twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'

    |

    മലയാള സിനിമാ ലോകത്ത് ഒരു കാലത്തെ ഹിറ്റ് കൂട്ടു കെട്ട് ആയിരുന്നു ദിലീപും ലാൽ ജോസും. മീശമാധവൻ, ചാന്ത്പൊട്ട് തുടങ്ങി വൻ വിജയം നേടിയ സിനിമകൾ ഈ കൂട്ടുകെട്ടിൽ പിറന്നു. ദിലീപിന്റെ അടുത്ത സുഹൃത്താണ് ലാൽ ജോസ്. സഹസംവിധായകരായി രണ്ട പേരും പ്രവർത്തിക്കുന്ന കാലം മുതൽ തുടങ്ങിയതാണഅ ഈ സൗഹൃദം. പിന്നീട് കരിയറിൽ വിജയം കണ്ടപ്പോഴും ആ സൗഹൃദം അതേപോലെ തുടർന്നു.

    Also Read: 'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!Also Read: 'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!

    ദിലീപിന് ചെറിയ വേഷങ്ങൾ സിനിമകളിൽ നൽകാൻ ഇദ്ദേഹം ശ്രമിക്കാറുണ്ടായിരുന്നു

    രണ്ട് പേരും ഈ സൗഹൃദത്തെക്കുറിച്ച് നേരത്തെ സംസാരിച്ചിട്ടുണ്ട്. കരിയറിൽ എപ്പോഴും പരസ്പരം പിന്തുണയ്ക്കുന്നവർ ആയിരുന്നു ദിലീപും ലാൽ ജോസും.ലാൽ ജോസ് സഹസംവിധായകൻ ആയിരിക്കെ ദിലീപിന് ചെറിയ വേഷങ്ങൾ സിനിമകളിൽ നൽകാൻ ഇദ്ദേഹം ശ്രമിക്കാറുണ്ടായിരുന്നു.

    ലാൽ ജോസ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇതിന്റെ പേരിലുണ്ടായ വിഷമിപ്പിച്ച ഒരു സംഭവവും ലാൽ ജോസ് മുമ്പൊരിക്കൽ സഫാരി ടിവിയിൽ തുറന്ന് പറഞ്ഞിരുന്നു. കൊക്കരക്കോ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന സംഭവമാണിത്.

    ആ സമയത്ത് ദിലീപിന്റെ മാനത്തെ കൊട്ടാരം എന്ന സിനിമ ഹിറ്റായിട്ടുണ്ട്

    Also Read: 'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാലAlso Read: 'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല

    'കെകെ ഹരിദാസിന്റെ കോൾ എനിക്ക് വന്നു. വധു ഡോക്ടറാണ് എന്ന സിനമയ്ക്ക് ശേഷം പുതിയ സിനിമ അദ്ദേഹം ചെയ്യാൻ പോവുകയാണ്. കൊക്കരക്കോ എന്നാണ് ആ സിനിമയുടെ പേര്'

    'വിസി അശോക് എന്ന പുതിയ തിരക്കഥാകൃത്ത് ആണ് തിരക്കഥയെഴുതുന്ന സിനിമ ആണ്. ​ഗുരുവായൂർ ഷൂട്ട് തുടങ്ങാൻ പോവുകയാണ് അസോസിയേറ്റ് ആയി വരണമെന്ന് പറഞ്ഞുള്ള കോൾ ആയിരുന്നു'

    'അതിൽ തലസ്ഥാനം എന്ന സിനിമയിലൂടെ പ്രസിദ്ധനായ നായകൻ വിജയകുമാറും ഒപ്പം സുധീഷും ദിലീപും. ആ സമയത്ത് ദിലീപിന്റെ മാനത്തെ കൊട്ടാരം എന്ന സിനിമ ഹിറ്റായിട്ടുണ്ട്. അതിന് ശേഷം ത്രി മന്നാഡിയാർ എന്ന സിനിമയും ഹിറ്റായി. ഈ സിനിമയിൽ ദിലീപിന് താരമത്യേന ഒരു ചെറിയ റോൾ ആണ്'

    അതെനിക്ക് വല്ലതെ വിഷമം ആയി, ഞാൻ ദിലീപിനോട് പറഞ്ഞു

    'വിജയകുമാർ ലൊക്കേഷനിൽ‌ വന്നിറങ്ങിയപ്പോൾ തന്നെ തോളത്തേക്ക് പിടിച്ച് സൈഡിലേക്ക് കൊണ്ട് പോയിട്ട് അളിയാ നിന്റെ ഫ്രണ്ട് ആണ് ദിലീപ്, ഫ്രണ്ട്ഷിപ്പ് എനിക്കറിയാം എന്റെ സീനുകൾ വെട്ടിക്കുറച്ച് കളയല്ലേ എന്ന്'

    'അതെനിക്ക് വല്ലതെ വിഷമം ആയി, ഞാൻ ദിലീപിനോട് പറഞ്ഞു, വിജയകുമാറിന് അങ്ങനെ ഒരു പേടി ഉണ്ടെന്ന്. ദിലീപ് വിജയകുമാറിനെ നേരിട്ട് കണ്ടു. അങ്ങനെ ഒരു പ്രശ്നമേ ഇല്ല, എന്റെ കഥാപാത്രം എന്താണോ അതാണ് ഞാൻ ചെയ്യാൻ പോവുന്നത്. സിനിമ രസകരമാക്കാനുള്ള കാര്യങ്ങളല്ലാതെ വേറെ ഒന്നുമില്ല പേടിക്കേണ്ട എന്ന് പറഞ്ഞു'

    സിനിമകളിൽ പഴയത് പോലെ സജീവമല്ല വിജയകുമാർ

    1995 ൽ ഇറങ്ങിയ സിനിമയാണ് കൊക്കരക്കോ. ദിലീപ്, വിജയകുമാർ, സുധീഷ്, മാള അരവിന്ദൻ, ഇന്ദ്രൻസ്, പ്രേം കുമാർ, കുതിരവട്ടം പപ്പു, രാജൻ പി ദേവ് തുടങ്ങിയവർ ആണ് സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്തത്. കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ ആയിരുന്നു ഇത്.

    കരിയറിൽ പിന്നീട് ​ദിലീപ് നായക വേഷത്തിലെക്ക് കുതിച്ചപ്പോൾ വിജയകുമാറിന് ലഭിച്ചത് സഹനായക വേഷങ്ങളാണ്. സിനിമകളിൽ പഴയത് പോലെ സജീവമല്ല വിജയകുമാർ. ദിലീപിനും കരിയറിൽ ഇത് തിരിച്ചടികളുടെ കാലമാണ്. നടന്റെ ഒരു സിനിമ ഹിറ്റ് ആയിട്ട് നാളുകളായി. കേസിലെ വിവാ​ദങ്ങൾ മറ്റൊരു വശത്തും.

    Read more about: dileep
    English summary
    When Actor Vijaykumar Got Concerned About His Movies With Dileep; Lal Jose's Words Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X