മദ്യപിച്ചാല്‍ പ്രഭാസിനെപ്പോലെ! നശിക്കുമെന്ന് എല്ലാവരും പറഞ്ഞു! ആ ശീലം നിര്‍ത്തിയതിനെക്കുറിച്ച് അജു

സര്‍വ്വം മായയിലൂടെ ഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നിവിന്‍ പോളി. ഇത്തവണ അജു വര്‍ഗീസും നിവിനൊപ്പമുണ്ടായിരുന്നു. ഇവരുടെ കോംപോ തന്നെയായിരുന്നു ചിത്രത്തിന് ഗുണകരമായി മാറിയത്. സിനിമ തന്നെ എത്രത്തോളം സ്വാധീനിച്ചു എന്നതിനെക്കുറിച്ചും, മദ്യപാനം നിര്‍ത്താനുണ്ടായ കാരണത്തെക്കുറിച്ചും പറഞ്ഞുള്ള അജു വര്‍ഗീസിന്റെ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. വെള്ളം എന്ന സിനിമ കണ്ടപ്പോഴാണ് മദ്യപാനം നിര്‍ത്താന്‍ തീരുമാനിച്ചത്. മുരളിയുടെ കഥാപാത്രത്തിന്റെ അവസ്ഥ കണ്ടപ്പോള്‍ ഞാന്‍ ഇങ്ങനെ തുടര്‍ന്നാല്‍ എന്താവുമെന്ന് ആലോചിച്ചിരുന്നു. മദ്യപിച്ചിരുന്ന സമയത്ത് ജോലിയില്‍ അഞ്ച് മിനിറ്റ് പോലും ഞാന്‍ വൈകിയിട്ടില്ല. പക്ഷേ, എന്റെ ആരോഗ്യത്തെ അത് മോശമായി ബാധിച്ചിരുന്നു. മൂവി വേള്‍ഡ് മീഡിയ അഭിമുഖത്തിലായിരുന്നു അജു ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

അറിയാതെയാണെങ്കിലും അഹങ്കാരി എന്ന് പറയാനിട വന്നതും അപ്പോഴാണ്. നമ്മളുടെ ശരികളില്‍ നമ്മള്‍ പിടിച്ച് നില്‍ക്കുമല്ലോ ഇത്തിരി മദ്യം ഉള്ളില്‍ ചെല്ലുമ്പോള്‍. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാനും പോവുമായിരുന്നു. ഞാന്‍ പ്രഭാസാണെന്നൊക്കെ എനിക്ക് തോന്നുമായിരുന്നു. അത്ര ശക്തി എനിക്ക് ഫീല്‍ ചെയ്യുമായിരുന്നു. ഈ അഞ്ചടി മൂന്നിഞ്ചുള്ള ഞാന്‍. അതായിരുന്നു എന്നെ എക്‌സൈറ്റ് ചെയ്യിച്ച കാര്യം. എനിക്ക് അത്രയും എനര്‍ജി കിട്ടുമെന്നായിരുന്നു കരുതിയത്. തമാശ ആസ്വദിച്ചത് കോളേജിലെ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചപ്പോഴായിരുന്നു. ഇടയ്ക്ക് വെച്ച് അത് മാറി. സ്ട്രസ് വന്നപ്പോള്‍ അതും മാറി. ഇത് മോശമാണെന്ന് എന്റെ കൂടെയുള്ളവരെല്ലാം എന്നോട് പറയുന്നുണ്ടായിരുന്നു. നീ നശിച്ച് പോവും, ഫീല്‍ഡൗട്ടാവുമെന്നൊക്കെ എന്നോട് മുഖത്ത് നോക്കി പറഞ്ഞിരുന്നു.

Aju Varghese viral video
Photo Credit: Aju Varghese/ Facebook

അങ്ങനെയൊക്കെയുള്ളൊരു സമയത്താണ് ഈ സിനിമ കാണുന്നത്. ഇത് നിര്‍ത്തണം എന്ന തോന്നല്‍ വരാന്‍ സിനിമ കാരണമായി. ജയേട്ടന്റെ ചില റിയാക്ഷനൊക്കെ കണ്ടത് എനിക്ക് ടച്ചായി. എനിക്കങ്ങനെ അഡിക്ഷനൊന്നുമായിരുന്നില്ല. ശക്തി കിട്ടുമല്ലോ എന്ന് വെച്ച് ചെയ്തതാണ്. ഇപ്പോള്‍ എനിക്കതിനോട് താല്‍പര്യമില്ല എന്നുമായിരുന്നു മദ്യപാനം നിര്‍ത്തിയതിനെക്കുറിച്ച് അജു പറഞ്ഞത്. മദ്യപിച്ചിരുന്ന കാലത്ത് ഒറ്റയ്ക്ക് കഴിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു ഞാന്‍. എനിക്കങ്ങനെ കൂട്ട് വേണമെന്നൊന്നും ഇല്ലായിരുന്നു. തന്നെ ബാറില്‍ പോയി കഴിച്ചിട്ടൊക്കെയുണ്ട്. മദ്യപാനത്തില്‍ ഫണ്‍ കിട്ടിയത് കോളേജ് ഫ്രണ്ട്‌സിനൊപ്പമായിരുന്നു. അതൊക്കെ അന്നേ കഴിഞ്ഞതാണ്.

ആര് വിളിച്ചാലും അഭിനയിക്കാന്‍ പോവുമായിരുന്ന കാലമുണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ കഴിയുമല്ലോ എന്നായിരുന്നു ചിന്തിച്ചത്. ടൈപ്പ് കാസ്റ്റായി പോവുന്നു എന്നുള്ള കുറിപ്പുകളൊക്കെ കണ്ടിരുന്നു. അത്തരത്തിലുള്ള ക്യാരക്ടര്‍ കുറയ്ക്കാനായി തീരുമാനിക്കുകയായിരുന്നു. ക്യാരക്ടറിലെ പുതുമയായിരുന്നു പിന്നീട് ഞാന്‍ നോക്കിയത്. ഡയറക്ടര്‍ എന്ത് ചെയ്യാന്‍ പറഞ്ഞാലും നാച്ചുറലായി ചെയ്യാന്‍ കഴിയുക എന്നായിരുന്നു ആഗ്രഹിച്ചത്. മനസുകൊണ്ടും, രൂപം കൊണ്ടും ലീഡ് ക്യാരക്ടറല്ല ഞാന്‍ എന്നാണ് എന്റെ ചിന്ത. ഇപ്പോള്‍ അതൊക്കെ മാറുന്നുണ്ടെന്നും അജു പറഞ്ഞിരുന്നു. ഇടയ്ക്ക് എനിക്ക് പാടണമെന്ന് തോന്നി, അങ്ങനെയാണ് പാട്ടില്‍ ഒരു കൈ നോക്കിയത്. ഇപ്പോള്‍ അങ്ങനെയുള്ള ആഗ്രഹമൊന്നും ഇല്ല. എന്റെ ഭയങ്കരമായ ആഗ്രഹമായിരുന്നു. നടക്കാത്തതാണെന്ന് അറിഞ്ഞിട്ടും ചെയ്ത് നോക്കുകയായിരുന്നു. പറ്റില്ലെന്നുള്ള കാര്യം ചെയ്യുമ്പോഴുള്ള ഒരു ത്രില്ലുണ്ടല്ലോ, അതെനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

More from Filmibeat

Read more about: aju varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X