'വിക്കിയെ പ്രഭുദേവയെ പോലെ തോന്നുന്നെന്ന് നയൻതാരയോ‌ട് പറഞ്ഞപ്പോൾ...; അതിലാണ് എല്ലാം തുടങ്ങിയത്'

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ് നയൻതാരയുടെ വ്യക്തിജീവിതം. നടി ഇന്ന് ജീവിതത്തിൽ കാണിക്കുന്ന പക്വതയിൽ ഈ സംഭവങ്ങളെല്ലാം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സംവിധായകൻ വിഘ്നേശ് ശിവനൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് നടി ഇന്ന്. പഴയത് പോലെ ​ഗോസിപ്പ് കോളങ്ങളിൽ നയൻതാര വിഷയമാകാറില്ല. വ്യക്തി ജീവിതത്തിൽ വളരെയധികം സ്വകാര്യത‌ പുലർത്തുന്നു. അഭിമുഖങ്ങളിലൊന്നും നയൻതാരയെ അധികം കാണാറില്ല.

അടുത്തിടെയാണ് സോഷ്യൽ മീഡിയയിലേക്ക് പോലും നയൻതാര കടന്ന് വന്നത്. പഴയത് പോലെ ​ഗ്ലാമറസ് വേഷങ്ങൾ ചെയ്യാനും നയൻതാര തയ്യാറല്ല. മോശം ആശയങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുന്ന സിനിമകൾ ചെയ്യില്ലെന്ന് അടുത്തിടെ താരം വ്യക്തമാക്കുകയും ചെയ്തു. അതേസമയം വിവാഹശേഷവും നയൻതാര കരിയറിന് നൽകുന്ന പ്രഥമ പരി​ഗണനയിൽ മാറ്റം വന്നിട്ടില്ല. ഈ വർഷം നടിയുടെ ഒരുപിടി സിനിമകൾ പുറത്തിറങ്ങി.

Vignesh Shivan, Nayanthara

പക്ഷെ ജവാൻ മാത്രമാണ് ഇതിൽ സൂപ്പർഹിറ്റായ സിനിമ. നയൻതാരയെ പോലെ വിഘ്നേശ് ശിവനും കരിയറിലെ തിരക്കുകളിലാണ്. നാനും റൗഡി താൻ എന്ന സിനിമയ്ക്കിടെയാണ് നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാകുന്നത്. സംവിധായകനെന്ന നിലയിൽ വിഘ്നേശിന് കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രമാണ് നാനും റൗഡി താൻ. സിനിമയിൽ നായികയായെത്തിയ നയൻതാര മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. നയൻതാരയുടെ ആരാധകനായിരുന്ന വിഘ്നേശ് ഷൂട്ടിം​ഗിനിടെ നടിയുടെ കാമുകനായി മാറി.

നയൻതാരയും വിഘ്നേശും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് നാനും റൗഡി താനിൽ ശ്രദ്ധേയ കഥാപാത്രം ചെയ്ത നടൻ രാഹുൽ താത്ത മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നയൻതാരയും വിഘ്നേശും പ്രണയത്തിലാകാൻ കാരണം താനാണെന്ന് രാഹുൽ താത്ത അന്ന് വാദിച്ചു. നിങ്ങളെ കാണുമ്പോൾ എനിക്ക് പ്രഭുദേവയെ പോലെ തോന്നുന്നെന്ന് ഞാൻ വിഘ്നേശിനോട് പറഞ്ഞു. മാഡം, വിക്കി പ്രഭുദേവയെ പോലെയുണ്ടെന്ന് നയൻതാരയോടും പറഞ്ഞു. അങ്ങനെയാണ് ഇരുവർക്കും ഇടയിൽ പ്രണയം ഉടലെടുത്തതെന്ന് രാഹുൽ താത്ത പറഞ്ഞു.

Vignesh Shivan, Nayanthara, Rahul Thatha

നയൻതാരയുടെ മുൻ കാമുകനാണ് പ്രഭുദേവ. കോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച പ്രണയകഥയാണിത്. ഭാര്യയും മക്കളുമുള്ള പ്രഭുദേവ നയൻതാരയുമായി വിവാഹേതര ബന്ധം വെച്ചത് അന്ന് വ്യാപക വിമർശനത്തിന് വഴി വെച്ചു. പ്രഭുദേവയുടെ മുൻ ഭാര്യ റംലത്തും ഇരുവർക്കുമെതിരെ രം​ഗത്ത് വന്നു. നയൻതാര അക്കാലത്ത് കേൾക്കേണ്ടി വന്ന ആക്ഷേപങ്ങൾ ചെറുതല്ല. വിവാഹമോചനം നേടിയ ശേഷം നയൻതാരയ്ക്കൊപ്പം ജീവിക്കാൻ പ്രഭുദേവ തീരുമാനിച്ചെങ്കിലും അധികകാലം ഈ ബന്ധം മുന്നോട്ട് പോയില്ല.

മാനസികമായി തകർന്ന നയൻതാര കുറച്ച് കാലം ലൈം ലൈറ്റിൽ നിന്നും പൂർണമായും മാറി നിന്നു. പിന്നീട് ശക്തമായ തിരിച്ച് വരവ് നടത്താനും നടിക്ക് സാധിച്ചു. നയൻതാരയെ ആദ്യമായി നേരിൽ കണ്ടതിനെക്കുറിച്ച് നേരത്തെ വിഘ്നേശ് ശിവൻ സംസാരിച്ചിരുന്നു. ധനുഷിന്റെ നിർദ്ദേശപ്രകാരമാണ് നയൻതാരയോട് നാനു റൗഡി താനിന്റെ കഥ പറയാൻ പോയത്. നടി സിനിമ ചെയ്തില്ലെങ്കിലും നേരിൽ കാണാമെന്ന് കരുതി ഫ്ലാറ്റിൽ പോയി. കഥ ഇഷ്ടപ്പെട്ട നയൻതാര സിനിമ ചെയ്യാമെന്ന് അപ്പോൾ തന്നെ വ്യക്തമാക്കിയെന്നും വിഘ്നേശ് ശിവൻ വ്യക്തമാക്കി.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X