ഐശ്വര്യക്കായി അഭിഷേക് ഒരുക്കിയ സർപ്രൈസ് വിവാഹ നിശ്ചയം; അച്ഛന് എത്താനുള്ള സമയം കൊടുത്തില്ലെന്ന് താരം

ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തരായ താര ജോഡികളുടെ പട്ടികയിൽ മുൻ പന്തിയിലാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. കുറച്ചു കാലമായി ഇരുവരും വേർപിരിയുന്നതായി കിംവദന്തികൾ ഉണ്ടായിരുന്നുവെങ്കിലും, അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രശസ്ത നടൻ ഗോസിപ്പുകൾ മുഴുവനായും തള്ളിക്കളഞ്ഞിരുന്നു. താനും, തന്റെ ഭാര്യ ഐശ്വര്യയും ഇത്തരം വിവാദങ്ങൾക്ക് ചെവി കൊടുക്കാറില്ലെന്നാണ് അഭിഷേക് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. എന്നാൽ, മുൻ ലോക സുന്ദരിയും, ബച്ചൻ കുടുംബവും തമ്മിലുള്ള അകലം, സോഷ്യൽ മീഡിയ ഇപ്പോഴും ചർച്ച ചെയ്തു വരികയാണ്.

അഭിഷേകിന്റെ മാതാപിതാക്കളായ അമിതാഭ് ബച്ചനും, ജയാ ബച്ചനും ഐശ്വര്യയോടും മകൾ ആരാധ്യയോടും അത്ര രസത്തിൽ അല്ലെന്ന് പല അവസരങ്ങളിലും പ്രേക്ഷകർക്ക് ബോധ്യപ്പെട്ടിരുന്നു. ഇതിനിടെ, മുൻപൊരിക്കൽ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ അഭിഷേക് ബച്ചൻ തനിക്കായി ഒരുക്കിയ സർപ്രൈസ് 'റോക്ക' (വിവാഹ നിശ്ചയം) ചടങ്ങിനെക്കുറിച്ചും, അതിന് തന്റെ അച്ഛന് പങ്കെടുക്കാൻ പറ്റാതെ പോയതിനെക്കുറിച്ചും ഐശ്വര്യ പറഞ്ഞത് വീണ്ടും പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുകയാണ്.

Aishwarya Rai with her family and Abhishek Bachchan
Photo Credit: Filmibeat

ന്യൂയോർക്കിലെ ഒരു ബാൽക്കണിയിൽ അഭിഷേക് തന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചപ്പോൾ, ഐശ്വര്യ അത് സമ്മതിച്ചു. താരങ്ങളുടെ പ്രണയം അധികം വൈകാതെ തന്നെ തന്നെ പരസ്യമായി. അതേ വർഷം തന്നെ മുംബൈയിലെ ബച്ചന്റെ വസതിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ ഇരുവരും വിവാഹിതരായി. 2019-ൽ ഫിലിംഫെയറിനോട് സംസാരിക്കവേ, ഐശ്വര്യ വെളിപ്പെടുത്തി, "അദ്ദേഹം വിവാഹാഭ്യർത്ഥന നടത്തി, അത് അത്ഭുതമായിരുന്നു! വളരെ പെട്ടെന്ന് അത് സംഭവിച്ചു. അന്ന് 'റോക്ക' ചടങ്ങ് ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞങ്ങൾ ദക്ഷിണേന്ത്യക്കാരാണ്, അതിനാൽ, 'റോക്ക' എന്താണെന്ന് എനിക്കറിയില്ല," ഐശ്വര്യ ഓർത്തെടുത്തു.

"പെട്ടെന്ന് അവരുടെ വീട്ടിൽ നിന്ന് ഞങ്ങളുടെ വീട്ടിലേക്ക് ഒരു കോൾ വന്നു; 'ഞങ്ങൾ ഇന്ന് അങ്ങോട്ട് വരുന്നു,' എന്നാണ് അവർ പറഞ്ഞത്. എന്റെ അച്ഛൻ അന്ന് നാട്ടിൽ ഇല്ലായിരുന്നു. ഞാൻ അത് പറഞ്ഞു നോക്കിയെങ്കിലും, അഭിഷേകിന് അച്ഛനെ (അമിതാഭ് ബച്ചൻ) പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. അങ്ങനെ ബച്ചൻ കുടുംബം അന്ന് വൈകുന്നേരം വലിയ ആവേശത്തോടെ എത്തി. ഞാൻ ഞെട്ടിപ്പോയി - 'ഒരു മിനിറ്റ്, ഇത് നമ്മുടെ വിവാഹനിശ്ചയമാണോ? ഇത് ശെരിക്കും നടക്കുകയാണോ?' എന്നൊക്കെ ഞാൻ ചോദിച്ചു. എന്തായാലും അങ്ങനെ എന്റെ അച്ഛന്റെ സാന്നിധ്യമില്ലാതെ അത് നടന്നു. അച്ഛൻ വീഡിയോ കാളിലാണ് ചടങ്ങ് കണ്ടത്" ചിരിച്ചുകൊണ്ട് ആ അവിശ്വസനീയ ദിവസം ഓർത്തു.

Abhishek Bachchan with Amitabh Bachchan and Aishwarya Rai Bachchan

ജോധാ അക്ബറിനു വേണ്ടി 'ഖ്വാജ മേരെ ഖ്വാജ' എന്ന പാട്ടിന്റെ ചിത്രീകരണത്തിനിടെ അശുതോഷ് ഗോവാരിക്കറിനൊപ്പം സെറ്റിൽ വെച്ച് മറക്കാനാവാത്ത ദിവസത്തെക്കുറിച്ച് ഐശ്വര്യ റായ് പരാമർശിച്ചു, "എന്റെ ജീവിതം സ്‌ക്രീനിന് പുറത്തു മറ്റൊരു തലത്തിലേക്ക് നീങ്ങുമ്പോൾ, അതെ പോലെ ഞാൻ സ്‌ക്രീനിലും ഞാൻ ഒരു വധുവിന്റെ വേഷം ധരിച്ചിരുന്നു. അത് വളരെ അവിശ്വസനീയമായ അനുഭവമായിരുന്നു - എല്ലാം ഒറ്റയടിക്ക് സംഭവിച്ചതുപോലെ," താരം ഓർത്തെടുത്തു.

എന്നാൽ, ഐശ്വര്യ റായിയുടെ വെളിപ്പെടുത്തലിൽ ആരാധകർ ശ്രദ്ധിച്ചത്, ബച്ചൻ കുടുംബത്തിന് എന്നും തങ്ങളുടെ മരുമകളോടും, അവരുടെ കുടുംബത്തോടും ഉള്ള സുഖകരമല്ലാത്ത സമീപനമാണ്. ഐശ്വര്യയുടെ അച്ഛന് എത്താനുള്ള സമയം പോലും കൊടുക്കാതെ, അമിതാഭ് ബച്ചന്റെ ആഗ്രഹത്തിന് മാത്രം പ്രാധാന്യം കൊടുത്തത്, അതിന്റെ തെളിവാണെന്ന് ചിലരെന്നും വിശ്വസിക്കുന്നു. അഭിഷേക് ബച്ചൻ പല വട്ടം വിവാഹമോചന വാർത്തകൾ നിഷേധിച്ചുവെങ്കിലും, ഇന്നും താര ദമ്പതികൾ തമ്മിൽ സ്വരച്ചേർച്ചയിലല്ല എന്ന് തന്നെയാണ് ഗോസിപ്പുകൾ സൂചിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X