എപ്പോഴും ഭക്ഷണവും ഗ്ലൂക്കോസ് വാട്ടറും; എന്നെ ബാധിച്ച അസുഖം; വിവാഹം ചെയ്യാത്തതിന് കാരണം; നന്ദിനി പറഞ്ഞത്
മലയാള സിനിമാ ലോകത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നായിക നടിയാണ് നന്ദിനി. മലയാള സിനിമാ ലോകത്ത് നന്ദിനി എന്ന പേരിലാണ് നടി അറിയപ്പെട്ടതെങ്കിൽ തമിഴകത്ത് നടിയുടെ പേര് കൗസല്യ എന്നാണ്. രണ്ട് ഭാഷകളിലും നന്ദിനി പ്രിയങ്കരിയായിരുന്നു. ശ്രദ്ധേയമായ കഥാപാത്രങ്ങൾ നന്ദിനിയെ തേടി തുടരെ വന്നു. കരുമാടിക്കുട്ടൻ, ലേലം തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച നന്ദിനി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി.
ഒരു ഘട്ടത്തിൽ സിനിമാ ലോകത്തും നിന്നും നന്ദിനി അകന്നു. പിന്നീട് തിരിച്ച് വരവ് നടത്തിയെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോൾ സിനിമാ രംഗത്ത് വീണ്ടും സജീവമാകുകയാണ് നന്ദിനി. ഇപ്പോഴിതാ സിനിമാ ലോകത്ത് നിന്നും മാറി നിന്ന കാലഘട്ടത്തെക്കുറിച്ച് നന്ദിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആരോഗ്യ പ്രശ്നങ്ങളാലാണ് താൻ മാറി നിന്നതെന്ന് നടി വ്യക്തമാക്കി.

തന്നെ ബാധിച്ച അസുഖത്തെക്കുറിച്ച് നന്ദിനി അന്ന് സംസാരിച്ചു. ഞരമ്പിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒരുപാട് ഭക്ഷണം കഴിക്കാൻ തുടങ്ങി. നല്ല ഡോക്ടറെ അന്ന് കാണാൻ പറ്റിയില്ല. ഒരു ഡോക്ടർക്കും എന്താണ് സംഭവിക്കുന്നതെന്ന് പറയാൻ പറ്റിയില്ല. എപ്പോഴും ഭക്ഷണം കഴിച്ചു. ഗ്ലൂക്കോസ് വാട്ടർ
ഒരുപാട് കുടിച്ചു. അതുകൊണ്ടാണ് താൻ അന്ന് വല്ലാതെ വണ്ണം വെച്ചത്. പിന്നീട് അസുഖം ഭേദമായെന്നും ഇപ്പോൾ കുഴപ്പമൊന്നും ഇല്ലെന്നും നന്ദിനി വ്യക്തമാക്കി. തന്നെക്കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ചും നന്ദിനി സംസാരിച്ചു.
യഥാർത്ഥത്തിൽ അത് നല്ലതാണ്. എന്തെങ്കിലും കാര്യം പറഞ്ഞ് ഇപ്പോഴും എന്നെക്കുറിച്ച് സംസാരിച്ച് കൊണ്ടിരിക്കുന്നു. എന്നെ ഇപ്പോഴും ഓർക്കുന്നു എന്നല്ലേ അതിന്റെ അർത്ഥം. ഇപ്പോഴത്തെ ട്രോളുകൾ പോലെ അക്കാലത്ത് ഗോസിപ്പുകൾ ഉണ്ടായിരുന്നെന്നും നന്ദിനി ചൂണ്ടിക്കാട്ടി. അവിവാഹിതയായി തുടരുന്നതിനെക്കുറിച്ചും നന്ദിനി സംസാരിച്ചു. വിവാഹത്തിനെതിരല്ല ഞാൻ. വിവാഹം മനോഹരമാണ്.

ജീവിതത്തിൽ ഞാൻ ഒരുപാട് ചിന്തകളിലൂടെ കടന്ന് പോയി. വിവാഹം ചെയ്ത് ജീവിക്കാൻ പറ്റുന്ന ആളല്ലെന്ന് ഞാൻ ഒരു ഘട്ടത്തിൽ കരുതി. അനുയോജ്യനായ പങ്കാളിയെ കിട്ടില്ലെന്നായി പിന്നീടുള്ള ചിന്ത. ഒരാളെ പ്രണയിച്ചിരുന്നു. പക്ഷെ പിരിയേണ്ടി വന്നു. മാതാപിതാക്കളോടൊപ്പം ജീവിക്കാമെന്ന് പിന്നീട് കരുതി. മാതാപിതാക്കളോട് എനിക്ക് വലിയ അടുപ്പമുണ്ട്.
വിവാഹം ചെയ്താൽ ഭർത്താവിന്റെ വീട്ടുകാരോട് ഞാൻ എങ്ങനെയായിരിക്കും എന്നറിയില്ല. ഇത്തരം ചിന്തകൾ റിലേഷൻഷിപ്പുകളിലേക്ക് കടക്കാൻ പോലും എന്നെ അനുവദിച്ചില്ല. പിന്നീട് അസുഖം വന്നു. അതോടെ ഇടവേളയെടുക്കേണ്ടി വന്നു.
പിന്നീട് തിരിച്ച് വന്നു. അപ്പോൾ ചെയ്ത സിനിമകളിൽ താൻ തൃപ്തായിരുന്നില്ലെന്നും നന്ദിനി വ്യക്തമാക്കി. കരുമാടിക്കുട്ടൻ, ലേലം, അയാൾ കഥയെഴുതുകയാണ്, സുന്ദരപുരുഷൻ, വജ്രം തുടങ്ങിയവയാണ് നന്ദിനി ചെയ്ത ശ്രദ്ധേയ മലയാള സിനിമകൾ. തമിഴിലും മലയാളത്തിലുമായി മുപ്പതോളം സിനിമകളിൽ നന്ദിനി അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് പുറമെ സീരിയലുകളിലും നന്ദിനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











