ആറ് മാസത്തിനുള്ളിൽ മനസിലായി; വിവാഹമോചനത്തിന് കാരണം; കുഞ്ഞ് പിറന്നാൽ ശരിയാകുമെന്ന് കരുതി; ഐശ്വര്യ പറഞ്ഞത്

സിനിമാ സീരിയൽ രംഗത്ത് ശ്രദ്ധ നേടാൻ കഴിഞ്ഞ നടിയാണ് ഐശ്വര്യ ഭാസ്കരൻ. പ്രജ, നരസിംഹം തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ ശ്രദ്ധ നേടാൻ കഴിഞ്ഞ ഐശ്വര്യ പ്രഗൽഭ നടി ലക്ഷ്മിയുടെ മകളാണ്. കരിയറിന്റെ ഒരു ഘട്ടത്തിൽ സിനിമാ രംഗത്ത് നിന്നും ഐശ്വര്യ അകന്നു. വിവാഹ ജീവിതത്തിലേക്ക് കടന്നെങ്കിലും കുറച്ച് വർഷങ്ങൾക്കുള്ളിൽ ബന്ധം പിരിഞ്ഞു. തൻവീർ അഹമ്മദ് എന്നാണ് ഐശ്വര്യയുടെ മുൻ ഭർത്താവിന്റെ പേര്. 1994 ലായിരുന്നു വിവാഹം.

ഒരു മകളും പിറന്നു. തൻവീറുമായി വേർപിരിഞ്ഞതിനെക്കുറിച്ച് ഐശ്വര്യ നേരത്തെ പറ‍ഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷമാണ് വേർപിരിഞ്ഞതെന്ന് ഐശ്വര്യ അന്ന് തുറന്ന് പറഞ്ഞു. ആറ് മാസം പോലും വേണ്ടി വന്നില്ല. അതിനുള്ളിൽ ഈ വിവാഹം മുന്നോട്ട് പോകില്ലെന്ന് എനിക്ക് മനസിലായി. ഞാൻ ഗർഭിണിയായിരുന്നു. ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്. ഞങ്ങൾ തീർത്തും വ്യത്യസ്തരാണ്.

Aishwarya Bhaskaran

ശീലങ്ങളും മറ്റുമെല്ലാം. റീഹാബ് സെന്ററുകളിലും ആശുപത്രികളിലുമാക്കി. എനിക്കാ വിവാഹ ജീവിതം മതിയായിരുന്നു. കുഞ്ഞ് പിറന്നതിന് ശേഷം മാറുമോ എന്ന് ചിന്തിച്ചു, എന്നിട്ടും മാറിയില്ല. ഇപ്പോഴെങ്കിലും ഇത് അവസാനിപ്പിച്ചാൽ നന്നാകുമെന്ന് കുഞ്ഞിന് ഒന്നര വയസായപ്പോൾ ഞാൻ തീരുമാനിച്ചു. ഒന്നുമില്ലെങ്കിലും ഞാനൊരു പോസിറ്റീവ് വ്യക്തിയായിരിക്കുമെന്ന് മനസിലാക്കിയെന്നും ഐശ്വര്യ വ്യക്തമാക്കി.

തന്റെ മുൻ ഭർ‌ത്താവ് പിന്നീട് മറ്റൊരാളെ വിവാഹം ചെയ്തെന്നും രണ്ട് കുട്ടികളുണ്ടെന്നും ഐശ്വര്യ പറഞ്ഞു. ജീവിതത്തിൽ തിരിഞ്ഞ് നോക്കുന്ന ശീലം തനിക്കില്ല. ഞാനും തൻവീറും നേരത്തെ സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ തൻവീറിനെയും ഇപ്പോഴത്തെ ഭാര്യയെയും കാണുമ്പോൾ അവരാണ് ഒരുമിക്കേണ്ടിരുന്നത് എന്ന് ചിന്തിച്ചു. താനും തൻവീറിന്റെ ഭാര്യയും നല്ല അടുപ്പമുണ്ട്.

Aishwarya Bhaskaran

തന്റെ മകൾക്ക് നല്ല രണ്ടാനമ്മയാണ് അവരെന്നും ഐശ്വര്യ വ്യക്തമാക്കി. വിവാഹ മോചനം നേടി 12 വർഷം കഴിഞ്ഞാണ് തൻവീർ വീണ്ടും വിവാഹം ചെയ്തത്. വഴക്കുകളെല്ലാം കോടതിയിൽ തീർന്നതാണ്. പിന്നീട് തങ്ങൾ തമ്മിൽ പ്രശ്നമൊന്നും ഉണ്ടായിട്ടില്ലെന്നും ഐശ്വര്യ അന്ന് വ്യക്തമാക്കി. വിവാഹ മോചനത്തിന് ശേഷം തനിക്ക് പ്രണയ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടി അന്ന് തുറന്ന് പറഞ്ഞു.

എന്നാൽ ഒന്നും മുന്നോട്ട് പോയില്ല. എന്ന് ഐ ലവ് യു എന്ന വാക്ക് പറയുന്നോ, അതോടെ അവൻ എനിക്ക് സീൽ ചെയ്യും. അതിന് ശേഷം തുടങ്ങും. എന്തിനാണ് ഈ വസ്ത്രം ധരിക്കുന്നത്, കാല് കാണുന്നുണ്ട്, ജീൻസ് ധരിച്ച് വരാൻ പറ്റില്ല, നീ ഇപ്പോൾ എന്റെ കാമുകിയാണ്, എന്റെ സുഹൃത്തുക്കൾക്കൊപ്പം ഇത് ഇഷ്ടപ്പെട്ടേക്കില്ല എന്നൊക്കെ പറയും.

തനിക്കത് അംഗീകരിക്കാൻ പറ്റിയില്ലെന്നും ഐശ്വര്യ ഭാസ്കരൻ വ്യക്തമാക്കി. ഐശ്വര്യയുടെ മകൾ ഇന്ന് വിവാഹിതയാണ്. സിനിമകളിലും സീരിയലുകളിലും അവസരം കുറഞ്ഞതോടെ ഐശ്വര്യ സോപ്പ് നിർമാണത്തിലേക്ക് തിരിഞ്ഞത് നേരത്തെ വാർത്തയായിരുന്നു. സോപ്പ് നിർമാണം നിർത്തിയെന്ന് അടുത്തിടെ നടി വ്യക്തമാക്കുകയുണ്ടായി.

More from Filmibeat

Read more about: aishwarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X