ഇത്ര പാവമാകരുത്, ശങ്കറിന്റെ വീഴ്ചയ്ക്ക് കാരണം, അവരെല്ലാം ഓരോ ടീമായി; പ്രൊഡക്ഷൻ മാനേജർ പറയുന്നു

സിനിമാ ലോകത്ത് വാണവരും വീണവരും ഏറെയാണ്. ഒരു കാലത്ത് താരമായിരുന്ന പലർക്കും പിന്നീടൊരു ഘട്ടത്തിൽ കരിയറിൽ വീഴ്ച വന്നിട്ടുണ്ട്. നടൻ രതീഷ്, റഹ്മാൻ തുടങ്ങിയവരെല്ലാം ഇതിനു​ദാഹരണമാണ്. ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടനായിരുന്നു ശങ്കർ. മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ നിന്ന നടൻ. റാെമാന്റിക് ഹീറോയായി ശങ്കർ വലിയ തരം​ഗം സൃഷ്ടിച്ചു. എന്നാൽ പിന്നീട് ശങ്കറിന്റെ ​ഗ്രാഫ് ഇടിഞ്ഞു. മോഹൻലാൽ താരമായി മാറി. എന്താണ് ശങ്കറിന്റെ കരിയറിൽ സംഭവിച്ചതെന്ന ചോദ്യം ഇപ്പോഴും പ്രേക്ഷകർക്കുണ്ട്.

ശങ്കറിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രൊഡക്ഷൻ മാനേജർ മണക്കാട് രമേശ്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ശങ്കർ പാവമാണ്. അദ്ദേഹത്തിന്റെ ഒരു തലെെ ​രാ​ഗം എന്ന തമിഴ് സിനിമയുണ്ട്. 400 ദിവസം തമിഴ്നാട്ടിൽ ഓടിയ പടമാണ്. സ്വന്തമായി വീടുണ്ടായിരുന്നു. ആ വീടാണ് ആരോമണി സർ വാങ്ങിച്ചത്. അവസാനം ശങ്കർ കുറച്ച് ഡൗൺ ആയിപ്പോയി. ചീത്ത സ്വഭാവങ്ങളൊന്നുമില്ല. എന്തുകൊണ്ടാണ് വീഴ്ച വന്നതെന്ന് ആർക്കും അറിയില്ല. കുറ്റമായി പറയാൻ ചീത്ത സ്വഭാവം ഒന്നുമില്ല. അയാൾ ഒതുങ്ങിക്കളഞ്ഞു. അറ്റാക്ക് ചെയ്യില്ല.

Actor Shankar  Mammootty  Mohanlal

ആരും ഒതുക്കിയതൊന്നുമല്ല. അത്ര പാവത്താനാകാൻ പാടില്ല. ലാലേട്ടൻ അങ്ങനെ ഒതുക്കുന്ന ആളല്ല. ലാലേട്ടനും മമ്മൂട്ടി സാറിനുമെല്ലാം ഓരോ ​ഗ്രൂപ്പായി. ഓരോരുത്തർക്കും ഓരോ കൺട്രോളറാണ്. ശങ്കർ ഒന്നിലും കൂടാതെ അങ്ങ് പോയെന്നും മണക്കാട് രമേശ് ഓർത്തു. സിനിമാ രം​ഗത്ത് ഒന്നും സമ്പാദിക്കാനാകാതെ പോയവരെക്കുറിച്ചും സമ്പാദിച്ചവരെക്കുറിച്ചും മണക്കാട് രമേശ് സംസാരിച്ചു. ഒടുവിൽ ഉണ്ണി കൃഷ്ണൻ, പപ്പു തുടങ്ങിയവരൊക്കെയാണ് അവസാനം ഒന്നും സമ്പാദിക്കാതെ പോയത്. പടങ്ങളുണ്ട്. പക്ഷെ പലരും കുടിച്ചില്ലാതാക്കി. പെെസ ചിലപ്പോൾ വാങ്ങിക്കില്ല.

ബാലൻ കെ നായർ ഇഷ്ടം പോലെ സമ്പാദിച്ചു. നല്ല ആക്ടറായിരുന്നു. പൃഥ്വിരാജിന്റെ അച്ഛൻ നടൻ സുകുമാരൻ സാറിനെക്കൊണ്ട് ഒരു കുഴപ്പവും ഇല്ലായിരുന്നു. അദ്ദേഹവും ഞാനും കൂടെ പല സ്ഥലത്തും കറങ്ങിയിട്ടുണ്ട്. നല്ല പെരുമാറ്റമാണ്. കട്ട് ആന്റ് റെെറ്റ് ആണ് പെരുമാറ്റം. പെെസ കണക്ക് പറഞ്ഞ് മേടിക്കും. പുള്ളിയുടെ വീട്ടിൽ മല്ലിക ചേച്ചിയുടെ കയ്യിൽ കൊണ്ട് കൊടുക്കേണ്ടി വരും. ഞാൻ കൊടുത്തിട്ടുണ്ട്. പൈസ കറക്ടായിരിക്കും. അത് പോലെ സ്വത്തും വാങ്ങിച്ചിട്ടുണ്ട്. എത്ര സ്ഥലം വാങ്ങിച്ചിട്ടിട്ടുണ്ടെന്ന് അറിയാമോയെന്നും മണക്കാട് രമേശ് ചോദിക്കുന്നു.

Actor Shankar  Mammootty  Mohanlal

കരിയറിൽ തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച നടൻ അന്തരിച്ച മുരളിയാണെന്നാണ് മണക്കാട് രമേശ് പറയുന്നത്. സെറ്റിൽ വെെകിയെത്തുക, ഷൂട്ടുമായി സഹകരിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ മുരളിയുണ്ടാക്കി. മദ്യപാനിയായിരുന്നു മുരളിയെന്നും മണക്കാട് രമേശ് തുറന്ന് പറഞ്ഞു. പത്താം അധ്യായം എന്ന സിനിമയിൽ അറിയാതെ മുരളിയെ കാസ്റ്റ് ചെയ്ത് പോയി. രണ്ടേ കാൽ ലക്ഷം രൂപ വേണമെന്ന് പറഞ്ഞു.

Take a Poll

രണ്ട് ലക്ഷം കൊടുത്തു. മുഴുവൻ വേണമെന്ന് പറഞ്ഞു. ഷൂട്ടിന് വരുന്നെന്ന് പറയും. പക്ഷെ വരില്ല. നടൻ മധു മുരളിയെ കാത്തിരുന്നു. ഒടുവിൽ മുരളിയുടെ സീനുകൾ വെട്ടി. നടൻ എവിടെയെങ്കിലും വെള്ളമ‌ടിക്കാൻ പോകും. മുരളി ഷൂട്ടിന് വന്നാലും ബുദ്ധിമുട്ടായിരുന്നെന്ന് മണക്കാട് രമേശ് തുറന്ന് പറഞ്ഞു. നേരത്തെയും മുരളിക്കെതിരെ സമാന ആരോപണങ്ങൾ വന്നിരുന്നു.

FAQs
ശങ്കറിന്റെ സിനിമകൾ

200 ലേറെ സിനിമകളിൽ ശങ്കർ അഭിനയിച്ചിട്ടുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളാണ് മലയാളത്തിലെ അരങ്ങേറ്റ സിനിമ.

Filmibeat Entertainment

More from Filmibeat

Read more about: shankar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X