ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ

അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ വേഷം ചെയ്യാൻ കഴിഞ്ഞ നടിയാണ് അദിതി റാവു. ബോളിവുഡിൽ മികച്ച സിനിമകൾ ചെയ്തെങ്കിലും ബോളിവുഡിൽ മാത്രം അദിതി ഒതുങ്ങിയില്ല. മലയാളത്തിൽ ചെയ്ത സൂഫിയും സുജാതയും എന്ന സിനിമ അദിതിക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു. അദിതി റാവുവിനെക്കുറിച്ചുള്ള പുതിയൊരു വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. നടൻ സിദ്ധാർത്ഥുമായി അദിതി വിവാഹിതയായെന്നാണ് വിവരം. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. മഹാസമുദ്രം എന്ന സിനിമയ്ക്കിടെയാണ് രണ്ട് പേരും തമ്മിൽ അടുത്തത്. അദിതിയുടെ രണ്ടാം വിവാഹമാണിത്.

നടൻ സത്യദീപ് മിശ്രയായിരുന്നു അദിതിയുടെ മുൻ ഭർത്താവ്. 21 വയസിലാണ് അദിതി സത്യദീപിനെ വിവാഹം ചെയ്യുന്നത്. ഇതേക്കുറിച്ച് നടി മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്. 17 വയസിലാണ് സത്യദീപുമായി പ്രണയത്തിലാകുന്നത്. 21 ൽ വിവാഹം ചെയ്തു. അന്ന് സത്യദീപ് സിവിൽ സർവന്റ് ആയിരുന്നു. സിനിമാ കരിയറിന് വേണ്ടി അദ്ദേഹം ജോലി വിട്ടതാണെന്നും അദിതി റാവു പറഞ്ഞു. വിവാഹമോചനം തന്നെ മാനസികമായി ഏറെ ബാധിച്ചിരുന്നെന്നും അദിതി അന്ന് തുറന്ന് പറഞ്ഞു.

Aditi Rao Hydari

ഞങ്ങൾ പിരിഞ്ഞപ്പോൾ അതെന്റെ ഹൃദയം തകർത്തു. പക്ഷെ ആ ബന്ധത്തിന്റെ പേര് മാത്രമാണ് തകർന്നത്. ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. അദ്ദേഹത്തിന്റെ അമ്മയ്ക്ക് ഞാനിപ്പോഴും മകളാണ്. എന്നെ അമ്മയ്ക്കും സത്യദീപ് സ്വന്തം മകനെ പോലെയാണ്. എന്നെ വളരെ പ്രായമുള്ള ആളാണ് അദ്ദേഹം. താൻ അദ്ദേഹത്തിന് കുട്ടിയെ പോലെയാണെന്ന് പറഞ്ഞ് സത്യദീപ് തന്നെ കളിയാക്കാറുണ്ടെന്നും അദിതി റാവു അന്ന് തുറന്ന് പറഞ്ഞു.

വ്യക്തി ജീവിതത്തെക്കുറിച്ച് അധികം സംസാരിക്കാത്തതിന് കാരണമെന്തെന്നും അദിതി അന്ന് വ്യക്തമാക്കി. അഭിനേതാക്കളെന്ന നിലയിൽ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കേണ്ട ആവശ്യമില്ലെന്നാണ് അദിതി അന്ന് പറഞ്ഞത്. സിദ്ധാർത്ഥുമായി പ്രണയത്തിലാണെന്ന് ​ഗോസിപ്പ് വന്നപ്പോഴൊന്നും അദിതി ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. വിവാഹ വാർത്ത പുറത്ത് വന്നെങ്കിലും അദിതിയോ സിദ്ധാർത്ഥോ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സിദ്ധാർത്ഥിന്റെയും രണ്ടാം വിവാ​ഹമാണിത്. 2007 ലാണ് നടൻ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞത്.

Aditi Rao Hydari

മേഘ്നയെന്നാണ് ആദ്യ ഭാര്യയുടെ പേര്. ബാല്യകാല സുഹൃത്തുക്കളായിരുന്ന ഇരുവരും അയൽക്കാരായിരുന്നു. വിവാഹശേഷം കുറച്ച് വർഷത്തിനുള്ളിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. ബോയ്സ് എന്ന സിനിമയിലൂടെ വൻ ജനപ്രീതി നേടിയിരിക്കെയാണ് സിദ്ധാർത്ഥ് വിവാഹിതനായത്. വിവാഹ ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ച് സിദ്ധാർത്ഥ് അഭിമുഖങ്ങളിലൊന്നും സംസാരിച്ചി‌ട്ടില്ല.

സിനിമാ രം​ഗത്ത് നടന് ഒന്നിലേറെ പ്രണയ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. ബോളിവുഡ് ന‌‌ടി സോഹ അലി ഖാനായിരുന്നു മുൻ കാമുകി. സോഹയുമായി അകന്ന ശേഷം ശ്രുതി ഹാസനുമായി അടുത്തു. എന്നാൽ ഈ ബന്ധവും നടന് മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചില്ല. നടി സമാന്തയാണ് പിന്നീട് സിദ്ധാർത്ഥുമായി പ്രണയത്തിലായത്. എന്നാൽ ഈ പ്രണയവും ബ്രേക്കപ്പിൽ അവസാനിച്ചു.

Read more about: aditi rao
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X