ശരിയായ ആളുകളെയല്ല ആകർഷിച്ചത്; ചുറ്റും കുഴപ്പങ്ങളായിരുന്നു; ഒരു ഫുൾ സ്റ്റോപ്പിടാൻ തീരുമാനിച്ചു; അമല പറഞ്ഞത്
ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് നടി അമല പോൾ. കഴിഞ്ഞ ദിവസമാണ് താൻ ഗർഭിണിയാണെന്ന സന്തോഷവാർത്ത അമല പോൾ സോഷ്യൽ മീഡിയിയിലൂടെ അറിയിച്ചത്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിലാണ് അമല അമ്മയാകാൻ പോകുന്നത്. ജീവിതത്തിലെ സന്തോഷകരമായ ഘട്ടത്തിലൂടെയാണ് അമല പോൾ ഇന്ന് കടന്ന് പോകുന്നത്. എന്നാൽ മാനസികമായ തകർന്ന് പോയ ഒരു ഘട്ടം അമല പോളിനുണ്ടായിട്ടുണ്ട്.
ആദ്യ വിവാഹബന്ധം വേർപിരിഞ്ഞത്, പ്രണയത്തകർച്ച, കരിയറിലുണ്ടായ വിവാദങ്ങൾ തുടങ്ങിയവയെല്ലാം അമലയെ ബാധിച്ചു. സിനിമാ രംഗത്ത് നിന്നും ഇടവേളയെടുത്ത അമല കഴിഞ്ഞ വർഷമാണ് അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്. താൻ നേരിട്ട മാനസിക സമ്മർദ്ദങ്ങളെക്കുറിച്ച് അമല പോൾ 2022 ൽ അമല പോൾ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

'2021 ന്റെ തുടക്കത്തിൽ സിനിമാ രംഗം വിടുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എനിക്കൊരു ബ്രേക്ക് ആവശ്യമായിരുന്നു. ഒരുപാട് സിനിമകളോട് നോ പറഞ്ഞു. വീട്ടിൽ നിന്ന് സമ്മർദ്ദമുണ്ടായി. എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ചു. എന്താണ് സംഭവിക്കുന്നത് എന്നറിയില്ല, നാളെ എന്തുസംഭഴിക്കും എന്നുമറിയില്ല. സിനിമാ രംഗ വിടാനുള്ള സാധ്യതയുണ്ടെന്ന് ഞാൻ പറഞ്ഞു. കാരണം ഞാൻ ക്ഷീണിച്ചിരുന്നു. ചെറിയ പ്രായം മുതൽ വർക്ക് ചെയ്യുന്നതാണ്. എന്നിലെ മാറ്റങ്ങളിൽ ഞാൻ അസന്തുഷ്ടയായിരുന്നു'
'ശരിയായ സാഹചര്യങ്ങളോ, ആളുകളെയോ അല്ല ആകർഷിച്ചിരുന്നത്. എന്റെ ചുറ്റും കുഴപ്പങ്ങളായിരുന്നു. വളർന്ന് വരുന്ന ഘട്ടത്തിൽ മറ്റൊരാളായി ഞാൻ മാറി. ഇതിനൊരു ഫുൾ സ്റ്റോപ്പ് ഇടണം, എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് തീരുമാനിച്ചു,' അമല പറയുന്നു.

ഞാനൊരു ബ്രേക്ക് എടുത്തു. പക്ഷെ കഡാവർ സിനിമയുടെ നിർമാണം ശ്രദ്ധിക്കണമായിരുന്നു. എന്നെ സ്വതന്ത്ര്യയാക്കി. തോറ്റാലും കുഴപ്പമില്ല ഈ ഘട്ടം പൂർണമായും ഉൾക്കൊണ്ടു. ചില ദിവസങ്ങളിൽ കരയും. മുമ്പ് കുടുംബത്തിന് മുന്നിൽ എന്റെ ദൗർബല്യം കാണിക്കില്ലായിരുന്നു. പക്ഷെ ഇത്തവണ അമ്മ ഞാൻ കരയുന്നത് കണ്ടാലും കുഴപ്പമില്ലെന്ന് തീരുമാനിച്ചു. മറച്ച് വെക്കാനുള്ള ശക്തി തനിക്കില്ലായിരുന്നെന്നും അമല പോൾ തുറന്ന് പറഞ്ഞു.
ആരോടും സംസാരിക്കാൻ താൽപര്യമില്ലെങ്കിൽ സംസാരിക്കാതിരിക്കും. പുറത്ത് പോകാതിരിക്കും. പക്ഷെ അത് നല്ലതായിരുന്നു. ഉള്ളിലെ ഈ വ്യക്തിയെ എനിക്കറിയാമെന്ന് തോന്നി. ഞാൻ വർക്കൗട്ടുകൾ പോലും ചെയ്യുന്നില്ലായിരുന്നു. പ്ലാനുകളൊന്നും ഇല്ലാത്ത സമയം. ഒരുപാട് കാര്യങ്ങൾ ആലോചിച്ചു. ഉള്ളിലെ ഇരുണ്ട വശം പുറത്ത് വരാൻ കാത്തിരുന്നു. ഒരുപാട് എഴുതി. മെഡിറ്റേറ്റ് ചെയ്തു. സ്വയം സംസാരിച്ചു. വളരെ ഇന്റൻസായ ദിവസങ്ങൾ ഉണ്ടായിരുന്നെന്ന് അമല പോൾ അന്ന് ഓർത്തു.
ഇടവേളയെടുക്കാൻ തകർന്ന് പോകുന്നത് വരെ കാത്തിരിക്കേണ്ടി വന്നതെന്തുകൊണ്ടെന്ന് ഞാൻ സ്വയം ചോദിച്ചിട്ടുണ്ട്. ഞാനെന്നിൽ നിന്നും ഒളിച്ചോടുകയായിരുന്നു എന്നാണ് എനിക്ക് ലഭിച്ച ഉത്തരം. എന്റെ വർക്കുകളും റിലേഷൻഷിപ്പുകളുമെല്ലാം എന്നെ വാലിഡേറ്റ് ചെയ്യാനായിരുന്നു. അതൊന്നും ഞാൻ ആസ്വദിച്ചിരുന്നില്ല. പക്ഷെ ഇടവേളയെടുത്ത ഘട്ടത്തിൽ തനിക്ക് ആശ്വാസം കണ്ടെത്താനെയെന്നും അമല പോൾ തുറന്ന് പറഞ്ഞു.
അച്ഛന്റെ മരണം തന്നെ ഏറെ ബാധിച്ചെന്നും അമല പറഞ്ഞു. എന്റെ കുട്ടിക്കാലത്തേക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നു. എനിക്ക് ഹീലിംഗ് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു. ആ ട്രോമകളും മുറിവുകളുമാണ് എന്റെ ജീവിതത്തിൽ റിലേഷൻഷിപ്പായും മറ്റും മാനിഫെസ്റ്റ് ചെയ്ത് വന്നതെന്നും അമല പോൾ വ്യക്തമാക്കി.
വിജയത്തിന്റെയും മത്സരത്തിന്റെയും പ്രഷർ ഞാനെടുക്കുന്നുണ്ടായിരുന്നു. എന്നെ ഗൈഡ് ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല. വീഴ്ച വരുമ്പോൾ തെറ്റുകളിൽ നിന്നും മനസിലാക്കണം. വീഴ്ച വരുമ്പോൾ ഞാനെന്നിൽ സമ്മർദ്ദം ചെലുത്തിയിരുന്നെന്നും അമല പോൾ അന്ന് തുറന്ന് പറഞ്ഞൂ.


Click it and Unblock the Notifications