അമിതാഭിന് നായികമാർ സ്വന്തം ഭാര്യയും കാമുകിയും; യഷ് ചോപ്ര വിവാദ സിനിമയെക്കുറിച്ച്
ബോളിവുഡിന്റെ ഇതിഹാസ താരം അമിതാഭ് ബച്ചന്റെ ജീവിതം എന്നും ഗോസിപ്പുകൾക്ക് നടുവിലായിരുന്നു. തന്റെ ഭാഗ്യ നായിക ജയാ ബച്ചനെ വിവാഹം ചെയ്ത് ഒരു നല്ല കുടുംബസ്ഥനായി ബച്ചൻ ജീവിക്കുന്നുവെന്നാണ് ആദ്യ കാലങ്ങളിൽ റിപോർട്ടുകൾ വന്നത്. എന്നാൽ, അധികം വൈകാതെ ഷോലെ നായകന് മറ്റ് ചില നായികമാരുമായി പ്രണയമുണ്ടെന്ന് ഗോസിപ്പുകൾ വന്നു തുടങ്ങി. അതിൽ പ്രധാന പേരായിരുന്നു, പ്രശസ്ത നടിയും, തമിഴ് സിനിമയിലെ പ്രശസ്ത താരം ജെമിനി ഗണേശന്റെയും പുഷ്പവല്ലിയുടെയും മകളുമായ രേഖയുടേത്.
അമിതാഭും ജയയും രേഖയും ഒന്നിച്ച സിൽസില
1980കളിൽ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, രേഖ എന്നിവരെ ഒരേ സിനിമയിൽ ഒരുമിപ്പിക്കാൻ ധൈര്യം കാണിച്ച ഏക സംവിധായകൻ യഷ് ചോപ്രയാണ്. അന്നത്തെ കാലത്ത് ഈ മൂന്ന് താരങ്ങളും പല കാരണങ്ങൾ കൊണ്ടും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. അമിതാഭിന് ജയയുമായും രേഖയുമായും യഥാർത്ഥ ജീവിതത്തിൽ ഉണ്ടായിരുന്ന ബന്ധങ്ങൾക്കൊപ്പം തന്നെ സിനിമയുടെ കഥയും മുന്നോട്ട് പോവുകയായിരുന്നു.

സിൽസില എന്ന സിനിമ പുറത്തിറങ്ങിയപ്പോൾ പല മാധ്യമങ്ങളും സിനിമ പ്രേമികളും ഒരു പോലെ വാദിച്ചത്, യഷ് ചോപ്രയുടെ റൊമാന്റിക് ഡ്രാമ പറഞ്ഞത് അമിതാഭ് ബച്ചന്റെയും, ജയയുടെയും, രേഖയുടെയും യഥാർത്ഥ ജീവിത കഥയാണെന്നാണ്. പിന്നീട്, സംവിധായകൻ യഷ് ചോപ്ര ഒരു അഭിമുഖത്തിൽ തന്റെ സിനിമയെക്കുറിച്ച് തുറന്നു പറയുകയും, അമിതാഭിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയും, രേഖയെ അദ്ദേഹത്തിന്റെ "കാമുകി" എന്ന് സംബോധന ചെയ്യുകയും ചെയ്തു.
സിൽസിലയെക്കുറിച്ച് യഷ് ചോപ്ര
1981-ൽ പുറത്തിറങ്ങിയ സിൽസിലയിൽ അമിതാഭ്, ജയ, രേഖ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തി. സിനിമയുടെ കഥയും താരങ്ങളുടെ യഥാർത്ഥ ജീവിതവുമായി സാമ്യമുണ്ടായിരുന്നു എന്നത് സത്യമായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, രേഖക്ക് വിവാഹിതനായ അമിതാഭിനോടു പ്രണയമുണ്ടായിരുന്നു, അമിതാഭിന് തിരിച്ചും. ഇതിന്റെ പേരിൽ പല തവണ പൊതു സ്ഥലങ്ങൾ വച്ച് ജയ ബച്ചനെ പലരും കണ്ണീരോടെ കണ്ടിരുന്നു. സിനിമ പ്രീമിയറുകളിൽ വച്ചും, പിന്നീട് പ്രമുഖ താരങ്ങളായ റിഷി കപൂറിന്റെയും നീതു സിംഗിന്റേയും വിവാഹത്തിൽ രേഖ സിന്ദൂരമണിഞ്ഞ് എത്തിയപ്പോഴും ഒക്കെ ഇത് സംഭവിച്ചു.

2010ൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ, സിൽസിലയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് തന്നെ അമിതാഭിന്റെയും രേഖയുടെയും ബന്ധം ശക്തമായിരുന്നുവെന്ന് സംവിധായകൻ യഷ് ചോപ്ര വെളിപ്പെടുത്തി. യഥാർത്ഥ ജീവിതം സിനിമയിലേക്ക് കടന്നുവരുന്ന അവസ്ഥ - ജയയാണ് ഭാര്യ, രേഖയാണ് കാമുകി - അതേ കഥ യഥാർത്ഥ ജീവിതത്തിലും നടക്കുമ്പോൾ താൻ ഭയപ്പെട്ടിരുന്നുവെന്നും, അദ്ദേഹം പറഞ്ഞു. പ്രശസ്ത സംവിധായകന്റെ ഈ തുറന്നുപറച്ചിൽ ബോളിവുഡിനെ ഞെട്ടിച്ചു. ഈ അഭിമുഖം ബിബിസി ഏഷ്യൻ നെറ്റ്‌വർക്കിൽ സംപ്രേഷണം ചെയ്തതിനു ശേഷം, അമിതാഭ് ബച്ചൻ അത്യന്തം വിഷമിച്ചുവെന്നും, നിരവധി ഫോൺകോളുകൾ നടത്തിയെന്നും വാർത്തകൾ ഉണ്ടായിരുന്നു.
1981ൽ പുറത്തിറങ്ങിയ സിൽസില നായകനായ അമിത് മൽഹോത്രയുടെയും, ഒരു പ്രത്യേക സാഹചര്യത്തിൽ അയാളുടെ ഭാര്യയായി എത്തുന്ന ശോഭയുംടെയും, അമിതിന്റെ കാമുകിയായ ചാന്ദ്നിയുടെയും ജീവിതങ്ങളാണ് പറഞ്ഞത്. അമിതാഭ്, ജയ, രേഖ എന്നിവർ അഭിനയിച്ച ഈ സിനിമയിലെ ത്രികോണ പ്രണയം, യഥാർത്ഥ ജീവിതത്തിലെ അഭ്യൂഹങ്ങൾക്കൊപ്പം സിനിമയ്ക്കും കൂടുതൽ പ്രശസ്തി നൽകി. റിലീസ് സമയത്ത് വലിയ വിജയമായിരുന്നില്ലെങ്കിലും, ഇന്ന് 'സിൽസില' ഒരു കൾട്ട് ക്ലാസിക് ആയി കണക്കാക്കപ്പെടുന്നു. യാഷ് ചോപ്ര ചിത്രത്തിന്റെ അഭിനേതാക്കൾ കാണിച്ച ധൈര്യവും, വികാരഭരിതമായ കഥയും, അമിതാഭും രേഖയും ഒരുമിച്ചുള്ള അവസാന ചിത്രം എന്ന വിശേഷണവുമൊക്കെയാണ് അതിന് കാരണം.


Click it and Unblock the Notifications











