'എത്രയും വേ​ഗം സിനിമ തീർക്കാം, അല്ലെങ്കിൽ ഞാനീ പെൺകുട്ടിയെ പ്രണയിക്കും; അജിത്ത് ഭയന്നത് പോലെ സംഭവിച്ചു'

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താര ദമ്പതികൾ ആണ് ശാലിനിയും അജിത്ത് കുമാറും. ബാല താരമായും നായിക ആയും മലയാളത്തിൽ നിരവധി സിനിമകളിൽ‌ അഭിനയിച്ച താരമാണ് ശാലിനി. തമിഴ് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. 1999 ലിറങ്ങി അമരകല എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെ ആണ് ശാലിനിയും അജിത്തും പ്രണയത്തിലാവുന്നത്.

2000 ഏപ്രിലിൽ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ ശേഷം ശാലിനി അഭിനയ രം​ഗത്ത് നിന്ന് മാറി നിന്നു. ചെറുപ്പം മുതലേ അഭിനയിക്കുന്ന നടി തിരക്കുകളൊഴിഞ്ഞ കുടുംബ ജീവിതം തെരഞ്ഞെടുക്കുകയായിരുന്നു.

ഇത്തരം ആഘോഷങ്ങൾക്കൊന്നും തൽപരനല്ല അജിത്ത്

2000 ത്തിനിങ്ങോട്ട് അജിത്ത് എന്ന സൂപ്പർ താരത്തിന്റെ വളർച്ചയാണ് സിനിമാ ലോകം കണ്ടത്. തമിഴകത്ത് തല എന്ന പേരിലാണ് ആരാധകർ ഇദ്ദേഹത്തെ ആഘോഷിക്കുന്നത്. എന്നാൽ ഇത്തരം ആഘോഷങ്ങൾക്കൊന്നും തൽപരനല്ല അജിത്ത്.

തല എന്ന് തന്നെ വിളിക്കരുതെന്ന് ഇദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് ശേഷം തന്റെ കുടുംബ ജീവിതത്തിനും റൈഡിം​ഗ് പോലുള്ള ഹോബികൾക്കുമാണ് അജിത്ത് സമയം കണ്ടെത്താറ്.

ഇപ്പോഴിതാ അജിത്തും ശാലിനിയും ഒരുമിച്ച് അഭിനയിച്ച സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ശരൺ. വൗ തമിഴ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാലിനിയെ എല്ലാവരും ആഘോഷിക്കുന്നു

'ഹീറോയിൻ ആയി ആദ്യം പരി​ഗണിച്ചിരുന്നത് ജ്യോതികയെ ആയിരുന്നു. പക്ഷെ അവരുടെ ശമ്പളം ഞങ്ങളുടെ ബജറ്റിനുള്ളിൽ ഒതുങ്ങില്ലായിരുന്നു. അപ്പോൾ‌ കാതലുക്ക് മരിയാതെ എന്നത് വലിയ സക്സസ് ആയി നിൽക്കുകയാണ്. ശാലിനിയെ എല്ലാവരും ആഘോഷിക്കുന്നു. ഒരു നെക്സ്റ്റ് ഡോർ ​ഗേൾ ഇമേജ് ഉണ്ട്. പക്ഷെ അവർ അഭിനയിക്കുന്നില്ലെന്ന് പറഞ്ഞു'

ആരാണ് ഹീറോ എന്ന് ചോദിച്ചപ്പോൾ അജിത്ത് എന്ന് പറഞ്ഞു

'ചെറിയ പ്രായത്തിലേ അഭിനയിച്ച് ബോറടിച്ചു. കുറച്ച് നാൾ പഠിക്കണം എന്നുണ്ടെന്ന് പറഞ്ഞു. അവരെ കൺവിൻസ് ചെയ്യാൻ ശ്രമിച്ചു. ആരാണ് ഹീറോ എന്ന് ചോദിച്ചപ്പോൾ അജിത്ത് എന്ന് പറഞ്ഞു. അതിന് ശേഷം അവർക്ക് അപ്പീൽ ആയി. അവർ കഥ കേട്ടു. കഥ ഇഷ്ടപ്പെട്ടു'

ഹീറോയിൻ കഥാപാത്രത്തെ മാന്യമായി അവതരിപ്പിച്ചിരിക്കുന്നു

'ഇതിനിടെ ശാലിനിയോട് സംസാരിക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു ( അജിത്ത് ). നല്ല സിനിമ ആണ് നിങ്ങൾ ചെയ്താൽ നന്നാവുമെന്ന് അദ്ദേഹവും പറഞ്ഞു. എന്റെ കാതൽ മന്നൻ എന്ന സിനിമ കാണണമെന്ന് ശാലിനി പറഞ്ഞു. അത് കണ്ട ശേഷം അവർക്ക് ഇഷ്ടപ്പെട്ടു. ഹീറോയിൻ കഥാപാത്രത്തെ മാന്യമായി അവതരിപ്പിച്ചിരിക്കുന്നു എന്ന് അവർക്ക് തോന്നി'

ഞാൻ ഈ പെൺകുട്ടിയെ ലവ് ചെയ്യുമോ എന്ന ഭയം ഉണ്ട്

'ഈ മാസം പത്ത് ദിവസം അടുത്ത മാസം പത്ത് ദിവസം എന്നിങ്ങനെ ആണ് അജിത്തിന്റെ ഡേറ്റ് എനിക്ക് കിട്ടിയത്. ഷൂട്ടിം​ഗ് ആരംഭിച്ച് ആദ്യ ഷെഡ്യൂൾ കഴിയവെ അദ്ദേഹം എന്നെ വിളിച്ചു. പടം വേ​ഗം എടുത്ത് തീർക്കാം'

'ഈ സിനിമയിലേക്കുള്ള എന്റെ ദിവസങ്ങൾ കൂടുമ്പോൾ ഞാൻ ഈ പെൺകുട്ടിയെ ലവ് ചെയ്യുമോ എന്ന ഭയം ഉണ്ട്, അതിനാൽ ഡേറ്റ് തരാം നിങ്ങൾ വേ​ഗം തീർക്കൂ എന്ന് പറഞ്ഞു. സിനിമ വേ​ഗം തീർത്തു. അതിന് മുമ്പേ തന്നെ അദ്ദേഹം ഭയന്നത് സംഭവിച്ചു,'ശരൺ പറഞ്ഞു.

Read more about: ajith shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X