For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ഗര്‍ഭം, എന്റെ അവകാശം അത് ചോദിക്കാന്‍ നിങ്ങളാരാ? ആരാധകന് ചുട്ടമറുപടിയുമായി സമാന്ത

  |

  അഭിനയ മികവു കൊണ്ടും ആരാധക പിന്തുണ കൊണ്ടും തെന്നിന്ത്യന്‍ സിനിമ ലോകത്ത് അറിയപ്പെടുന്ന നടിയാണ് സാമന്ത രുത്പ്രഭു. തമിഴലും, തെലുങ്കിലുമായി നിരവധി സിനിമകളില്‍ അഭിനയച്ച നടിക്ക് ആരാധകരും ഏറെയാണ്. ഈഗ, ദൂകുഡു, കത്തി, തെരി എന്നിവ ജനപ്രിയ ചിത്രങ്ങളില്‍ ചിലതാണ്.

  മോഡലിംഗിലൂടെയായിരുന്നു സമാന്ത തന്റെ കരിയര്‍ ആരംഭിച്ചത്. പഠിക്കുന്ന കാലത്തായിരുന്നു സമാന്ത മോഡലിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗൗതം വാസുദേവ് മോനോന്‍ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായെയുടെ തെലുങ്ക് റീമേക്കായ 'യേ മായ ചേസാവെ' എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ നടിയാണ് സാമന്ത റൂത്ത് പ്രഭു. ചിത്രത്തിലെ നായകന്‍ നാഗ ചൈതന്യയായിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായ സമാന്ത ഇപ്പോഴിത ബോളിവുഡിലും ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

  Samantha

  അടുത്തിടെ തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ പുഷ്പയില്‍ അതിഥി വേഷത്തില്‍ നടി തിളങ്ങി. ചിത്രത്തിലെ ഒരു ഗാന രംഗത്ത് പ്രധാന നര്‍ത്തകിയായി അഭിനയിച്ച നടി ഗാനത്തില്‍ അല്ലു അര്‍ജുനൊപ്പം തന്റെ ഊര്‍ജ്ജസ്വലമായ പ്രകടനത്തിലൂടെ ആരാധക ഹൃദയം കീഴടക്കി.

  സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ഞൊടിയിട കൊണ്ടാണ് വൈറലാകുന്നത്.

  അടുത്തിടെ 'കോഫി വിത്ത് കരണ്‍' എന്ന പരിപാടിയില്‍ താരം പങ്കെടുത്തിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട ചോദ്യ ഉത്തരവേളയില്‍ ആരാധകരിലൊരാള്‍ നടിയോട് ഗര്‍ഭധാരണത്തെ കുറിച്ച് ചോദിച്ചു. അതിന് നടി നല്‍കി ഉത്തരമാണ് എല്ലാവരേയും ഞെട്ടിച്ചത്. നടിയുടെ വാക്കുകളിങ്ങനെ,

  'ഞാന്‍ 2017 മുതല്‍ ഗര്‍ഭിണിയാണ്. ഈ കുഞ്ഞിന് പുറത്തുവരാന്‍ ശരിക്കും താല്‍പ്പര്യമില്ല, ''സാമന്ത മറുപടി പറഞ്ഞു. ഇനി ഇപ്പോള്‍ കുട്ടിയെ കാണാന്‍ ആഗ്രഹിക്കുന്ന എല്ലാവരോടുമായി ഒരു കാര്യം പറയുകയാണ്. 2022-ല് ആഗസ്റ്റ് 7ന് രാവിലെ ഏഴു മണിക്ക് എനിക്ക് ഒരു കുട്ടി ജനിക്കുമെന്ന് നടി വ്യക്തമാക്കി.

  ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഒരു പൊതു പരിപാടിയില്‍ നടി എത്തുന്നത്. കരണ്‍ ജാഹര്‍ അവതാരകനായ 'കോഫി വിത്ത് കരണ്‍'എന്ന പരിപാടിയില്‍ ബോളിവുഡ് താരം അക്ഷയ് കുമാറിനൊപ്പമാണ് താരം പ്രത്യക്ഷപ്പെട്ടത്. ഒന്നിലധികം അവസരങ്ങളിലൂടെ ശക്തമായ തിരിച്ചുവരവിലൂടെ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് നടി നല്‍കിയ ഉത്തരമാണ് ആരാധക ശ്രദ്ധ നേടിയത്.

  അതെ പരിപാടിയില്‍ എത്തിയ താരം വീണ്ടും ഒരു വിവാഹ ബന്ധത്തിന് തയ്യാറാവില്ല എന്നും വ്യക്തമാക്കി. എന്നാല്‍ ഈ തീരുമാനം വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിതുറന്നു കൊടുക്കുകയാണ് ഉണ്ടായത്.

  ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ നടന്‍ നാഗ ചൈതന്യയുമായി 2017 ഒക്ടോബറിലായിരുന്നു സാമന്തയുടെ വിവാഹം. നാലു വര്‍ഷത്തിന് ശേഷം, 2021ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്ത പങ്കുവച്ച് താരങ്ങള്‍ പ്രതികരിച്ചിരുന്നു.

  ശിവ നിര്‍വാണ സംവിധാനം ചെയ്ത 'ഖുഷി' എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തിറങ്ങാനുള്ളത്. നടന്‍ വിജയ് ദേവെരകൊണ്ടയുടെ നായികയായിട്ടാണ് സാമന്ത ചിത്രത്തിലെത്തുന്നത്. ഇത് കൂടാതെ, സാമന്ത നായികയായി ബിഗ് ബജറ്റ് ചിത്രം 'ശാകുന്തള'വും റിലീസ് ചെയ്യാനുണ്ട്. സിനിമയില്‍ ടൈറ്റില്‍ റോളിലാണ് സമാന്ത എത്തുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. കാളിദാസന്റെ ശാകുന്തളത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ മലയാളി നടനായ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുന്നത്.

  Read more about: samantha
  English summary
  .Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X