'ഭ്രാന്തമായ ആരാധന... ഊണിലും ഉറക്കത്തിലും ജിപി..'; ഒടുവിൽ ആരാധികയെ വീട്ടിൽ പോയികണ്ട് ഗോവിന്ദ് പത്മസൂര്യ!
പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമാണ് ഗോവിന്ദ് പത്മസൂര്യ. നടൻ എന്നതിനേക്കൾ നല്ലൊരു അവതാരകൻ ആണ് ജിപി. നിരവധി ആരാധകർ ആണ് ജിപിക്ക് ഉള്ളത്. സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ജി.പി പ്രേക്ഷകർക്ക് പരിചിതനായത് റിയാലിറ്റി ഷോകളിൽ കൂടിയാണ്. ഡാഡി കൂൾ എന്ന ചിത്രത്തിലെ പ്രകടനമാണ് ജി.പി എന്ന നടനെ ആരാധകർക്ക് മനസിലാക്കി കൊടുത്തത്. സിനിമയിൽ താരം അവതരിപ്പിച്ചത് ശ്രീകാന്ത് എന്ന മലയാളി ക്രിക്കറ്റ് താരത്തെ ആയിരുന്നു. പിന്നീട് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡിഫോർ ഡാൻസ് എന്ന പരിപാടിയുടെ അവതാരകനായി ജി.പി എത്തിയതോടെ മലയാളികളുടെ പ്രിയതാരമായി മാറി. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടേയില്ല.
2014ൽ ആയിരുന്നു ഡിഫോർ ഡാൻസ് റിയാലിറ്റി ഷോ ആരംഭിച്ചത്. കുറച്ച് സീസണുകളിൽ ജിപിയും പേർളിയുമായിരുന്നു അവതാരകർ പിന്നീട് സിനിമാ തിരക്കുകൾ വർധിച്ചതോടെയാണ് ജിപി അവതാരകനിൽ നിന്നും മാറിയത്. പിന്നീട് ഒരിടവേളക്ക് ശേഷം 2020ൽ മലയാളികളുടെ പ്രിയ നടൻ ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി മിനി സ്‌ക്രീനിലേക്ക് തിരിച്ചുവന്നു. സീ കേരളത്തിന്റെ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന റിയാലിറ്റി ഷോയുടെ വിധികർത്താവായാണ് ജിപി എത്തിയത്. ആദ്യമായാണ് താരം ഒരു റിയാലിറ്റി ഷോയിൽ വിധികർത്താവായി ജിപി എത്തിയത്.

ഗോവിന്ദ് പത്മസൂര്യ എങ്ങനെ ജിപിയായി എന്ന് ഒരു അഭിമുഖത്തിൽ ജിപി തുറന്ന് പറഞ്ഞിരുന്നു. 'എൻ്റെ ഹയർ സെക്കണ്ടറി വിദ്യാഭ്യാസം ഒരു ഇന്റർനാഷണൽ സ്കൂളിൽ ആയിരുന്നു. അവിടത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവരാണ്. മലയാളികൾ വളരെ കുറവായിരുന്നു. ഒരു അഞ്ചാം ക്ലാസ്സുകാരൻ അവിടെ വെച്ച് ഒരിക്കൽ എന്നോട് എന്റെ പേര് ചോദിച്ചു. ഞാൻ ഗോവിന്ദ് പദ്മസൂര്യ എന്ന മറുപടി പറഞ്ഞു. പഞ്ചാബിയായ അവന് പക്ഷെ ഗോവിന്ദ് പദ്മസൂര്യ ഉച്ചരിക്കാൻ പാടായിരുന്നു. അവനാണ് പേര് ചുരുക്കി ആദ്യം അവന്റെ സൗകര്യത്തിൽ ജിപി എന്ന് വിളിക്കുന്നത്. കോളേജിൽ പഠിക്കുമ്പോൾ എന്റെ സുഹൃത്തുക്കൾ എന്നെ മുഴുവൻ പേരിലും വിളിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞിരുന്നു. അതിനാൽ അവർ അതിൽ നിന്ന് സൂര്യ എന്ന് മാത്രം എടുത്തു.'

'ടെലിവിഷനിൽ വന്നപ്പോൾ നീണ്ട എൻ്റെ പേര് വിളിക്കുന്നത് അത്ര സുഖമാകില്ലന്ന് കണ്ട് വിളിക്കാൻ കൂടുതൽ സൗകര്യപ്രദമായ ജിപി തന്നെ ഉറപ്പിച്ചു. ആ അഞ്ചാം ക്ലാസ്സുകാരൻ വിളിച്ച പേരാണ് ജിപി. ഇപ്പോൾ എന്നെ എല്ലാവരും വിളിക്കുന്നത് ജിപി എന്ന് തന്നെയാണ്.' തെലുങ്ക് സിനിമകളിലാണ് ജിപി ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബൻഗരാജു എന്ന സിനിമയാണ് ജിപി അഭിനയിച്ച് അവസാനം റിലീസ് ചെയ്ത തെലുങ്ക് സിനിമ. നാഗചൈതന്യയാണ് ചിത്രത്തിൽ നായകനായത്. യുട്യൂബർ കൂടിയായ ജിപി ഇപ്പോൾ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്. ഭ്രാന്തമായി തന്നോട് ആരാധന സൂക്ഷിക്കുന്ന ആരാധികയെ സർപ്രൈസായി വിസിറ്റ് ചെയ്തതിന്റെ വീഡിയോയാണ് ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ചിരിക്കുന്നത്. സഫ്നയെന്ന വിദ്യാർഥിനിയായ ആരാധികയെയാണ് സർപ്രൈസായി സമ്മാനങ്ങളുമായി എത്തി ജിപി സന്ദർശിച്ചത്.
Recommended Video

തന്റെ പ്രിയ ആരാധികയെ കുറിച്ച് വിവരിച്ച് വീഡിയോയ്ക്കൊപ്പം ജിപി എഴുതിയത് ഇങ്ങനെയാണ്. 'എന്റെ മാനേജർ നൗഫൽ ഒരു ദിവസം എന്റെ അടുത്ത് വന്ന് സഫ്നയെക്കുറിച്ച് പറഞ്ഞു. അവൾ ഒരു കടുത്ത ആരാധികയാണെന്നും എന്നെ കാണണമെന്നത് അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ജീവിതത്തിൽ ഒരിക്കലെങ്കിലും എന്നെ കാണാൻ കഴിയുമെന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നുവെന്നും പക്ഷേ അവളുടെ സുഹൃത്തുക്കൾ എപ്പോഴും അവളുടെ ഈ സ്വപ്നത്തെ കളിയാക്കി ചിരിക്കുന്നുവെന്നും പറഞ്ഞു. അവളുടെ ഒരു ഭ്രാന്തമായ സ്വപ്നമാണെന്നും ജിപിയെ ഒരിക്കലും കണ്ടുമുട്ടില്ലെന്നും പലരും അവളോട് പറഞ്ഞിരുന്നു. ഇതെല്ലാം കേട്ടപ്പോഴാണ് ഞാൻ അവളുടെ വീട്ടിൽ പോയി അവളുടെ ആഗ്രഹം സാധിച്ച് കൊടുക്കാൻ തീരുമാനിച്ചത്' ജിപി കുറിച്ചു. വീഡിയോ വൈറലായതോടെ ജിപിയോട് കടുത്ത ആരാധനയാണെന്നും പറഞ്ഞ് നിരവധി കമന്റുകളാണ് വരുന്നത്.


Click it and Unblock the Notifications