വളരെ പക്വതയുള്ളവളാണ്; ഞങ്ങൾ തമ്മിൽ വഴക്കുണ്ടാകുമ്പോൾ; ശാലിനിയെക്കുറിച്ച് അജിത്ത് പറഞ്ഞ വാക്കുകൾ

സിനിമാ രം​ഗത്തെ പ്രിയ താര ദമ്പതികളാണ് അജിത്ത് കുമാറും ശാലിനിയും. ഇരുവരുടെയും 24ാം വിവാഹ വാർഷിക ദിനമാണിന്ന്. 2000 ഏപ്രിൽ 24 നാണ് അജിത്തും ശാലിനിയും വിവാഹിതാരായത്. അമർക്കളം എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടെ പ്രണയത്തിലായ ശാലിനിയും അജിത്തും അധികം വൈകാതെ വിവാഹ ജീവിതത്തിലേക്ക് കടന്നു. അനൗഷ്ക ആദ്വിക് എന്നിവരാണ് മക്കൾ. വിവാഹ ശേഷം ശാലിനി അഭിനയ രം​ഗം വിട്ടു.

ബാലതാരമായി അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ശാലിനി നായികയായും നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കരിയറിലെ തിരക്കേറിയ സമയത്താണ് ശാലിനി അഭിനയ രം​​ഗം വിടുന്നത്. തമിഴകം ആഘോഷിക്കുന്ന താരമാണെങ്കിലും പൊതുവേദികളിൽ നിന്നും പരമാവധി മാറി നിൽക്കുന്ന വ്യക്തിയാണ് അജിത്ത്. ശാലിനിയും ഇങ്ങനെയാണ്. സോഷ്യൽ മീഡിയ അക്കൗണ്ട് പോലും അടുത്തിടെയാണ് നടി തുടങ്ങിയത്.

Ajith  Shalini

സിനിമ കഴിഞ്ഞാൽ കുടുംബത്തോടൊപ്പമുള്ള സമയത്തിനാണ് അജിത്ത് പ്രാധാന്യം നൽകുന്നത്. അജിത്തിന്റെ അഭിമുഖം പോലും ആരാധകർ കണ്ടിട്ട് വർഷങ്ങളായി. മുമ്പൊരിക്കൽ ഒരു ദേശീയ ചാനലിന് അജിത്ത് നൽകിയ അഭിമുഖത്തിൽ ശാലിനിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ശാലിനി വളരെ ബോൾഡ് ആണ്. മൂന്നര വയസുള്ളപ്പോൾ തൊട്ട് അഭിനയിക്കുന്നയാളാണ്. ഒരുപാട് സ്ത്രീകൾ കരിയർ തുടങ്ങുന്ന പ്രായത്തിൽ ശാലിനി ഇൻഡസ്ട്രി വിട്ടിട്ടുണ്ട്. ജീവിതത്തിൽ അവളുടേതായ പ്രതിസന്ധി ഘട്ടങ്ങളിലൂടെ അവൾ കടന്ന് പോയിട്ടുണ്ട്. വളരെ പക്വതയുള്ളവൾ. എന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അവൾ എനിക്കൊപ്പം നിന്നു. ശാലിനിയെ എന്റെ ഭാര്യയായി ലഭിച്ചത് അനു​ഗ്രഹമായി കാണുന്നു.

Ajith  Shalini

ഞാൻ പൊളിറ്റിക്കലി ശരിയായി സംസാരിക്കുകയാണെന്ന് ആളുകൾ കരുതരുത്. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് അവൾ. ഒപ്പമില്ലാത്തതിന്റെ ചെറിയ വഴക്കുകൾ ഇടയ്ക്കുണ്ടാകും. പക്ഷെ ഞങ്ങൾ സുഹൃത്തുക്കളെ പോലെയാണ്. അവ സംസാരിച്ച് തീർക്കും. പരസ്പര ബഹുമാനമുണ്ട്. ഏറ്റവും പ്രധാനം സ്പേസ് ആണ്. എല്ലാ റിലേഷൻഷിപ്പിനും സ്പേസ് വേണമെന്ന് ഞാൻ കരുതുന്നു, എനിക്ക് വേണ്ട സ്പേസ് അവൾ തരും.

അവൾക്ക് വേണ്ട സ്പേസ് താനും കൊടുക്കാറുണ്ടെന്ന് അജിത്ത് കുമാർ വ്യക്തമാക്കി. ശാലിനി സിനിമാ രം​ഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. എന്നാൽ ലൈം ലൈറ്റിലേക്ക് വരാൻ ശാലിനി താൽപര്യപ്പെടുന്നില്ല. അഭിനയ രം​ഗം വിട്ട പഴയ നടിമാർ അഭിമുഖങ്ങളിലോ റിയാലിറ്റി ഷോയ ജഡ്ജായോ എത്തുന്ന പതിവുണ്ടെങ്കിലും ശാലിനി ഇതിനൊന്നും തയ്യാറായിട്ടില്ല.

തുനിവാണ് അജിത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മഞ്ജു വാര്യരാണ് സിനിമയിൽ നായികയായത്. മികച്ച വിജയം നേടിയ ചിത്രമാണ് തുനിവ്. അജിത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ബൈക്ക് റേസിംഗിൽ തൽപരനായ അജിത്ത് സിനിമകൾക്ക് ശേഷം ഇതിനും സമയം കണ്ടെത്താറുണ്ട്.

More from Filmibeat

Read more about: ajith shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X