For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കളിയാക്കവര്‍ക്ക് അസ്സല്‍ മറുപടി, വിമര്‍ശനം പ്രശംസയായി; ഓവര്‍ ആക്ടിങിനെ കുറിച്ച് മാളവിക

  |

  സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെടുമ്പോഴും അപകീര്‍ത്തിപ്പെടുമ്പോഴും നായികമാര്‍ പാടെ തളര്‍ന്ന് പോവാറുണ്ട്. ചിലര്‍ വിമര്‍ശിച്ച അതേ നാണയത്തില്‍ തിരിച്ചടിച്ച് പേരുദോഷം കേള്‍പ്പിക്കും. എന്നാല്‍ ചിലര്‍ പക്വതയോടെ മൗനം പാലിക്കും. എന്നാല്‍ ഇവിടെ ഒരു നടി വിമര്‍ശിച്ചവരെ കൊണ്ട് തന്നെ പ്രശംസ നേടുകയാണ്. ആ നടിയാണ് മാളവിക മോഹന്‍.

  ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് മോശമായ കമന്റിട്ടപ്പോള്‍ പ്രതീക്ഷിക്കാത്ത മറുപടിയാണ് നടി നല്‍കിയത്. മാളവിക ഓവര്‍ ആക്ടര്‍ ആണെന്നായിരുന്നു പരമാര്‍ശം. 'എനിക്കറിയാം, എന്നിട്ടും എനിക്കൊരു ഹൈപ്പ് കിട്ടുന്നില്ലല്ലോ' എന്നായിരുന്നു നടിയുടെ പ്രതികരണം. ഇതോടെ കമന്റിട്ട ആള്‍ പോലും പ്രശംസിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇകഴ്തപ്പെട്ടവരോടും ഇഷ്ടം എന്ന കമന്റിന് നടി ഉമ്മ എന്ന് മറുപടി കൊടുത്തു.

  ദുല്‍ഖറിന് സര്‍പ്രൈസൊരുക്കിയത് സുപ്രിയ മേനോന്‍! ബര്‍ഗര്‍ കേക്കുമായി വീട്ടിലേക്ക് നേരിട്ടെത്തി!

  malavikamohanan
  Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam

  'ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളൊന്നും ചെയ്യാതെയും താങ്കള്‍ക്ക് ഹൈപ്പ് കിട്ടിയിട്ടുണ്ടെന്ന്' ഒരു ആരാധകന്‍ കമന്റിട്ടു. 'ഒന്നാലോചിച്ചു നോക്കൂ.. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുന്നവയായിരുന്നെങ്കില്‍ അതെത്ര അത്ഭുതകരമായിരിക്കും' എന്നായിരുന്നു ആ കമന്റിന് നടിയുടെ മറുപടി. ഇതുകൂടെ ആയതോടെ നടിയെ വിമര്‍ശിച്ചവര്‍ക്കും പ്രശംസിക്കാതെ രക്ഷയില്ലാതെയായി.

  അമ്മയില്‍ അംഗത്വം നിഷേധിച്ചു! തുറന്നുപറച്ചിലുമായി നടന്‍ വിഷ്ണു പ്രസാദ്! നീരജ് പറഞ്ഞത് ശരിയാണ്

  ഛായാഗ്രഹകനായ മോഹനന്റെ മകളായ മാളവിക മോഹന്‍ പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. നിര്‍ണായകം, ഗ്രേറ്റ് ഫാദര്‍ എന്നീ മലയാള സിനിമകളിലും പിന്നീട് അഭിനയിച്ചു. നാനു മട്ടു വരലക്ഷ്മി എന്ന സിനിമയിലൂടെ കന്നടയിലും ബിയോണ്ട് ദ ക്ലൗഡ് എന്ന സിനിമയിലൂടെ ബോളിവുഡിലും പേട്ട എന്ന രജനികാന്ത് ചിത്രത്തിലൂടെ തമിഴിലും നടി വിജയം കണ്ടു.

  എന്റെ ചേച്ചിക്ക് പിറന്നാൾ ആശംസകൾ, ജ്യോതിർമയിയുടെ ചിത്രം പങ്കുവെച്ച് നസ്രിയ...

  വിജയ് നായകനായി എത്തുന്ന മാസ്റ്ററാണ് ഇനി മാളവികയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ആക്ഷന്‍ ത്രില്ലറായ ചിത്രം ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രമായി എത്തുന്ന മാസ്റ്ററില്‍ ദളപതി വിജയ് യുടെ നായികയായിട്ടാണ് മാളവിക മോഹന്‍ എത്തുന്നത്.

  'ഗോഡ്ഫാദര്‍’ സിനിമ ദേശീയ അവാര്‍ഡില്‍ നിന്ന് പുറത്തായത് ഇത് കൊണ്ടാണ്, വെളിപ്പെടുത്തി സിദ്ധിഖ്

  എനിക്കൊരു മോശം വിവാഹം ഉണ്ടായി! കല്യാണം കഴിഞ്ഞപ്പോ രഘുവരനെ പിന്തിരിപ്പിക്കാന്‍ നോക്കിയെന്ന് രോഹിണി

  English summary
  When a fan said that Malavika Mohanan is an overactor what was her reply
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X