അന്ന് സൗന്ദര്യ പ്രണയത്തിലാണ്; അത് ചെയ്തിരുന്നെങ്കിൽ ഒരുപക്ഷെ സൗന്ദര്യ ജീവിച്ചിരുന്നേനെ; വെണ്ണിര ആടെെ നിർമല

സിനിമാ പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത നടിയാണ് അന്തരിച്ച സൗന്ദര്യ. പേര് പോലെ തന്നെ വശ്യമായ സൗന്ദര്യമുള്ള താരം വളരെ പെട്ടെന്നാണ് സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പ്രത്യേകിച്ചും തെലുങ്ക് സിനിമാ ലോകമാണ് സൗന്ദര്യയെ ആഘോഷിച്ചത്. പഴയ കാല നടി സാവിത്രിക്ക് പകരക്കാരിയായാണ് സൗന്ദര്യയെ പ്രേക്ഷകർ കണ്ടത്. കർണാടകയിൽ ജനിച്ച് വളർന്ന സൗന്ദര്യ കന്നഡ സിനിമാ രം​ഗത്താണ് തുടക്കം കുറിക്കുന്നത്. പിന്നീട് വിവിധ ഭാഷകളിൽ നിന്നായി കൈനിറയെ അവസരങ്ങൾ താരത്തെ തേടിയെത്തി.

സൂപ്പർസ്റ്റാറുകളുടെ നായികയായി സൗന്ദര്യ തിളങ്ങി. മലയാളി പ്രേക്ഷകർ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലൂടെയാണ് ഇന്നും സൗന്ദര്യയെ ഓർക്കുന്നത്. തീർത്തും അപ്രതീക്ഷിതമായിരുന്നു സൗന്ദര്യയുടെ മരണം. 2004 ൽ ഹെലികോപ്ടർ അപകടത്തിലാണ് സൗന്ദര്യ മരിച്ചത്. സൗന്ദര്യയെക്കുറിച്ച് പഴയകാല നടി വെണ്ണിര ആടെെ നിർമല പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യയുടെ മരണശേഷം തനിക്കുണ്ടായ ദുഖത്തെക്കുറിച്ചാണ് മുമ്പൊരിക്കൽ വെണ്ണിര ആടെെ നിർമല
മനസ് തുറന്നത്.

 Vennira Aadai Nirmala

അവൾ ചില സമയത്ത് എന്നെ അമ്മയെന്നും ആന്റിയെന്നും വിളിക്കുമായിരുന്നു. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിന് സ്വിറ്റ്സർലന്റിൽ പോയപ്പോൾ എന്റെ മടിയിലിരിക്കും. അവൾ പ്രണയത്തിലായ സമയമായിരുന്നു അത്. സ്നേഹിതനേ എന്ന പാട്ട് പാടും. എന്തോ നടക്കുന്നുണ്ടെന്ന് പറഞ്ഞ് ഞാൻ കളിയാക്കും.

അഴകും പേരും അന്തസുമുള്ളവളായിരുന്നു സൗന്ദര്യ. ആരെയാണ് പ്രണയിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. നാഡി ജോത്സ്യത്തിൽ എനിക്ക് വിശ്വാസമുണ്ട്. ഇത് സൗന്ദര്യയെയും പരിചയപ്പെടുത്താൻ ഞാൻ ആ​ഗ്രഹിച്ചു. രണ്ട് തവണ വിളിച്ചെങ്കിലും സൗന്ദര്യക്ക് വരാൻ കഴിഞ്ഞില്ല. സൗന്ദര്യ നാഡി ജോതിഷം നോക്കുന്നത് ന‌ടന്നില്ല. പിന്നീട് സൗന്ദര്യ അപക‌ടത്തിൽ മരിച്ചു എന്നറിഞ്ഞപ്പോൾ എനിക്കത് താങ്ങാൻ കഴിഞ്ഞില്ല.

Vennira Aadai Nirmala, Soundarya

ഒരുപക്ഷെ അവർ ജോത്സ്യം നോക്കുകയും പരിഹാരക്രിയകൾ ചെയ്യുകയും ചെയ്തിരുന്നെങ്കിൽ ജീവിച്ചിരുന്നെങ്കിലോ എന്ന് ആലോചിച്ചു. തന്റെ സഹോദരന്റെ മരണം നാഡി ജ്യോതിഷത്തിൽ നേരത്തെ പ്രവചിച്ചിരുന്നെന്നും എന്നാൽ മരണ ശേഷമാണ് ഇതേ പറ്റി അറിഞ്ഞതെന്നും വെണ്ണിര ആടെെ നിർമല
പറഞ്ഞു.

സഹോദരൻ അമർനാഥിനൊപ്പമാണ് സൗന്ദര്യ 2004 ൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ചത്. ബം​ഗ്ളൂരുവിൽ നിന്നും കരിം ന​ഗറിലേക്ക് ഇലക്ഷൻ ക്യാമ്പയിനായി പോകുകയായിരുന്നു സൗന്ദര്യ. മരിക്കുന്നതിന് ഒരു വർഷം മുമ്പാണ് സൗന്ദര്യ വിവാഹിതയാകുന്നത്. സോഫ്റ്റ്വെയർ എഞ്ചിനീയറായ ജിഎസ് രഘുവിനെയാണ് സൗന്ദര്യ വിവാഹം ചെയ്തത്. സൗന്ദര്യയുടെ മരണം കുടുംബത്തെ പിടിച്ചുലച്ചിരുന്നു.

സിനിമാ പ്രേക്ഷകർക്കിടയിൽ ഇന്നും സൗന്ദര്യ ചർച്ചയാകാറുണ്ട്. താര റാണിയായിരുന്ന കാലത്ത് പാവപ്പെട്ടവർക്കായി നിരവധി സഹായങ്ങൾ സൗന്ദര്യ ചെയ്തിരുന്നു. തൊണ്ണൂറുകളിൽ ഏറ്റവും കൂടുതൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് തയ്യാറായ നടിമാരിൽ ഒരാളാണ് സൗന്ദര്യ. സ്വന്തം ​ഗ്രാമത്തിൽ അനാഥ കുട്ടികൾക്കായി മൂന്ന് സ്കൂളുകൾ സൗന്ദര്യ തുടങ്ങി.

സൗന്ദര്യയുടെ മരണശേഷം നടിയുടെ അമ്മ ഇത്തരം സ്കൂളുകളും ഓർഫനേജുകളും വീണ്ടും സ്ഥാപിച്ചു. അമർ സൗന്ദര്യ വിദ്യാലയാസ് എന്ന പേരിലാണ് അമ്മ ഈ സ്ഥാപനങ്ങൾ തു‌ടങ്ങിയത്. വർഷങ്ങൾക്കിപ്പുറവും അനശ്വരമായ ഒരുപിടി കഥാപാത്രങ്ങളിലൂ‌ടെ സൗന്ദര്യ പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു.

Read more about: soundarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X