ഭാര്യയുടെ ആ ​ഗുണങ്ങൾ ഇഷ്ടപ്പെടുന്നു, അവൾ വെളുപ്പിന് രണ്ട് മണി വരെ ക്ലബ്ബിൽ ചിലവിടും, പക്ഷെ...; അല്ലു അർജുൻ

പുഷ്പ 2വിന്റെ റിലീസോടെ അല്ലു അർജുൻ എന്ന സൂപ്പർ താരത്തിന്റെ ജീവിതം ആകെ മാറി മറിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലൊരു വരവേൽപ്പാണ് പുഷ്പ 2വിന് സിനിമാ പ്രേമികൾ നൽകിയത്. റോക്കറ്റ് പോലെയാണ് സിനിമയുടെ ബോക്സ് ഓഫീസ് കലക്ഷൻ ഓരോ ദിവസവും കുതിച്ചത്. പുഷ്പ 2 പല റെക്കോർ‌ഡുകളും തിരുത്തി കുറിച്ചെങ്കിലും സിനിമയുടെ വിജയം സമാധാനത്തിൽ ആഘോഷിക്കാൻ ഇതുവരെയും അല്ലു അർജുന് സാധിച്ചിട്ടില്ല.

അതിന് കാരണം പുഷ്പ 2വിന്റെ റിലീസിന് പിന്നാലെ സംഭവിച്ച ചില അനിഷ്ട സംഭവങ്ങളായിരുന്നു. ഡിസംബർ നാലിന് പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ഒരു ദുരന്തമുണ്ടായി. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി മരണപ്പെട്ടിരുന്നു.

Allu Arjun Wife Sneha Reddy

രേവതിയുടെ മകൻ ഗുരുതര പരിക്കുകളുമായി ചികിത്സയിലാണ്. സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായിയെന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളേയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13ന് വൈകിട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ പിറ്റേന്ന് രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്. 21 ദിവസത്തിനിടെ പുഷ്പ 2 നേടിയത് 1700 കോടിയാണ്. അറസ്റ്റ് ചെയ്യപ്പെട്ട് പോലീസ് സം​ഘത്തിന് ഒപ്പം പോകുന്നതിന് മുമ്പ് ഭാര്യ സ്‌നേഹ റെഡ്ഡിക്ക് അല്ലു അര്‍ജുന്‍ ചുംബനം നല്‍കുന്ന ദൃശ്യങ്ങളും അടുത്തിടെ വൈറലായിരുന്നു.

2011 മാര്‍ച്ച് ആറിനായിരുന്നു അല്ലു അർജുന്റേയും സ്‌നേഹ റെഡ്ഡിയുടേയും വിവാഹം. ഒരു നടന്റെ വിവാഹത്തിനിടെയാണ് ഇരുവരും ആദ്യമായി കാണുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2010ല്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. തൊട്ടടുത്ത വര്‍ഷം വിവാഹിതരുമായി. രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ് ഇപ്പോൾ ഇരുവരും. തന്റെ പില്ലർ ഓഫ് സ്ട്രെങ്ത്ത് ഭാര്യ സ്നേഹയാണെന്ന് പലപ്പോഴായി അല്ലു അർജുൻ പറഞ്ഞിട്ടുണ്ട്.

അല്ലു സ്നേഹ റെഡ്ഡിയെ വിവാഹം കഴിച്ചിട്ട് പത്ത് വർഷമായി. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ചിലവിടാൻ കിട്ടുന്ന ഒരു നിമിഷവും അല്ലു വെറുതെ കളയാറില്ല. ഇപ്പോഴിതാ പുഷ്പ 2വുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ കത്തിനിൽക്കുന്ന സാഹചര്യത്തിൽ ഭാര്യയെ കുറിച്ച് പഴയൊരു അഭിമുഖത്തിൽ അല്ലു അർജുൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

allu arjun

സാമന്ത അവതാരകയായിരുന്ന സാം ജാം ടോക്ക് ഷോയിൽ അതിഥിയായി പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഭാര്യ സ്നേഹയുടെ പ്രത്യേകതകളെ കുറിച്ച് അല്ലു അർജുൻ വാചാലനായത്. എനിക്ക് അവളിൽ രണ്ട് ഗുണങ്ങൾ ഇഷ്ടപ്പെട്ടു. അവൾ വളരെ മാന്യയാണ്. രാത്രി രണ്ട് മണിക്ക് നിശാക്ലബിൽ ചിലവിട്ടാൽ പോലും അവളെക്കുറിച്ച് അശ്ലീലമൊന്നും ഉണ്ടാവില്ല. അവൾക്ക് അത്രയും മാന്യതയുണ്ട്. അവൾ വളരെ സമതുലിതയാണ് എന്നാണ് അല്ലു അർജുൻ പറഞ്ഞത്.

ആന്ധ്രാ പ്രദേശിലെ കോണ്‍ഗ്രസ് നേതാവും ബിസിനസുകാരനുമാണ്‌ സ്‌നേഹ റെഡ്ഡിയുടെ പിതാവ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി. അദ്ദ​ഹം ഒരു പ്രമുഖ വ്യവസായിയും സയൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ചെയർമാനുമാണ്. 42 കോടി രൂപയുടെ ആസ്തിയുള്ള സ്‌നേഹ സംരംഭക കൂടിയാണ്.

More from Filmibeat

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X