For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജീവിതത്തിൽ വേദനിപ്പിച്ച പ്രണയം ഒന്നു മാത്രം, വിവാഹം കഴിക്കില്ലെന്ന് അന്ന് തീരുമാനിച്ചിരുന്നു'; ബാബു ആന്റണി

  |

  90 കളിൽ മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് ബാബു ആന്റണി. കോട്ടയം കുഞ്ഞച്ചൻ, മൂന്നാം മുറ, വ്യൂഹം തുടങ്ങി നിരവധി സിനിമകളിൽ ബാബു ആന്റണി വില്ലനായെത്തി. സിനിമകളിലെ തുടക്ക കാലത്ത് നടന്റെ പേരിൽ പല ​ഗോസിപ്പുകളും ഉയർന്നിരുന്നു. നടനുമായി പ്രണയത്തിലായിരുന്നെന്ന് നടി ചാർമിള ഉൾപ്പെടെ പരസ്യമായി പറഞ്ഞിരുന്നു.

  Recommended Video

  ഞാൻ ഒരിക്കലേ പ്രണയിച്ചിട്ടുള്ളൂ. അതൊരു ഇന്ത്യൻ വനിത ആയിരുന്നു

  എന്നാൽ ഇതിനോടൊന്നും ബാബു ആന്റണി പ്രതികരിച്ചില്ല. തന്റെ ജീവിതത്തിൽ വിവാഹത്തിന് മുമ്പ് ആത്മാർത്ഥമായ ഒറ്റ പ്രണയമേ ഉണ്ടായിട്ടുള്ളൂ എന്നാണ് മുമ്പൊരിക്കൽ ജെബി ജം​ഗ്ഷനിൽ ബാബു ആന്റണി പറഞ്ഞത്. പലരും താനുമായി പ്രണയത്തിലാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇവരെയൊന്നും തനിക്ക് അറിയില്ലെന്നും നടൻ അന്ന് പറഞ്ഞു.

  'ഞാൻ ഒരിക്കലേ പ്രണയിച്ചിട്ടുള്ളൂ. അതൊരു ഇന്ത്യൻ വനിത ആയിരുന്നു. ക്രോണിക് ബാച്ചിലർ ആവാനായിരുന്നു എന്റെ ആദ്യം മുതലേയുള്ള തീരുമാനം. അങ്ങനെ പോവുന്ന സമയത്ത് ഞാൻ ഒരു സിനിമയിൽ നിന്നല്ലാത്ത ഇന്ത്യൻ പെൺകുട്ടിയെ കണ്ടുമുട്ടി. കോളേജിൽ പഠിക്കുന്ന സമയമായിരുന്നു. ഞാൻ അവരെ കല്യാണം കഴിക്കാൻ ആ​ഗ്രഹിച്ചു. അത് നടന്നില്ല. അത് കഴിഞ്ഞ ഞാൻ വീണ്ടും ശക്തമായ തീരുമാനം എടുത്തു കല്യാണം കഴിക്കുന്നില്ലെന്ന്'

  Also Read: 'എന്നിൽ ഒരു സംവിധായികയും എഴുത്തുകാരിയുമുണ്ട്'; സംവിധാന മോഹം പങ്കുവച്ച് നിത്യ മേനോൻ

  'ഒരുപാട് പേർ എന്നെ പ്രണയിച്ചിരുന്നെന്ന് പലയിടത്തും പറഞ്ഞിട്ടുണ്ട്. ഞാൻ ഒരിക്കലും കാണാത്ത ആൾ പോലും പറഞ്ഞിട്ടുണ്ട് ഞാൻ ബാബു ആന്റണിയെ പ്രണയിക്കുന്നെന്ന്. നിങ്ങളെന്നെ കല്യാണം കഴിച്ചില്ലെങ്കിൽ അത് ചെയ്യും ഇത് ചെയ്യും എന്നൊക്കെ ഫോണിൽ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഞാൻ പറഞ്ഞു എനിക്ക് നിങ്ങളെ അറിയില്ല. ഞാൻ കല്യാണം കഴിക്കാൻ തീരുമാനം എടുത്തിട്ടില്ലെന്ന്'

  'പഠിക്കുന്ന കാലത്തെ പ്രണയമായിരുന്നു എന്നെ വളരെ വേദനിപ്പിച്ചത്. അത് വളരെ ആത്മാർത്ഥമായ സ്നേഹമായിരുന്നു. എന്റെ ഭാര്യയെ കണ്ടു മുട്ടുന്നത് വരെ ആ വേദന എന്നെ വേട്ടയാടി. ഭാര്യ റഷ്യൻ അമേരിക്കൻ ആണ്. യുഎസിൽ വെച്ച് കുടുംബത്തിന്റെ ഒരു ക്രിസ്മസ് പാർട്ടി ഉണ്ടായിരുന്നു. അന്ന് അവർ അവിടെ പാടുന്നുണ്ടായിരുന്നു. പാട്ട് കേട്ടപ്പോൾ എനിക്ക് വളരെ ഇഷ്ടമായി'

  Also Read: അപ്പുവും അഞ്ജുവും ബാലനെതിരെ! സാന്ത്വനം വീട് നാലാകുമോ? ഇത്തവണ സാവിത്രി പറഞ്ഞത് ന്യായം

  'പിറകിൽ നിന്നാണ് ഞാൻ കണ്ടത്. നിങ്ങളെ ഇഷ്ടമായി. നമുക്കൊരു ഡിന്നറിന് പോയാലോ എന്ന് ഞാൻ ചോദിച്ചു. കാരണം പുള്ളിക്ക് നമ്മളെ അറിയില്ല. ഏതോ രാജ്യത്ത് നിന്ന് വന്ന കറുമ്പൻ. അവരെ സംബന്ധിച്ച് നമ്മളെല്ലാം കറുമ്പൻമാരാണല്ലോ. പിന്നീട് ഞങ്ങൾ ഒരു ഡിന്നറിന് പോയി. കൂടുതൽ അടുത്തു'

  'പിന്നീട് വിവാഹത്തെ പറ്റി സംസാരിച്ചു. അവരുടെ മാതാപിതാക്കൾ ആദ്യം എതിർത്തു. രണ്ട് പേരും രണ്ട് കൾച്ചറാണ്, നിങ്ങൾക്കുണ്ടാവുന്ന കുട്ടികൾ എങ്ങനെ ഇരിക്കും. അവർ കൺഫ്യൂസ്ഡ് ആവില്ലേ തുടങ്ങിയ എതിർപ്പുകൾ ഉണ്ടായിരുന്നു. എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്ത് ഞങ്ങൾ കല്യാണം കഴിച്ചു'

  Also Read: ദുൽഖറിന് ഞാൻ മെസേജ് അയച്ചപ്പോൾ എന്തോ വലിയ നിധി കിട്ടിയപോലെ ആയിരുന്നു അവന്; താരപുത്രന്മാരെ കുറിച്ച് സിദ്ദിഖ്

  'കല്യാണം കഴിച്ച് ഒമ്പത് വർഷം എന്റെ കൂടെ നാട്ടിൽ താമസിച്ചു. ഇപ്പോൾ രണ്ട് ‌മൂന്ന് വർഷമായിട്ട് കൊച്ചിയിലേക്ക് ഞങ്ങൾ മാറി. മക്കൾക്ക് യുഎസ് പൗരത്വമാണ്. അവരിൽ ഒരാൾ ജനിച്ചത് മോസ്കോയിലും ഒരാളുണ്ടായത് കോട്ടയത്തും ആണ്. ഭാര്യ മലയാളം പഠിക്കാൻ ഞാൻ നിർബന്ധിച്ചിട്ടില്ല. കാരണം അവർ ഇപ്പോൾ തന്നെ ഒരുപാട് കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്'

  'എന്റെ അമ്മയ്ക്ക് ഇം​ഗ്ലീഷ് അറിയില്ല. ഇവർ തമ്മിൽ ഒരു ഭയങ്കര കമ്മ്യൂണിക്കേഷൻ എപ്പോഴും നടന്നിരിക്കും. ഈ ഒമ്പത് വർഷം എല്ലാക്കാര്യങ്ങളും പരസ്പരം സംസാരിക്കാതെ അവർ ചെയ്തു. സ്നേഹമുണ്ടെങ്കിൽ നിങ്ങൾക്കൊരു ഭാഷയുടെ ആവശ്യം ഇല്ല,' ബാബു ആന്റണി പറഞ്ഞതിങ്ങനെ.

  Read more about: babu antony
  English summary
  when actor babu antony talked about his failed love affair; said it haunted for a while
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X