എത്ര വൃത്തികെട്ട അടി നടന്നാലും കുഴപ്പമില്ല; കുടുംബത്തിന്റെ പ്രത്യേകതയാണത്; അകൽച്ച കാണിച്ചതിനെക്കുറിച്ച് ദിയയും

സോഷ്യൽ മീഡിയയിൽ സ്ഥിരം ചർച്ചയാകുന്ന കുടുംബമാണ് അഹാന കൃഷ്ണയുടേത്. അച്ഛൻ കൃഷ്ണകുമാർ രാഷ്ട്രീയത്തിൽ സജീവം. അമ്മ സിന്ധു കൃഷ്ണ, സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർ യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടുന്നു. അഹാനയ്ക്ക് സിനിമാ സ്വപ്നങ്ങളാണെങ്കിലും സഹോദരിമാർ ഇതിലേക്കല്ല ശ്രദ്ധ നൽകുന്നത്. നല്ല അവസരങ്ങൾക്കായി കാത്തിരുന്ന ഒരു സമയമുണ്ടെന്നും എന്നാൽ സിനിമയല്ല ജീവിതമെന്ന് പിന്നീട് താൻ മനസിലാക്കിയെന്നും അടുത്തിടെ ദിയ കൃഷ്ണ തുറന്ന് പറയുകയുണ്ടായി.

സഹോദരിമാരിൽ പലർക്കും പല സ്വപ്നങ്ങളാണെന്ന് അഹാന കുടുംബത്തിന്റെ ആരാധകർ പറയുന്നു. അഹാന സിനിമയിലേക്ക് ശ്രദ്ധ കൊടുക്കുമ്പോൾ സഹോദരി ദിയ കൃഷ്ണ വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്. ഈ വർഷമോ അടുത്ത വർഷമോ വിവാഹമുണ്ടാകുമെന്നാണ് ദിയ പറയുന്നത്. അശ്വൻ ​ഗണേശ് എന്നാണ് ദിയയുടെ കാമുകന്റെ പേര്. നാല് സഹോദരിമാരുടെയും യൂട്യൂബ് ചാനലുകൾ വിലയിരുത്തി കാഴ്ചക്കാർ പല നി​ഗമനങ്ങളിലുമെത്താറുണ്ട്. ദിയയും അഹാനയും തമ്മിൽ സ്വര ചേർച്ചയിൽ അല്ലെന്ന് നേരത്തെ പല തവണ ​ഗോസിപ്പുകൾ വന്നിട്ടുണ്ട്.

Ahaana Krishna

ഇവർ തമ്മിലുള്ള അകൽച്ച വീഡിയോകളിൽ പ്രകടമാണെന്നായിരുന്നു വാദം. ഇതിന് ചില ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ കു‌ടുംബവുമായുള്ള അടുപ്പത്തെക്കുറിച്ച് ദിയ കൃഷ്ണ തുറന്ന് സംസാരിച്ചു. വീട്ടുകാരോട് അടുപ്പം കാണിക്കാത്ത ആളാണ് താൻ. സ്വന്തം ജീവിതത്തിലെ കാര്യങ്ങൾ നോക്കുന്നു. എന്നാൽ തന്റെ വീട്ടുകാരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ സഹിക്കില്ല. അടുത്തിടെ അച്ഛന് വേണ്ടി സോഷ്യൽ മീഡിയയിൽ സംസാരിച്ചതിന് കാരണം ഇതാണെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.

കുടുംബവുമായുള്ള അടുപ്പത്തെക്കുറിച്ച് മുമ്പൊരിക്കൽ അഹാന കൃഷ്ണയും സംസാരിച്ചിട്ടുണ്ട്. വീട്ടുകാരുമായി വഴക്കുണ്ടാകാറുണ്ടെന്ന് അഹാന അന്ന് തുറന്ന് പറഞ്ഞു. എല്ലാവരുമായിട്ട് അടിയാകാറുണ്ട്. നമ്മൾ എല്ലാവരും വ്യക്തികൾ ആണല്ലോ അപ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ വരും. അടി ഇപ്പോൾ ആകാറില്ല. കാരണം അത് റിസ്കാണ്. എല്ലാവരും വലുതായത് കൊണ്ടാണ്. ഇവരൊക്കെ കൊച്ചായിരിക്കുമ്പോൾ തട്ട് കൊടുത്ത് പോകാമായിരുന്നു. പക്ഷെ ഇപ്പോൾ വെർബലി അടിയും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാറുണ്ട്.

Ahaana Krishna

ഫാമിലിയുടെ പ്രത്യേകത അതാണ്. എത്ര വൃത്തികെട്ട അടി നടന്നാലും നമുക്ക് പൊടി തട്ടി അങ്ങ് മൂവ് ഓൺ ആകാൻ എളുപ്പമാണ്. കൂട്ടുകാരോടൊക്കെ ആണെങ്കിൽ ചെറിയൊരു ഉളുപ്പ് ഉണ്ടാകും. പക്ഷെ കുടുംബത്തിൽ പൊ‌ടി തട്ടി മുന്നോട്ട് നടക്കാൻ കുറച്ച് കൂടി എളുപ്പമാണെന്നും അഹാന വ്യക്തമാക്കി.അടിയാണ് അഹാന നായികയായെത്തിയ ഒടുവിലത്തെ സിനിമ. ഷൈൻ ടോം ചാക്കോ നായകനായ ചിത്രം മികച്ച വിജയം നേടി. കരിയറിൽ വലിയ ഇടവേളകൾ അഹാനയ്ക്ക് വന്നിട്ടുണ്ട്.

നല്ല സിനിമകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് താനെന്നാണ് അഹാന പറയുന്നത്. അഹാനയുടെ സഹോദരിമാരായ ഇഷാനിയും ഹൻസികയും സിനിമകളിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ താര കുടുംബം വിവാദങ്ങളിൽ അകപ്പെടുകയുണ്ടായി. കൃഷ്ണകുമാർ ജാതീയ പരാമർശം നടത്തി എന്നായിരുന്നു ആരോപണം. ഒന്നിലേറെ ഇൻഫ്ലുവൻസർമാർ കുടുംബത്തിനെതിരെ രം​ഗത്ത് വന്നതോ‌ടെ അഹാന പ്രതികരിക്കുകയുമുണ്ടായി.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X