക്കാൻ എനിക്ക് അവസരം കിട്ടില്ല.

അഥവാ ചെയ്യാൻ ശ്രമിച്ചാലും ആളുകൾ പറയും ഭ്രാന്താണെന്ന്. ഡി​ഗ്നിറ്റി ഓഫ് ലേബർ ഇവിടെയുണ്ട്. ഇന്ത്യയിൽ അതില്ല. ബൈക്ക് മെക്കാനിക്കായും കൺസ്ട്രക്ഷൻ വർക്കും കോൾ സെന്ററിലും ജോലി ചെയ്തു. ഇന്ത്യയിൽ രണ്ട് ബിസിനസ് എനിക്കുണ്ട്. ഏത് ജോലി ചെയ്യാനും എനിക്ക് മടിയില്ല. എല്ലാം ഒരു അനുഭവമായിട്ടാണ് കാണുന്നതെന്നും അബ്ബാസ് പറയുന്നു.

actor Abbas

ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന സിനിമാ സൗഹൃ​ദങ്ങളെ കുറിച്ചും നടൻ മനസ് തുറന്നു. എനിക്കൊപ്പം അഭിനയിച്ച എല്ലാ നായികമാരെയും എനിക്ക് ഇഷ്ടമാണ്. ഒരാളുടെ പേര് മാത്രം പറഞ്ഞാൽ മറ്റുള്ളവർക്ക് ദേഷ്യം വരും. എല്ലാവരുമായും ക്ലോസ് ഫ്രണ്ട്ഷിപ്പുണ്ട്. ഏറ്റവും അധികം ഞാൻ സ്പോയിൽ ചെയ്ത സൗഹൃദം ആരുമായി ഉള്ളതാണെന്ന് ചോദിച്ചാൽ‌ രംഭ എന്ന് പറയേണ്ടി വരും. സെറ്റിൽ ഒരുമിച്ച് ഉണ്ടാകുമ്പോഴെല്ലാം രംഭയ്ക്ക് ഞാൻ ചോക്ലേറ്റ് കൊടുക്കുമായിരുന്നു.

ഡയറ്റിലാണെന്ന് നിരന്തരം പറയുന്നതുകൊണ്ട് ടീസ് ചെയ്യാനാണ് ഞാൻ അ​ങ്ങനെ ചെയ്തിരുന്നത്. രംഭയുടെ അമ്മ വളരെ സ്ട്രിക്ടാണ്. ചോക്ലേറ്റ് കൊടുക്കരുതെന്ന് പറഞ്ഞ് എന്നെ വിലക്കുമായിരുന്നു. അതുപോലെ എന്റെ ഫീമെയിൽ വേർഷനാണ് റീമ സെൻ എന്ന് തോന്നിയിട്ടുണ്ട്. ബ‍ഡികളാണ് ഞങ്ങൾ.

മാധവൻ, ശ്യാം, സിമ്രാൻ, സൂര്യ, ജ്യോതിക, പ്രഭുദേവ, റിമ, രംഭ, വിനീത്, സം​ഗീത എന്നിവരുമായി ആരംഭ കാലം മുതലുള്ള സൗഹൃദം ഇപ്പോഴുമുണ്ട്. ഞങ്ങൾ എല്ലാവരും ചേർന്ന് ഇടയ്ക്ക് ട്രിപ്പ് പോകാറുണ്ട്. പക്ഷെ അടുത്തിടെ അവർ പോയപ്പോൾ എനിക്ക് ഭാ​ഗമാകാൻ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു. സിനിമയിൽ എത്തി തൊട്ടടുത്ത വർഷം തന്നെയായിരുന്നു നടന്റെ വിവാഹം. രണ്ട് മക്കളുടെ പിതാവുമാണ്.

Read more about: tamil actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X