കാവ്യയാണ് തന്നെ അതിശയിപ്പിച്ചത്; ദിലീപിന്റെ കൂടെയുള്ള സിനിമയെ കുറിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍

മലയാളത്തിലെ ഏറ്റവും മികച്ച നടിയായി അറിയപ്പെട്ടിരുന്ന താരസുന്ദരിയാണ് കാവ്യ മാധവന്‍. ഇഷ്ടനടി ആരാണന്ന ചോദ്യത്തിന് ഒരു തലമുറ മുഴവന്‍ കാവ്യ മാധവന്റെ പേരാണ് പറഞ്ഞിട്ടുള്ളത്. ബാലതാരമായി തന്നെ അഭിനയത്തിലേക്ക് എത്തിയ നടി പിന്നീട് നായികയായി വളര്‍ന്നു. ഇപ്പോള്‍ കുറച്ച് വര്‍ഷമായി അഭിനയ ജീവിതത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് നടി.

നടന്‍ ദിലീപുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടിയായിരുന്നു കാവ്യ മാധവന്‍ സിനിമയില്‍ നിന്നും പിന്മാറുന്നത്. ഏഴ് വര്‍ഷത്തിന് മുകളിലായി നടി അഭിനയിക്കാനെത്തിയിട്ടില്ല. അതേ സമയം പ്രശ്‌സത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കാവ്യ മാധവനെ പറ്റി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

dileep-kavya

സിനിമാ ജീവിതത്തെ പറ്റിയും താരങ്ങളെ കുറിച്ചുമൊക്കെ ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അടൂര്‍ വെളിപ്പെടുത്തിയത്. ഇതുവരെയുള്ള സിനിമാ ജീവിതത്തില്‍ അതിശയിപ്പിച്ചിട്ടുള്ള നടി ആരാണെന്ന ചോദ്യത്തിനാണ് സംവിധായകന്‍ കാവ്യയുടെ പേര് പറഞ്ഞത്. മാത്രമല്ല നടി അഭിനയിച്ച പിന്നെയും എന്ന സിനിമയെ കുറിച്ചും അടൂര്‍ സംസാരിച്ചിരുന്നു.

'നടിമാരില്‍ തന്നെ അതിശയിപ്പിച്ചിട്ടുള്ള നടി കാവ്യ മാധവനാണെന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്. പിന്നെയും എന്ന പടത്തില്‍ കാവ്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അത്രയും വ്യത്യസ്തയുള്ളതും വേറിട്ടതുമായ കഥാപാത്രവും സാഹചര്യങ്ങളുമൊക്കെയായിരുന്നു ആ സിനിമയിലുണ്ടായിരുന്നത്. അപൂര്‍വ്വമായിട്ടേ അങ്ങനൊരു ചാന്‍സ് കിട്ടുകയുള്ളു. അതവര്‍ നന്നായി വിനിയോഗിച്ചു.

kavya-photos

സിനിമയില്‍ കാവ്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭര്‍ത്താവിന്റെ കഥയാണ് ഞാന്‍ എഴുതി തുടങ്ങിയത്. എന്നാല്‍ കഥ അവസാനിച്ച് വന്നപ്പോള്‍ കഥാപാത്രത്തിന്റെ പ്രധാന്യം മാറിയതാണ്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ക്യാരക്ടറുകളുടെ വളര്‍ച്ചയുണ്ടായതാണെന്നും', അടൂര്‍ പറയുന്നു.

കാവ്യ മാധവനെ നായികയാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് പിന്നെയും. ഈ ചിത്രത്തില്‍ ദിലീപായിരുന്നു കാവ്യയുടെ നായകനായിട്ടെത്തിയത്. 2016 ല്‍ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെയാണ് താരങ്ങള്‍ യഥാര്‍ഥ ജീവിതത്തിലും ഒന്നിക്കാമെന്ന് തീരുമാനിക്കുന്നത്. അങ്ങനെ 2016 നവംബറില്‍ കാവ്യയും ദിലീപും തമ്മില്‍ വിവാഹിതരായി.

kavya-photos

വിവാഹത്തിന് തൊട്ട് മുന്‍പ് ദിലീപിന്റെ നായികയായിട്ടാണ് കാവ്യ അഭിനയിച്ചതും. വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ ഈ സിനിമയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വരാന്‍ കാവ്യ തയ്യാറായിട്ടില്ല. ഇപ്പോള്‍ ദിലീപിന്റെ ഭാര്യയായും മകള്‍ മഹാലക്ഷ്മിയുടെ അമ്മയായിട്ടും ജീവിക്കുകയാണ് നടി. ഇടയ്ക്ക് സെലിബ്രിറ്റി കല്യാണങ്ങള്‍ക്കോ മറ്റ് പരിപാടികള്‍ക്കോ വരുമെന്നല്ലാതെ പൊതുമേഖലയില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയാണ് കാവ്യ.

ഇടയ്ക്ക് ചില പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും ഉടനെയൊന്നും അഭിനയത്തിലേക്ക് കാവ്യ തിരികെ എത്തില്ലെന്ന് തന്നെയാണ് വിവരം. അതേ സമയം കാവ്യ മാധവനെ പറ്റിയുടെ അടൂരിന്റെ പരാമര്‍ശം നടിയുടെ ആരാധകരും ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ കാവ്യയുടെ ആരാധകരുടെ ഫാന്‍ പേജുകൡൂടെയെല്ലാം ഇത് വൈറലായി കൊണ്ടിരിക്കുകയാണ്.

പിന്നെയും എന്ന സിനിമ കണ്ടാല്‍ തന്നെ അടൂര്‍ പറഞ്ഞത് സത്യമാണെന്ന് എല്ലാവര്‍ക്കും മനസിലാവും. അത്രത്തോളം മികവുറ്റ പ്രകടനമാണ് സിനിമയില്‍ നടി കാഴ്ച വെച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലേക്ക് കാവ്യ തിരിച്ച് വരണമെന്ന് തന്നെയാണ് ഓരോരുത്തരും ആവശ്യപ്പെടുന്നതും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X