ചിത്രം സൂപ്പർ ഹിറ്റായി, പക്ഷെ ഒരു വർഷം മലയാള സിനിമാ ലോകത്ത് എനിക്ക് സംഭവിച്ചത്; രഞ്ജിനിയുടെ വാക്കുകൾ

മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമയാണ് ചിത്രം. പ്രിയദർശൻ, മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമ 1988 ലാണ് പുറത്തിറങ്ങിയത്. മോഹൻലാലിൻ‌റെ അവിസ്മരണീയ പ്രകടനം ഇന്നും ആരാധകർ ചർച്ചയാക്കാറുണ്ട്. നടി രഞ്ജിനി ചെയ്ത നായിക വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കല്യാണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രഞ്ജിനി അവതരിപ്പിച്ചത്. വൻ പ്രേക്ഷക പ്രശംസ രഞ്ജിനി നേടി. ഇന്നും രഞ്ജിനിയെ പ്രേക്ഷകർ ഓർക്കുന്നത് ഈ സിനിമയിലൂടെയാണ്.

എന്നാൽ ചിത്രം റിലീസ് ചെയ്ത ശേഷം ഒരു വർഷത്തോളം രഞ്ജിനിക്ക് മലയാളത്തിൽ നിന്നും അവസരങ്ങൾ ലഭിച്ചിട്ടില്ല. ഇതേക്കുറിച്ച് മുമ്പൊരിക്കൽ നടി തുറന്ന് സംസാരിച്ചിട്ടുണ്ട്. അന്ന് ചെന്നെെയിലായിരുന്നു. ചിത്രത്തിന് ശേഷം തമിഴിൽ തിരക്കായി. ചിത്രം സൂപ്പർഹിറ്റായെന്ന വാർത്ത ഞങ്ങൾക്ക് ലഭിച്ചു. പക്ഷെ ചിത്രം കഴിഞ്ഞ് ഒരു വർഷം എനിക്ക് ഒരു മലയാള സിനിമയിലും അവസരം വന്നില്ല. പക്ഷെ തമിഴ്, തെലുങ്കും ഉള്ളത് കൊണ്ട് രക്ഷപ്പെട്ടു.

Ranjini

ഒരു വർഷം സിനിമ ഓടിയ വാർത്ത വന്നു. എന്നിട്ടും മലയാള സിനിമകൾ വന്നില്ല എന്നത് അസാധാരണമായി തോന്നുന്നെന്ന് മേക്കപ്പ് മാനോടും മറ്റും ഞാൻ പറഞ്ഞു. പിന്നീടാണ് പെട്ടെന്ന് മലയാള സിനിമകളുടെ അവസരം വരാൻ തുടങ്ങി. പ്രിയദർശനൊപ്പം പിന്നീട് സിനിമകൾ ചെയ്തിട്ടില്ല. ലാലേട്ടനോടൊപ്പം മുഖം എന്ന സിനിമ ചെയ്തിരുന്നെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി. മഴവിൽ മനോരമയിലെ അഭിമുഖത്തിലാണ് പ്രതികരണം.

തമിഴിൽ നിരവധി സിനിമകൾ ചെയ്തതിനെക്കുറിച്ചും രഞ്ജിനി അന്ന് സംസാരിച്ചു. തമിഴ് ഭാഷ എനിക്കറിയാം. അവിടെ നായികാ കേന്ദ്രീകൃതമായ സിനിമകൾ ചെയ്തിട്ടുണ്ട്. വില്ലേജ് കഥാപാത്രങ്ങളാണ് കൂടുതൽ ചെയ്തതെന്നും നടി വ്യക്തമാക്കി. മലയാളത്തിൽ സ്വാതി തിരുനാൾ ആണ് രഞ്ജിനി ആദ്യമായി അഭിനയിച്ച സിനിമ. പ്രിയദർശൻ സംവിധാനം ചെയ്ത മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു ആണ് രണ്ടാമത്തെ മലയാള ചിത്രം. പിന്നീടാണ് പ്രിയദർശന്റെ തന്നെ ചിത്രത്തിൽ രഞ്ജിനി നായികയായെത്തുന്നത്.

Ranjini

കരിയറിലെ തിരക്കേറിയ സമയത്താണ് ചിത്ര പഠനം തുടരാൻ വേണ്ടി അഭിനയം നിർത്തുന്നത്. ഇപ്പോൾ നടി വീണ്ടും അഭിനയ രം​ഗത്ത് സജീവമാണ്. സെൽവരാജ്, ലില്ലി എന്നിവരാണ് ചിത്രയുടെ മാതാപിതാക്കൾ. സിം​ഗപ്പൂരിൽ ജനിച്ച് വളർന്ന രഞ്ജിനിയുടെ യഥാർത്ഥ പേര് സാഷ സെൽവരാജ് എന്നാണ്. സിനിമാ രം​ഗത്തേക്ക് കൊണ്ട് വന്ന സംവിധായകൻ ഭാരതിരാജയാണ് ര‍ഞ്ജിനി എന്ന പേര് നൽകിയത്. കൊച്ചി സ്വദേശിയായ പിയറിനെയാണ് രഞ്ജിനി വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു.

വിവാഹത്തെക്കുറിച്ച് മുമ്പൊരിക്കൽ രഞ്ജിനി തുറന്ന് സംസാരിച്ചിട്ടുണ്ട്. താമസിച്ച് വിവാഹം ചെയ്ത ആളാണ് ഞാൻ. വീട്ടിൽ അത്ര സ്ട്രിക്റ്റ് ആയിരുന്നില്ല. വിവാഹം പകത്വയോടെ എടുത്ത തീരുമാനം ആയതിനാൽ വീട്ടിൽ എതിർപ്പുകൾ ഉണ്ടായിരുന്നില്ലെന്നും നടി രഞ്ജിനി വ്യക്തമാക്കി. സിനിമയ്ക്കപ്പുറം സാമൂഹിക വിഷയങ്ങളിൽ രഞ്ജിനി തന്റെ അഭിപ്രായം വ്യക്തമാക്കാറുണ്ട്. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ രഞ്ജിനി നേരത്തെ സംസാരിച്ചിട്ടുണ്ട്.

More from Filmibeat

Read more about: ranjini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X