പ്രായം നാൽപത് കടന്നിട്ടും വിവാഹം ചെയ്യാത്തതിന് കാരണം; പ്ലാൻ ചെയ്തിരുന്നെന്ന് ശ്രുതി രാജ്; നടിയുടെ വാക്കുകൾ
തമിഴ് സീരിയൽ രംഗത്തെ നിറ സാന്നിധ്യമാണ് നടി ശ്രുതി രാജ്. ഒന്നിലേറെ ഹിറ്റ് സീരിയലുകൾ ലഭിച്ചത് ശ്രുതിയെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റി. സിനിമകളിൽ സാന്നിധ്യമറിയിച്ച ശ്രുതി പിന്നീട് സീരിയലുകളിലേക്ക് ശ്രദ്ധ കൊടുക്കുകയാണുണ്ടായത്. മലയാളത്തിലും ഒരുപിടി സിനിമളിൽ ശ്രുതി നേരത്തെ അഭിനയിച്ചിട്ടുണ്ട്. പ്രിയം, ദോസ്ത്, വാർ ആന്റ് ലൗ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. ഒരു ഘട്ടത്തിൽ സിനിമകളിൽ അവസരം കുറഞ്ഞ നടി ടെലിവിഷൻ രംഗത്തേക്ക് കടന്നു. തെൻട്രൽ, അഴക്, താലാട്ട് തുടങ്ങിയ സിനിമകൾ ശ്രുതി രാജിന് ജനപ്രീതി നേടിക്കൊടുത്തു.
പ്രായം നാൽപത് കടന്നെങ്കിലും വിവാഹിതയാതകാൻ ശ്രുതി രാജ് തയ്യാറായിട്ടില്ല. വിവാഹം നീണ്ട് പോകുന്നതിനെക്കുറിച്ച് ശ്രുതി രാജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹക്കാര്യം ഇപ്പോൾ പ്ലാൻ ചെയ്തിട്ടില്ലെന്ന് ശ്രുതി പറയുന്നു. നേരത്തെ പ്ലാൻ ചെയ്തപ്പോൾ അത് നടന്നില്ല. വിവാഹത്തെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ട് പോകുകയാണിപ്പോൾ ചെയ്യുന്നത്. വിവാഹക്കാര്യമെല്ലാം വീട്ടുകാർ നോക്കിക്കോളുമെന്നും ശ്രുതി രാജ് വ്യക്തമാക്കി.

ഇളവംകോട് ദേശം എന്ന മലയാള സിനിമയിലൂടെയാണ് ശ്രുതി അഭിനയ രംഗത്തേക്ക് എത്തുന്നത്. നടി ശ്രീലതയാണ് ശ്രുതിയുടെ ഫോട്ടോ സംവിധായകൻ കെജി ജോർജിന് അയക്കുന്നത്. മമ്മൂട്ടിയും ഖുശ്ബുവും പ്രധാന വേഷം ചെയ്യുന്ന ഇളവംകോട് ദേശത്തിലേക്ക് കൗമാരക്കാരിയായ പെൺകുട്ടിയെ തേടുകയായിരുന്നു കെജി ജോർജ്. ഈ സിനിമയിലൂടെ ശ്രുതി രാജ് സിനിമാ രംഗത്ത് തുടക്കം കുറിച്ചു. പിന്നീട് ഉദയപുരം സുൽത്താൻ, പ്രിയം എന്നീ സിനിമകൾ ലഭിച്ചു.
സിനിമാ രംഗത്ത് നിന്നും സീരിയൽ രംഗത്തേക്ക് വന്നപ്പോഴുള്ള മാറ്റത്തെക്കുറിച്ചും നേരത്തെ ശ്രുതി സംസാരിച്ചിട്ടുണ്ട്. സീരിയൽ ഒരു നീണ്ട യാത്രയാണ്. സിനിമ പോലെ രണ്ട് മാസം കൊണ്ട് തീരുന്നതല്ല. സീരിയൽ രംഗത്ത് തനിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും ശ്രുതി വ്യക്തമാക്കി. നടിയാകും എന്ന് തീരുമാനിച്ച് വന്ന ആളല്ല. കരിയറിലെ വീഴ്ച എല്ലാവർക്കും ഉണ്ടാകുന്നതാണ്. ജീവിതത്തിൽ ഏറെ ബാധിച്ചത് അച്ഛന്റെ മരണമാണെന്നും ശ്രുതി രാജ് വ്യക്തമാക്കി.

അഭിനയിക്കുന്നതിലെ പോരായ്മകൾ അമ്മ ചൂണ്ടിക്കാണിക്കും. എന്നാൽ അച്ഛൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പിക്കും. നീ നന്നായി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയും. ആശ്വസിപ്പിക്കാൻ വേണ്ടി പറയുന്നതാണെന്ന് നമുക്ക് മനസിലാകും. അമ്മയാണ് തന്റെ മികച്ച ക്രിറ്റിക്ക് എന്നും ശ്രുതി രാജ് വ്യക്തമാക്കി. മലയാള സിനിമകളിൽ അഭിനയിച്ച് പിന്നീട് തമിഴ് സീരിയലുകളിലേക്ക് മാറിയ നിരവധി നടിമാരുണ്ട്.
നടി സുചിത ഇതിനുദാഹരണമാണ്. സിനിമകളിൽ അവസരം ലഭിക്കാതായതോടെയാണ് സുചിത സീരിയലുകളിലേക്ക് ശ്രദ്ധ നൽകുന്നത്.
ഇന്ന് തമിഴ് സീരിയൽ രംഗത്ത് വൻ ജനപ്രീതിയുള്ള നടിയാണ് സുചിത. നടി ശ്രീജ ചന്ദ്രനും തമിഴ് സീരിയൽ രംഗത്താണ് ഭാഗ്യം തെളിഞ്ഞത്. ടെലിവിഷൻ രംഗത്തെ പ്രിയ നടിയായിരുന്നു ഒരു കാലത്ത് ശ്രീജ.


Click it and Unblock the Notifications











