ഐശ്വര്യ സെറ്റിലെത്തിയത് 20 കിലോ സ്വർണം ധരിച്ച്; കനത്ത കാവലിൽ ജോധാ അക്ബർ ഷൂട്ട്

ഹൃതിക് റോഷനും ഐശ്വര്യ റായ് ബച്ചനും ടൈറ്റിൽ വേഷങ്ങളിലെത്തിയ ജോധാ അക്ബർ, ഹിന്ദി സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ഹൃതിക്കിനും, ഐശ്വര്യയ്ക്കുമൊപ്പം, സോനു സൂദ്, നികിതിൻ ധീർ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രം സംവിധാനം ചെയ്തത് ആശുതോഷ് ഗോവാരിക്കർ ആൺ. ജോധാ അക്ബർ പതിറ്റാണ്ടിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറുകയും ഐശ്വര്യയും ഹൃത്വിക്കും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർക്കിടയിൽ താരങ്ങൾക്ക് വലിയ പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു.

ജോധാ അക്ബറിനായി 20 കിലോ സ്വർണ്ണമണിഞ്ഞ ഐശ്വര്യ

ജോധാ അക്ബറിൽ ഐശ്വര്യ റായ് ബച്ചൻ ധരിച്ച രാജകീയമായി രൂപകൽപ്പന ചെയ്ത വസ്ത്രങ്ങൾ ആ ഹിസ്റ്ററി ഡ്രാമ ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിച്ചു. പ്രശസ്ത നടി ചിത്രത്തിൽ ധരിച്ച സിൽക്ക് തുണിയിൽ നിർമ്മിച്ച്, ഹെവി എംബ്രോയിഡറി കൊണ്ട് അലങ്കരിച്ച അതി മനോഹരമായ ലെഹംഗകൾ ഇൻ്റർനെറ്റിൽ അന്ന് വലിയ തരംഗമുണ്ടാക്കി. അത് പോലെ തന്നെ, ജോധാ അക്ബറിലെ ഐശ്വര്യയുടെ ആഭരണങ്ങളും അന്നത്തെ വിവാഹ ഫാഷനിൽ വലിയ വിപ്ലവം സൃഷ്ടിച്ചു.

Jodha Akbar poster  Aishwarya Rai
Photo Credit: IMDb

എന്നാൽ, മുൻ ലോക സുന്ദരി ഈ ചിത്രത്തിൽ ഏകദേശം 20 കിലോഗ്രാം ആഭരണങ്ങൾ ധരിച്ചിരുന്നു എന്നതാണ് എല്ലാവരെയും ഞെട്ടിച്ച കാര്യം. അമൂല്യമായ മുത്തുകളും, കല്ലുകളും പതിപ്പിച്ച ആഭരണങ്ങൾ, ആഡംബര ലോഹങ്ങൾ ഉപയോഗിച്ച് ഏകദേശം 70 കരകൗശല വിദഗ്ധരുടെ സഹായത്തോടെയാണ് നിർമ്മിച്ചത്. അതിലും രസകരമായ വസ്തുത, ഈ ആഭരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ 50 കാവൽക്കാരെയും ജോധാ അക്ബറിന്റെ ലൊക്കേഷനിൽ നിയോഗിച്ചിരുന്നു. ചിത്രത്തിലെ ഓരോ ഫ്രെയിമിലും ഐശ്വര്യ റായ് ബച്ചൻ അതി സുന്ദരിയായി, ഒരു പഴയ പെയിന്റിങിലെ വനിതയെപ്പോലെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. പോൾക്കി നെക്ലേസുകൾ, മാങ് ടിക്ക, ഹാത്ഫൂൽ, ഗ്ലാസ് വളകൾ എന്നിങ്ങനെ എല്ലാത്തരം പരമ്പരാഗത ആഭരണങ്ങളും നടി ധരിച്ചിരുന്നു.

Aishwarya Rai in Jodhaa Akbar
Photo Credit: IMDb

ഈ ചരിത്ര കഥയിലെ മറ്റൊരു കൗതുകകരമായ കാര്യം, ഐശ്വര്യ തന്റെ ജോധാ കഥാപാത്രത്തെ അണിഞ്ഞൊരുങ്ങുമ്പോൾ തന്നെ ഡിസൈനർ നീതാ ലുള്ളയുമായി സ്വന്തം വിവാഹ വസ്ത്രത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു എന്നതാണ്. പക്ഷെ, സിനിമയിലെ ആഡംബര വേഷം ഉപേക്ഷിച്ച്, തന്റെ സാംസ്കാരിക വേരുകളുമായി ശക്തമായ ബന്ധം തോന്നിക്കുന്ന ഒരു അതിമനോഹരമായ പട്ട് കാഞ്ചീവരം സാരിയാണ് അവർ തിരഞ്ഞെടുത്തത്. അഭിഷേക് ബച്ചനുമായുള്ള തന്റെ വിവാഹത്തിന്, നീത ലുല്ല തന്നെ ഡിസൈൻ ചെയ്ത സ്വർണ്ണ നിറമുള്ള കാഞ്ചിവരം സാരിയുടുത്ത്, മുല്ലപ്പൂ ചൂടി, അതി സുന്ദരിയായ സൗത്ത് ഇന്ത്യൻ വധുവായിട്ടാണ് ഐശ്വര്യ എത്തിയത്.

ആശുതോഷ് ഗോവരികർ സംവിധാനം ചെയ്ത ജോധാ അക്ബർ ആ വർഷം ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി മാറി. 45 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ഹിസ്റ്റോറിക്കൽ ഡ്രാമ ചിത്രം ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്ന് 107 കോടി രൂപയിലധികം നേടിയെന്നാണ് റിപോർട്ടുകൾ പറയുന്നത്. ഹൃതിക് റോഷനും ഐശ്വര്യ റായ് ബച്ചനും അക്ബർ ചക്രവർത്തിയും, ഭാര്യ ജോധാ ബായിയുമായി വേഷമിട്ട ചിത്രം വ്യാപകമായ പ്രശംസ നേടുകയും, "അസീം ഓ ഷാൻ ഷെഹൻഷാ" എന്ന എ.ആർ. റഹ്മാൻ ചിട്ടപ്പെടുത്തിയ ഗാനം, മികച്ച കൊറിയോഗ്രഫിക്കും മികച്ച വസ്ത്രാലങ്കാരത്തിനും നിരവധി അവാർഡുകൾ നേടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X