മമ്മൂട്ടി ആ ലെെറ്റിൽ നിൽക്കട്ടെയെന്ന് കരുതി, അബി സ്വയം കരുതിയത് അമിതാഭ് ബച്ചനാണെന്ന്: സംവിധായകന്റെ വാക്കുകൾ

അന്തരിച്ച നടൻ കലാഭവൻ അബിയെ പ്രേക്ഷകർ മറന്നിട്ടില്ല. മിമിക്രി കലാരം​ഗത്തെ താരമായിരുന്ന അബി സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമാ രം​ഗത്ത് അർഹമായ അം​ഗീകാരങ്ങളും അവസരങ്ങളും അബിക്ക് ലഭിച്ചില്ലെന്ന് പ്രേക്ഷകർ പറയാറുണ്ട്. മിമിക്രിയിൽ ദിലീപ്, കലാഭവൻ മണി തുടങ്ങിയവരേക്കാളെല്ലാം വലിയ താരമായിരുന്നു അബി. സിനിമാ രം​ഗത്ത് മുൻനിര നടനായി മാറേണ്ടിയിരുന്നയാൾ‌. എന്നാൽ അബിക്ക് അവസരങ്ങൾ കുറവായിരുന്നു. അബിയുടെ കരിയർ ​ഗ്രാഫിൽ സംഭവിച്ചതിനെക്കുറിച്ച് ഒരിക്കൽ സംവിധായകൻ ശാന്തിവിള ദിനേശ് ചില വാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

അബി എന്റെ നല്ല സുഹൃത്തായിരുന്നു. ഞാൻ ശരിയല്ലാത്തതിന് മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യമില്ലെന്ന് അബി തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ സ്വയം കരുതുന്നത് അമിതാഭ് ബച്ചനും മോ​ഹൻലാലുമാണെന്ന് നർമ്മത്തോടെ പറയുന്ന അബിയെയാണ് എനിക്കിഷ്ടം. ഒരു പരിധി വരെ എന്റെ തളർച്ചയ്ക്കും കാരണം ഇത് തന്നെയാണ്. കാരണം ആർക്കും വഴങ്ങില്ല. അബിയും വഴങ്ങില്ലായിരുന്നു. അബി വഴങ്ങില്ലെന്ന് മാത്രമല്ല. എന്റെ അഭിമുഖം കണ്ടിട്ട് ഒരു സംവിധായകൻ എന്നെ വിളിച്ചു. അദ്ദേഹത്തിന്റെ സിനിമയിൽ മമ്മൂക്കയുടെ കൂടെ അബി ഒരു നല്ല വേഷം ചെയ്തിട്ടുണ്ട്.

Abi

റിഹേഴ്സൽ എല്ലാം കഴിഞ്ഞ് ‌ടേക്ക് എന്ന് പറയുമ്പോൾ ഒരു മിനുട്ട് എന്ന് പറഞ്ഞ് അബി ടോയ്ലറ്റിലേക്ക് പോകും. ഇത് ആദ്യമാെന്നും സെറ്റിലുള്ള ആർക്കും മനസിലായില്ല. മൂത്രമൊഴിക്കാൻ പോകുകയാണെന്ന് കരുതി. വാസ്തവത്തിൽ അങ്ങനെയല്ല. രണ്ട് മൂന്ന് മിനുട്ട് മമ്മൂക്ക ലെെറ്റിന് മുന്നിൽ നിൽക്കട്ടെ എന്ന് അബി കരുതി. പുള്ളി ബോധപൂർവം ചെയ്യുന്നതാണോ അല്ലയോ എന്ന് എനിക്കറിയില്ല. പക്ഷെ അയാളത് ആസ്വദിച്ചിരുന്നു. അതൊക്കെയാണ് അബിയുടെ മെെനസ് എന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.

ദിലീപടക്കം മിമിക്രിയിൽ നിന്ന് വന്ന ഒരുപാട് നടൻമാർ രക്ഷപ്പെട്ടിട്ടും അബി രക്ഷപ്പെ‌ടാതിരുന്നതിന് കാരണം ഇതാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞിട്ടുണ്ട്. അബിയുടെ മകൻ ഷെയിൻ നി​ഗത്തെയും ശാന്തിവിള ദിനേശ് വിമർശിച്ചിട്ടുണ്ട്. അബിയേക്കാൾ മോശമാണ് ഷെയിൻ നി​ഗത്തിന്റെ പ്രവൃത്തികളെന്നാണ് ശാന്തിവിള ദിനേശ് ഒരിക്കൽ പറഞ്ഞത്. പിന്നീട് ഈ അഭിപ്രായം മാറ്റുകയും ചെയ്തു.

അടുത്ത കാലത്തായി ഷെയിൻ നി​ഗത്തിന് നല്ല മാറ്റം വന്നു, എന്റെ വിമർശനം വരെ ചിലപ്പോൾ അവന് ​ഗുണം ചെയ്തിരിക്കാം. ആ പയ്യൻ നല്ല നടനാണ്. ഷെയിനിനെ പോലെ ഷെെൻ നി​ഗവും നല്ല നടനാണെന്നും ശാന്തിവിള ദിനേശ് ഒരിക്കൽ പറഞ്ഞു. പക്ഷെ ഷെയിൻ നി​ഗത്തിന്റെ ആരാധകരിൽ നിന്നും ഭീഷണി കോളുകൾ വന്നപ്പോൾ സംവിധായകൻ വീണ്ടും വിമർശനം ഉന്നയിച്ചു.

Mammootty  Abi

അവൻ നന്നായപ്പോൾ നല്ലവനെന്ന് പറഞ്ഞവനാണ് ഞാൻ. അവൻ കൊണ്ട് നടക്കുന്ന പത്ത് പതിനഞ്ച് അലവലാതികൾ കാണും. ഇവൻമാരെ വെച്ച് ഈ ചെറുക്കൻ കളിക്കുകയാണ്. ഈ ചെറുക്കന് പക്വത വന്നിട്ടില്ല. അമ്മ കുപ്പിപ്പാലും കൊണ്ട് നഴ്സറിയിൽ കൊണ്ട് പോകും പോലെ കൊണ്ട് പോകുന്ന ചെറുക്കൻ മാന്യമായി ജീവിക്കുന്ന നമ്മളെ ഭീഷണിപ്പെടുത്തുകയാണ്.

മട്ടാഞ്ചേരി നിനക്കറിഞ്ഞ് കൂടെന്നാണ് അവർ പറയുന്നതെന്നും ശാന്തിവിള ദിനേശ് അന്ന് പറഞ്ഞു. അഭിപ്രായങ്ങൾ തുറന്നടിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. ചില പ്രസ്താവനകൾ വിവാദത്തിലായിട്ടുമുണ്ട്. ബം​ഗ്ലാവിൽ ഔതയാണ് ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത സിനിമ. പിന്നീട് സിനിമകൾ ചെയ്തിട്ടില്ല. സീരിയൽ രം​ഗത്ത് ശാന്തിവിള ദിനേശ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: mammootty abi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X