ദിലീപിന്റെ വിദേശ ഷോയെക്കുറിച്ച് സംസാരമായി; ഒഴിവായെന്ന് കരുതിയെങ്കിലും തേടി വന്നു; രസകരമായ സംഭവം
സിനിമാ താരങ്ങളുടെ ഗൾഫ് ഷോകൾ തരംഗമായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇന്ന് കുറച്ചെങ്കിലും വിദേശ ഷോകളോടുള്ള കമ്പം പ്രേക്ഷകർക്ക് കുറഞ്ഞിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർസ്റ്റാറുകളും വിദേശ ഷോകളിലെ സജീവ സാന്നിധ്യമായിരുന്നു. നടൻ ദിലീപും നിരവധി വിദേശ ഷോകൾ നടത്തിയിട്ടുണ്ട്. ദിലീപിന്റെ ഷോകൾക്ക് വൻ പ്രശംസകളും നേടി. വിദേശ ഷോകളിൽ നിന്നുള്ള രസകരമായ പല കഥകളും താരങ്ങൾ പങ്കുവെക്കാറുണ്ട്.
ദിലീപ് നേതൃത്വം നൽകിയ ഓസ്ട്രേലിയൻ ഷോയ്ക്കിടെയുണ്ടായ സംഭവത്തെക്കുറിച്ച് നടൻ ടിനി ടോം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സുബിയെക്കുറിച്ചുള്ള ഓർമ്മയാണ് നടൻ കൗമുദി മൂവീസിൽ പങ്കുവെച്ചത്. ഓസ്ട്രേലിയയിൽ ഒരു ഷോ സുബിക്ക് ലഭിച്ചു. സുബിയെ സിനിമാലയിൽ ഇൻഡ്രഡ്യൂസ് ചെയ്ത പ്രൊഡ്യൂസർ ഡയാന ഒരു സാധനം ഓസ്ട്രേലിയയിലെ സഹോദരന് കൊടുക്കാൻ ഏൽപ്പിച്ചു. ഉണക്കമീനാണ് കൊടുത്തത്. പോകുന്നത് സൂപ്പർസ്റ്റാർ ദിലീപേട്ടൻ നയിക്കുന്ന പ്രോഗ്രാമിലാണ്.

ഉണക്കമീൻ കൊണ്ടുപോകാൻ സുബി യൂസഫ് എന്നയാളെ കൂടി പറഞ്ഞേൽപ്പിച്ചിരിക്കുകയാണ്. ഇവരെത്തിയപ്പോൾ തന്നെ മണം വന്നു തുടങ്ങി. പരമാവധി കെട്ടി വെച്ചിട്ടുണ്ടെങ്കിലും മണം ഉണ്ട്. ഏറ്റവും അവസാനമാണ് ഡയാനയുടെ സഹോദരന്റെ സ്ഥലം. ഓസ്ട്രേലിയ മൊത്തം കറങ്ങിയ ശേഷമേ ഇത് കൊടുക്കാൻ സാധിക്കൂ. എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ തന്നെ ഗന്ധം വന്നു.
എന്ത് സാധനമാണിത്, ദൈവത്തെയോർത്ത് എവിടെയെങ്കിലും വെക്കാമോയെന്ന് ദിലീപേട്ടൻ ചോദിച്ചു. ദിലീപേട്ടൻ നയിക്കുന്ന പരിപാടിയിൽ എന്തോ മണമെന്ന് സംസാരമായി. അവർക്കിത് പറയാനും പറ്റില്ല. ഏതോയൊരു സ്ഥലത്ത് വെച്ച് ഈ സാധനം നഷ്ടപ്പെട്ടു. സുബിക്കും യൂസഫിനും സന്തോഷമായി. രക്ഷപ്പെട്ടല്ലോ എന്ന് കരുതി. പിറ്റേ ദിവസം വേറൊരു സ്ഥലത്തേക്ക് പോകാൻ നിൽക്കുമ്പോൾ എവിടെ നിന്നോ ഒരു കൊറിയർ ടീം നഷ്‌ടപ്പെട്ട സാധനവുമായി വന്നു. ദിലീപേട്ടൻ തലയിൽ കൈ വെച്ച് പോയെന്നും ടിനി ടോം ചിരിച്ച് കൊണ്ട് ഓർത്തു.

സുബിയെ സിനിമാലയിലേക്ക് കൊണ്ടു വന്നതിനെക്കുറിച്ചും ടിനി ടോം സംസാരിച്ചു. സിനിമാലയുടെ പ്രൊഡ്യൂസർ ഡയാന സ്കിറ്റ് ചെയ്യാൻ ഒരു പെൺകുട്ടി വേണമെന്ന് പറഞ്ഞു. അങ്ങനെ സുബിയെ കൊണ്ടുവന്നു. അവളുടെ പെർഫോമൻസ് കണ്ട് ഷോയിലെ സ്ഥിരം സാന്നിധ്യമാക്കി. ആദ്യ ഗൾഫ് ഷോയ്ക്ക് കൊണ്ടുപോകുന്നത് ഞാനാണ്. അതിന് ശേഷം ഒറ്റയ്ക്ക് പോയി തുടങ്ങിയെന്നും ടിനി ടോം ഓർത്തു. സുബിയുടെ മരണം വിശ്വസിക്കാൻ പറ്റിയില്ല. മരിക്കേണ്ട പ്രായത്തിൽ അല്ല സുബി മരിച്ചതെന്നും ടിനി ടോം അന്ന് വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് തീർത്തും അപ്രതീക്ഷിതമായിരുന്നു സുബിയുടെ മരണം. കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് നടി മരണപ്പെട്ടത്. 41ാം വയസിലാണ് സുബി സുരേഷ് ലോകത്തോട് വിട പറഞ്ഞത്. കോമഡി വേദികളിൽ അവസാന കാലം വരെ സുബി സാന്നിധ്യം അറിയിച്ചിരുന്നു. സിനിമയേക്കാൾ സിബി പ്രാധാന്യം നൽകിയത് സ്റ്റേജ് ഷോകൾക്കായിരുന്നു. സുബിയുടെ അടുത്ത സുഹൃത്തായിരുന്നു ടിനി ടോം. ടിനിയുൾപ്പെടെ നിരവധി സുഹൃത്തുക്കളെ മരണം ദുഖത്തിലാഴ്ത്തി.


Click it and Unblock the Notifications