മമ്മൂട്ടിയെ കളിയാക്കി ദുല്‍ഖറിനെ പുകഴ്ത്തി! കാലം മാറിയപ്പോൾ പ്രശസ്ത സംവിധായകന്റെ വാക്ക് സത്യമായോ?

ബോളിവുഡിലെ പ്രശസ്ത സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. പലപ്പോഴും വിവാദങ്ങളും വിമര്‍ശനങ്ങളുമായിരുന്നു അദ്ദേഹത്തെ വാര്‍ത്തകളില്‍ നിറച്ചത്. മലയാളത്തില്‍ നിന്നും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും തമിഴില്‍ രജനികാന്തിനെയുമെല്ലാം പലവിധത്തില്‍ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. ഇത് പലതും വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കാറുമുണ്ട്.

അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കളിയാക്കി ദുല്‍ഖര്‍ സല്‍മാനെ പുകഴ്ത്തിയ ആളാണ് രാം ഗോപാല്‍ വര്‍മ്മ. മമ്മൂട്ടി മകന്‍ ദുല്‍ഖറിനെ നോക്കി അഭിനയം പഠിക്കണമെന്നായിരുന്നു അന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞത്. സൂപ്പര്‍ താരത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം വലിയ പൊല്ലപ്പുകള്‍ ഉണ്ടാക്കിയിരുന്നു. സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും അതില്‍ ചെറിയൊരു കാര്യം ഇപ്പോള്‍ സത്യമായിരിക്കുകയാണ്.

രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്

കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള സൂപ്പര്‍ താരമാണ് മമ്മൂട്ടി. മെഗാസ്റ്റാറിനെതിരെ സംസാരിക്കുന്നവരെ പൊങ്കാല ഇട്ട് പായിക്കുന്ന ആരാധകരും ഒപ്പമുണ്ട്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പും അത്തരമൊരു സംഭവമുണ്ടായി. മണിരത്‌നം സംവിധാനം ചെയ്ത ഓ കാതല്‍ കമ്മണി എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനായി അഭിനയിച്ചിരുന്നു. എല്ലായിടത്ത് നിന്നും സിനിമയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. ദുല്‍ഖറിന്റെ അഭിനയവും വിലയിരുത്തപ്പെട്ടു. എന്നാല്‍ താരപുത്രനെ പുകഴ്ത്തി പറയാന്‍ വേണ്ടി സൂപ്പര്‍ താരത്തെ താഴ്ത്തി കെട്ടുന്ന അഭിപ്രായമായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്

മമ്മൂട്ടി ഇപ്പോഴും ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ്. യഥാര്‍ഥ അഭിനയം മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ നോക്കി പഠിക്കണമെന്നായിരുന്നു അന്ന് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്. ഓകെ കണ്‍മണി അവാര്‍ഡ് കമ്മിറ്റി കണ്ടിരുന്നെങ്കില്‍ മമ്മൂട്ടിയുടെ മുഴുവന്‍ അവാര്‍ഡുകളും വാങ്ങി മകന് കൊടുക്കുമായിരുന്നു. ഇത്രയും കാലം കൊണ്ട് മമ്മൂട്ടിയ്ക്ക് കേരളത്തില്‍ നിന്നും സാധിക്കാത്തത് കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ ദുല്‍ഖര്‍ സാധിപ്പിച്ചെടുക്കുമെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞിരുന്നു.

രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്

മമ്മൂട്ടിയുടെ അഭിനയത്തെ കുറ്റപ്പെടുത്തിയിട്ട് വേണോ മകനെ പുകഴ്ത്താന്‍ എന്നായിരുന്നു ആരാധകര്‍ ചോദിച്ചിരുന്നത്. മാത്രമല്ല സോഷ്യല്‍ മീഡിയ പേജിലൂടെ രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ വ്യാപകമായ ആക്രമണം അന്ന് മമ്മൂട്ടി ആരാധകര്‍ നടത്തിയിരുന്നു. മമ്മൂട്ടി മലയാളത്തിന്റെ മഹാനടന്‍ ആണെന്നുമടക്കം മലയാളികള്‍ അദ്ദേഹത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. വാപ്പച്ചിയെ പറഞ്ഞതില്‍ ദുല്‍ഖറിനും സങ്കടമുണ്ടായിരുന്നു. പത്ത് ജന്മമെടുത്താലും മമ്മൂട്ടിയുടെ ലക്ഷത്തില്‍ ഒരു അംശം അഭിനയം പോലും കാഴ്ച വെക്കാന്‍ തനിക്ക് കഴിയില്ലൊന്നായിരുന്നു ദുല്‍ഖര്‍ രാം ഗോപാല്‍ വര്‍മ്മയ്ക്ക് മറുപടി കൊടുത്തത്.

 രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്

മമ്മൂട്ടിയെ വിമര്‍ശിച്ചത് ശരിയായില്ലെങ്കിലും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞ ഒരു കാര്യം സത്യമായി. സിനിമയിലെത്തി കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരും അത്ര വേഗം പ്രതീക്ഷിക്കാത്ത ഉയരങ്ങളിലാണ് ദുല്‍ഖര്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തെലുങ്ക് സിനിമയിലും ബോളിവുഡിലും അരങ്ങേറ്റം നടത്തിയ ദുല്‍ഖര്‍ വീണ്ടും ബോളിവുഡില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. സോനം കപൂറിനൊപ്പം അഭിനയിക്കുന്ന സോയ ഫാക്ടര്‍ ഈ മാസം ഇരുപതിന് തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുകയാണ്.

രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്

ബോളിവുഡിലെ അരങ്ങേറ്റം കാര്യമായി തിളങ്ങിയില്ലെങ്കിലും സോയ ഫാക്ടര്‍ മിന്നിക്കാനുള്ള വരവാണ്. റിലീസിനോട് അനുബന്ധിച്ച് പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് താരങ്ങള്‍. കുറഞ്ഞ കാലങ്ങള്‍ക്കുള്‌ലില്‍ ദുല്‍ഖര്‍ വലിയ ഉയരങ്ങള്‍ കീഴടക്കുമെന്ന് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത് സതദ്യമായ.ി എന്നാണ് പല ആരാധകരും പറയുന്നത്. നിലവില്‍ മലയാളത്തില്‍ കുറുപ്പ് എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് ദുല്‍ഖര്‍. ഇതല്ലാതെ തമിഴില്‍ വേറയെും സിനിമകള്‍ വരാനിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X