ഇഷ്ടം തോന്നിയ നടി അമല; ഇന്നത്തെ അമല പോളിനെ ഇഷ്ടം മകന്; നടിയെക്കുറിച്ച് സുധീഷ് പറഞ്ഞത്
മലയാള സിനിമയിൽ ഒരു കാലത്ത് നെക്സ്റ്റ് ഡോർ ബോയ് ഇമേജുള്ള നടനായിരുന്നു സുധീഷ്. ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്കെത്തിയ സുധീഷ് സഹനടൻ വേഷങ്ങളിലാണ് കൂടുതലായും അഭിനയിച്ചത്. ഇന്നും സിനിമകളിൽ നടൻ തന്റെ സാന്നിധ്യം അറിയിക്കുന്നു. 35 വർഷം നീണ്ട കരിയറിൽ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ സുധീഷ് ചെയ്തു.
അനന്തരം, മണിച്ചിത്രത്താഴ്, ചിന്താവിശിഷ്ടയായ ശ്യാമള, ശ്രീകൃഷ്ണ പുരത്തെ നക്ഷത്രത്തിളക്കം, വല്യേട്ടൻ, വെള്ളിത്തിര, അനിയത്തിപ്രാവ് തുടങ്ങിയ സിനിമകളിൽ സുധീഷ് അഭിനയിച്ചു. അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, വല്യേട്ടൻ തുടങ്ങിയ സിനിമകളിൽ സുധീഷ് ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കരിയറിൽ നിരവധി പുരസ്കാരങ്ങളും സുധീഷിന് ലഭിച്ചിട്ടുണ്ട്.

ഭൂമിയിലെ മനോഹര സ്വകാര്യം എന്ന എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സുധീഷിന് ലഭിച്ചിരുന്നു. എന്നിവർ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള ഫിലിം ക്രിറ്റിക്സ് പുരസ്കാരവും സുധീഷ് സ്വന്തമാക്കി.
മുമ്പൊരിക്കൽ തനിക്ക് ആരാധന തോന്നിയ നായികയെ പറ്റി സുധീഷ് സംസാരിച്ചിരുന്നു. കൈരളി ടിവിയിലെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധീഷ്. നടി അമല അക്കിനേനിയാണ് സുധീഷിന്റെ പ്രിയപ്പെട്ട നടിമാരിലാെരാൾ.

'അവരെ ഇഷ്ടമാവാനുള്ള കാരണം പുഷ്പ വിമാനം സിനിമയിൽ കമൽ ഹാസനൊപ്പം നന്നായി അമല അഭിനയിച്ചിരുന്നു. ആ സമയത്ത് ആരാധന തോന്നിയ നടിയായിരുന്നു അമല,' സുധീഷ് പറഞ്ഞു. ഇന്നത്തെ അമല പോളിനെയല്ല ഉദ്ദേശിച്ചതെന്നും സുധീഷ് ഇതിനിടെ പറഞ്ഞു.
ഇന്നത്തെ അമല പോളിനെ സുധീഷിന്റെ മകനായിരിക്കും ഇഷ്ടമെന്ന് അവതാകരൻ നാദിർഷ ഇതിനിടെ പറഞ്ഞു. അത് ശരിയാണ്. റൺ ബേബി റൺ സിനിമയൊക്കെ കണ്ട് മകന് അമല പോളിനെ ഭയങ്കര ഇഷ്ടമാണെന്ന് സുധീഷും പറഞ്ഞു.

സുധീഷിന്റെ മകനും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോയിലൂടെയാണ് നടന്റെ മകൻ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ടൊവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന സിനിമയിലും സുധീഷ് ഒരു വേഷം ചെയ്തിരുന്നു.
തുടക്ക കാലത്ത് ചെയ്ത സിനിമകളിൽ നിന്നും വ്യത്യസ്തമായ സിനിമകളാണ് സുധീഷ് ഇപ്പോൾ ചെയ്യുന്നത്. കരിയറിൽ ഒരു കാലത്ത് നിറഞ്ഞ നിന്ന സുധീഷിനെ പിന്നീട് സിനിമകളിൽ കാണുന്നത് കുറഞ്ഞിരുന്നു.

എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അമല. തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന അമല പിന്നീട് നടൻ നാഗാർജുനയുമായുള്ള വിവാഹശേഷം അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു. അടുത്തിടെ സിനിമയിലേക്ക് നടി വീണ്ടും തിരിച്ചെത്തി.
മലയാള സിനിമയിൽ നിന്നും തമിഴ് തെലുങ്ക് സിനിമകളിലേക്കെത്തിയ അമല പോളും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്. നടി മലയാളിയും ആണ്. ടീച്ചർ, ക്രിസ്റ്റഫർ തുടങ്ങിയവയാണ് മലയാളത്തിൽ അമല പോളിന്റെതായി റിലീസ് ചെയ്യാനിരിക്കുന്ന സിനിമകൾ


Click it and Unblock the Notifications











