സിനിമകളെല്ലാം അസിൻ കൊണ്ട് പോകുന്നു, പലർക്കും നീരസം, പഴയ താരറാണി ഇനി തിരിച്ച് വന്നാൽ...
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത നടിയാണ് അസിൻ. അഭിനയം രംഗം വിട്ട ശേഷം ലെെം ലെെറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുകയാണ് താരം. നടിയുടെ മുഖം ആരാധകർ കണ്ടിട്ട് വർഷങ്ങളായി. സോഷ്യൽ മീഡിയയിൽ തന്റെ മകളുടെ ഫോട്ടോ മാത്രമേ അസിൻ പങ്കുവെക്കാറുള്ളൂ. വിവാഹ ശേഷം അഭിനയ രംഗം വിട്ട പല നടിമാരും പിന്നീട് തിരിച്ച് വന്നിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം കരിയറിൽ മടങ്ങിയെത്തിയ ഇവരിൽ ചിലർക്ക് മാത്രമേ പഴയ സ്വീകാര്യത ലഭിച്ചിട്ടുള്ളൂ.
അസിൻ സിനിമാ രംഗത്തേക്ക് തിരിച്ച് വന്നാൽ സ്വീകാര്യത ലഭിക്കുമോ എന്നാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചോദ്യം. അസിന് പഴയ സ്വീകാര്യത ലഭിക്കുമെന്നാണ് തമിഴ് സിനിമാ പ്രേക്ഷകർ പറയുന്നത്. അജിത്ത്, വിജയ്, സൂര്യ തുടങ്ങിയ നായകൻമാർക്കൊപ്പം ഇപ്പോഴും അസിന് നായികയായി അഭിനയിക്കാൻ പറ്റുമെന്നാണ് അഭിപ്രായങ്ങൾ.

അതേസമയം ബോളിവുഡിൽ ഒരു തിരിച്ച് വരവ് അസിനെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. കോളിവുഡിലേത് പോലെ തുടരെ ഹിറ്റുകൾ ഹിന്ദി സിനിമാ രംഗത്ത് അസിന് ലഭിച്ചിട്ടില്ല. 2015 ൽ പുറത്തിറങ്ങിയ ഓൾ ഈസ് വെൽ ആണ് അവസാനം റിലീസ് ചെയ്ത അസിന്റെ ഹിന്ദി സിനിമ. ഈ ചിത്രം പരാജയമായിരുന്നു. ഹിന്ദിയിൽ മാർക്കറ്റ് വാല്യൂ ഇടിഞ്ഞ കാലത്താണ് അസിൻ വിവാഹിതയാകുന്നത്.
ബോളിവുഡിൽ അസിന് ശത്രുക്കളുണ്ടെന്നും സംസാരമുണ്ടായിരുന്നു. ആദ്യ ഹിന്ദി ചിത്രം ഗജിനി വൻ ഹിറ്റായി. പിന്നീട് സൽമാൻ ഖാനൊപ്പം ചെയ്ത റെഡിയും സൂപ്പർഹിറ്റായി. എന്നാൽ ബോളിവുഡിലെ രീതികളുമായി അസിന് പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഗോസിപ്പുകൾ നടിയെക്കുറിച്ച് തുടരെ വന്നു. പിആർ വർക്ക് ബോളിവുഡിൽ അത്യാവശ്യമാണ്. പാർട്ടികളിലൂടെയും മറ്റുമാണ് നെറ്റ്വർക്കിംഗ്. എന്നാൽ അസിന് ഇതിനോടൊന്നും താൽപര്യമുണ്ടായിരുന്നില്ല. എന്നിട്ടു വലിയ അവസരങ്ങൾ അസിന് ലഭിക്കുന്നത് അക്കാലത്ത് ബോളിവുഡിലെ പല മുൻനിര നായിക നടിമാരെയും അസ്വസ്ഥരാക്കി എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
സിനിമാ രംഗത്തേക്ക് തിരിച്ച് വരാനാഗ്രഹിക്കുന്നില്ലെന്ന് അസിൻ വിവാഹശേഷം വ്യക്തമാക്കിയതാണ്. അസിനൊപ്പം തമിഴകത്ത് തിളങ്ങിയവരാണ് നയൻതാര, തൃഷ, ശ്രിയ ശരൺ തുടങ്ങിയവർ. എന്നാൽ ഇവരാരും കരിയറിൽ ഇത്രയും വലിയ ഇടവേള എടുത്തിട്ടില്ല. വിവാഹ ശേഷവും നയൻതാര തുടരെ സിനിമകൾ ചെയ്യുന്നുണ്ട്. തൃഷ എപ്പോഴും കരിയറിന് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. സെലിബ്രിറ്റികളുടെ പിന്നാലെ നിഴൽ പോലെ ഒപ്പമുണ്ടാകുന്ന ബോളിവുഡിലെ പാപ്പരാസി ക്യാമറകണ്ണുകളിലും അസിൻ വർഷങ്ങളായി പെടാറില്ലെന്ന് കൗതുകകരമാണ്.

അത്രയും സ്വകാര്യമായ ജീവിതമാണ് അസിൻ നയിക്കുന്നത്. അഭിനയം നിർത്തിയാൽ സിനിമാ രംഗവുമായി ഒരു ബന്ധവും വെക്കില്ലെന്ന് അസിൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഗജിനി, പോക്കിരി തുടങ്ങിയ സിനിമകളിലൂടെയാണ് തമിഴകത്ത് അസിൻ തരംഗമായത്. പത്ത് തമിഴ് സിനിമകളിൽ മാത്രമേ അസിൻ അഭിനയിച്ചിട്ടുള്ളൂ. ഈ പത്ത് സിനിമകളിൽ ഒമ്പതെണ്ണവും ബോക്സ് ഓഫീസ് വിജയം നേടിയ സിനിമകളാണ്. അൽവാർ എന്ന ഒറ്റ സിനിമ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ എന്നതും എടുത്ത് പറയേണ്ടതാണ്. കമൽ ഹാസൻ, വിജയ്, അജിത്ത്, സൂര്യ എന്നിവർക്കൊപ്പം അസിന് മികച്ച സിനിമകൾ അക്കാലത്ത് ലഭിച്ചു. നയൻതാരയ്ക്കും തൃഷയ്ക്കും മുകളിലായിരുന്നു അസിന്റെ സ്ഥാനം. ഗജിനിയുടെ വിജയത്തിന് ശേഷം ബോളിവുഡിലേക്ക് കടക്കുകയായിരുന്നു അസിൻ. 39 കാരിയാണ് അസിൻ


Click it and Unblock the Notifications











