അതൊക്കെ അവൻ മനസ്സിലാക്കി വളരട്ടെ, ദുല്‍ഖറിനെക്കുറിച്ച് അന്ന് മമ്മൂട്ടി പറഞ്ഞതിനെപ്പറ്റി മുകേഷ്

മലയാള സിനിമയിൽ പകരക്കാരനില്ലാത്ത നടനാണ് മുകേഷ് കലാകുടുംബത്തിൽ നിന്നെത്തിയ താരം ബലൂൺ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. തുടക്കകാലത്ത് ഹാസ്യചിത്രങ്ങളിലായിരുന്നു നടൻ അഭിനയിച്ചത്, എന്നാൽ പിന്നീട് കോമഡി മാത്രമല്ല എല്ലാ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു കൊടുക്കുകയായിരുന്നു. മലയാള സിനിമയില്‌ മാറ്റം കൊണ്ട് വന്ന ചിത്രമാണ് സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത റാംജി റാവു സ്പിങ്ങ്. സിനിമ ക്ലിക്കാവുക മാത്രമല്ല മുകേഷിന്റേയും കരിയറും മാറ്റി മാറിക്കുകയായിരുന്നു. മൾട്ടിസ്റ്റാർ ചിത്രങ്ങളിൽ സജീവമാകുകയായിരുന്നു താരം,. ഇതെല്ലാം ബോക്സോഫീസിൽ വലിയ വിജയമായിരുന്നു.

mammootty -dq

മലയാള സിനിമയിലെ സീനിയർ താരങ്ങൾക്കൊപ്പവും ജൂനിയര് താരങ്ങൾക്കൊപ്പവു മുകേഷ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത പണ്ടത്തെ സിനിമ സെറ്റിനെ കുറിച്ചും ഇപ്പോഴത്തെ സെറ്റിനെ കുറിച്ചും വാചാലനാവുകയാണ് മുകേഷ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാള സിനിമയിലേക്ക് വരുന്ന സമയത്ത് സീനിയര്‍ താരങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ കാതോര്‍ത്തിരിക്കുന്ന നിമിഷം തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നെന്ന് മുകേഷ് പറയുന്നു. ദുൽഖറിനെ കുറിച്ചും താരം വാചാലനാകുന്നുണ്ട്.

മലയാള സിനിമയിലേക്ക് വരുന്ന സമയത്ത് സീനിയര്‍ താരങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ കാതോര്‍ത്തിരിക്കുന്ന നിമിഷം തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്നും അവര്‍ പറയുന്നത് മനസിലാക്കി കൂടുതല്‍ കാര്യങ്ങള്‍ മികവോടെ ചെയ്യാന്‍ കഴിയുമായിരുന്നുവെന്നും നടന്‍ മുകേഷ്. പക്ഷേ ഇന്നത്തെ താരങ്ങള്‍ക്കിടയില്‍ അങ്ങനെ ഒരു 'ജൂനിയേഴ്സ്‌ - സീനിയേഴ്സ്' ബന്ധം കാണാനില്ലെന്നും പക്ഷേ താന്‍ അഭിനയിച്ച 'ജോമോന്റെ സുവിശേഷങ്ങള്‍' എന്ന സിനിമയുടെ സെറ്റില്‍ വച്ച് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ഞെട്ടിച്ചുവെന്നും മുകേഷ് പറയുന്നു.

'സീനിയര്‍ താരങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു അത് നമ്മുടെ തമാശയും അഭിപ്രായവുമൊക്കെയായി പറയുന്ന ഒരു കാലം ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെ ഒരു 'ജൂനിയേഴ്സ്‌ - സീനിയേഴ്സ്' ബന്ധം സിനിമയില്‍ അത്ര കാണാനില്ല. പക്ഷേ എന്നെ സന്തോഷിപ്പിച്ച ഒരു കാര്യമുണ്ട്. 'ജോമോന്റെ സുവിശേഷങ്ങള്‍' എന്ന സിനിമയുടെ സെറ്റില്‍ വച്ച് എന്നോടും ഇന്നസെന്റ് ചേട്ടനോടും ദുല്‍ഖര്‍ മണിക്കൂറുകളോളം സംസാരിച്ചിരുന്നു അതൊരു നല്ല കാര്യമായി എനിക്ക് തോന്നിയപ്പോഴാണ് അന്ന് വൈകുന്നേരം എന്നെ മമ്മുക്ക വിളിക്കുന്നത്. "നിങ്ങളുമായി ദുല്‍ഖര്‍ കൂടുതല്‍ നേരം സമയം ചെലവിട്ടെന്ന് ഞാന്‍ അറിഞ്ഞു. അത് നല്ല കാര്യമാണ് ഞാന്‍ അവനോട് പറയും നിങ്ങളെ പോലെയുള്ള സീനിയര്‍ താരങ്ങളുമായി കൂടുതല്‍ സംസാരിച്ചിരിക്കണം അവരില്‍ നിന്ന് കൂടുതല്‍ പഠിക്കാനുണ്ട് എന്നൊക്കെ". അങ്ങനെ മമ്മുക്ക വിളിച്ച് എന്നോട് പറഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി'. മുകേഷ് പറയുന്നു.

ദുൽഖർ സൽമാൻ,, മുകേഷ് എന്നിവരെ പ്രധാന കഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധനം ചെയ്ത ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ. ദുൽഖറിന്റെ അച്ഛൻ വിൻസെന്റ് എന്ന കഥാപാത്രത്തെയാണ മുകേഷ ചിത്രത്തിൽ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ച ചിത്രമായിരുന്നു ഇത്.ഐശ്വര്യ രാജേഷ്, വിനു മോഹൻ ഇന്നസെന്റ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X