എനിക്ക് പറ്റുന്നില്ലായിരുന്നു, മനസ് മടുത്ത് ലക്ഷ്മിയുടെ വീട്ടിൽ നിന്നിറങ്ങി; വേർപിരിഞ്ഞതിനെക്കുറിച്ച് മോഹൻ ശർമ
സിനിമാ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് ലക്ഷ്മി. ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്ത ലക്ഷ്മി എഴുപതുകളിൽ തെന്നിന്ത്യയിലെ തിരക്കേറിയ നായിക നടിയായിരുന്നു. പിൽക്കാലത്ത് പല റോളുകളും ലക്ഷ്മി ചെയ്തു. ഇന്നും ലക്ഷ്മിക്ക് ശ്രദ്ധേയ വേഷങ്ങൾ ലഭിക്കുന്നുണ്ട്. ലക്ഷ്മിയുടെ സ്വകാര്യ ജീവിതം പലപ്പോഴും ചർച്ചയായാണ്. നടിയുടെ ആദ്യ രണ്ട് വിവാഹബന്ധങ്ങളും വേർപിരിഞ്ഞതാണ്. ആദ്യ ഭർത്താവ് ഭാസ്കരനിൽ ലക്ഷ്മിക്ക് പിറന്ന മകളാണ് നടി ഐശ്വര്യ ഭാസ്കർ. നടൻ മോഹൻ ശർമയെയാണ് ലക്ഷ്മി രണ്ടാമത് വിവാഹം ചെയ്തത്.
ഒരു ഘട്ടത്തിൽ ഈ ബന്ധവും പിരിയേണ്ടി വന്നു. 1980 ലായിരുന്നു വേർപിരിയൽ. 1987 ൽ നടൻ ശിവചന്ദ്രനെ ലക്ഷ്മി വിവാഹം ചെയ്തു. ലക്ഷ്മിയുമായി അടുത്തതിനെക്കുറിച്ചും വിവാഹം ചെയ്ത് പിന്നീട് പിരിഞ്ഞതിനെക്കുറിച്ചും സസാരിക്കുകയാണ് മോഹൻ ശർമയിപ്പോൾ. ടൂറിംഗ് ടാക്കീസ് എന്ന തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. ചട്ടക്കാരി എന്ന മലയാള സിനിമയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. എന്നാൽ അന്ന് അടുപ്പമില്ലായിരുന്നെന്ന് മോഹൻ ശർമ പറയുന്നു.

ചട്ടക്കാരിയിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ ലക്ഷ്മിയോട് അടുപ്പമില്ലായിരുന്നു. പൂർണമായും പ്രൊഫഷണൽസ് ആയിരുന്നു അന്ന്. പിന്നീടാണ് ഞങ്ങൾ അടുത്തത്. സിനിമാ രംഗത്ത് ഇത് സാധാരണയായി നടക്കുന്നതാണ്. ആർക്കുമിത് റെക്കമന്റ് ചെയ്യില്ല. കാരണം ഒരു നടൻ നടിയെ വിവാഹം ചെയ്യുമ്പോൾ ഒരുപാട് അഡ്ജസ്റ്റ്മെന്റുകൾ വേണം. അത് ഞങ്ങൾക്ക് രണ്ട് പേർക്കും പറ്റുന്നില്ലായിരുന്നു. അതിനാലാണ് പിരിഞ്ഞത്. അവൾ അവളുടെ വഴിക്കും ഞാൻ എന്റെ വഴിക്കും പോയി. അങ്ങോളം പരസ്പരം മനസിലാക്കേണ്ടതും അഡ്ജസ്റ്റ് ചെയ്യേണ്ടതുമുണ്ട്. അതില്ലെങ്കിൽ ആർക്കും ഞാൻ ഇങ്ങനെയൊരു ബന്ധം റെക്കമന്റ് ചെയ്യില്ല.
സ്വാഭാവികമായി സംഭവിച്ച അടുപ്പമാണത്. സിനിമാ രംഗത്ത് രണ്ട് പേർ തമ്മിൽ അടുക്കുന്നത് സാധാരണയാണ്. ലക്ഷ്മി എന്നെ സ്നേഹിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല. ലക്ഷ്മിയെക്കുറിച്ച് അങ്ങനെ ചിന്തിച്ചിരുന്നില്ല. എനിക്കത് പുതു അനുഭവമായിരുന്നു. പിന്നെ ആലോചിച്ചു. ആരെയെങ്കിലും കല്യാണം കഴിക്കണം. ലക്ഷ്മിയെ കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചു.

പക്ഷെ എന്റെ വീട്ടുകാർ വല്ലാതെ വിഷമിച്ചു. ഞാൻ സിനിമയിലേക്ക് വന്നത് അവർ അംഗീകരിച്ചു. പക്ഷെ ഒരു നടിയെ വിവാഹം ചെയ്യുന്നതിൽ വിഷമമായിരുന്നു. അമ്മയ്ക്ക് ഹാർട്ട് അറ്റാക്ക് വരെ വന്നു. അഞ്ച് വർഷം മാത്രമേ ലക്ഷ്മിയുമായുള്ള വിവാഹ ബന്ധം നീണ്ട് നിന്നുള്ളൂ എന്ന് മോഹൻ ശർമ പറയുന്നു. ബന്ധം മുന്നോട്ട് പോകില്ലെന്ന് ഞങ്ങൾ രണ്ട് പേരും മനസിലാക്കി. അങ്ങനെ പിരിയുകയായിരുന്നെന്നും മോഹൻ ശർമ പറയുന്നു.
ഞങ്ങളുടെ മുൻഗണനകളിലെല്ലാം മാറ്റം വന്നു. അവൾക്ക് അവളുടേതായ സുഹൃത്തുക്കളായി. ആ വീട്ടിൽ തന്നെയായിരുന്നു ലക്ഷ്മിയുടെ അമ്മയും മകൾ ഐശ്വര്യയും. എല്ലാവരോടും അഡ്ജസ്റ്റ് ചെയ്ത് എനിക്ക് നിൽക്കാൻ കഴിഞ്ഞില്ല. ഒരു ദിവസം ഞാൻ തീരുമാനിച്ചു. ഒരു വെെകുന്നേരും മനസ് വല്ലാതായി. അന്ന് തന്നെ ആവശ്യമുള്ള തുണികൾ പെട്ടിയിലാക്കി ആ വീട്ടിൽ നിന്നും താൻ ഇറങ്ങിയെന്നും മോഹൻ ശർമ ഓർത്തു


Click it and Unblock the Notifications











