എന്നെ പറയുന്നത് അവൾക്കിഷ്ടമല്ല; അന്ന് സുഹൃത്തുക്കൾ വീട്ടിൽ വന്നപ്പോൾ; അമൃതയുടെ വാക്കുകൾ
കുറച്ച് ഗാനങ്ങളേ പാടിയിട്ടുള്ളൂയെങ്കിലും പാടിയ പാട്ടുകളിലൂടെ ജനപ്രീതി നേടിയ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിലൂടെ തുടക്ക കാലത്ത് തന്നെ ശ്രദ്ധ നേടിയ അമൃത പിന്നീട് സ്റ്റേജ് ഷോകൾക്ക് പുറമെ സിനിമകളിലും പാടി. കരിയറിനപ്പുറത്ത് വ്യക്തി ജീവിതത്തിലെ കാരണങ്ങളാലാണ് അമൃത മിക്കപ്പോഴും വാർത്തകളിൽ നിറയാറ്.
നടൻ ബാലയുമായുള്ള വിവാഹ മോചനം, സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങൾ അമൃതയെ ഗോസിപ്പ് കോളങ്ങളിൽ നിറച്ചു. ആദ്യ വിവാഹത്തിലെ മകൾ അമൃതയ്ക്കൊപ്പമാണുള്ളത്. മകളെ അമൃതയും കുടുംബവും തന്നിൽ നിന്ന് അകറ്റുന്നെന്നും തന്നെ കാണാൻ അനുവദിക്കുന്നില്ലെന്നും ബാല നേരത്തെ ആരോപിച്ചിരുന്നു. അതേസമയം അടുത്തിടെ കരൾ രോഗം മൂലം ആശുപത്രിയിലായപ്പോൾ ബാലയെ കാണാൻ അമൃതയും മകളുമെത്തി.

ഗോപി സുന്ദറുമായുള്ള ജീവിതവും അമൃത മറച്ചു വെച്ചില്ല. സോഷ്യൽ മീഡിയയിൽ ഇരുവർക്കുമെതിരെ നിരന്തര പരിഹാസം വരാറുണ്ട്. ഗോപി സുന്ദറിന്റെ മുൻ ബന്ധങ്ങളാണ് ഇതിന് കാരണം. എന്നാൽ ഇത്തരം അധിക്ഷേപങ്ങളൊന്നും അമൃതയോ ഗോപി സുന്ദറോ കാര്യമാക്കാറില്ല. അവന്തിക എന്നാണ് അമൃതയുടെ മകളുടെ പേര്.
ഗോപി സുന്ദറുമായി മകൾ പെട്ടെന്ന് അടുത്തെന്ന് അമൃത മുമ്പ് പറഞ്ഞിട്ടുണ്ട്. മകളെക്കുറിച്ച് അമൃത മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ സംസാരിക്കവെയാണ് അവന്തികയെക്കുറിച്ച് അമൃത സംസാരിച്ചത്. സഹോദരി അഭിരാമിയും ഈ അഭിമുഖ പരിപാടിയിൽ പങ്കെടുത്തിരുന്നു.
അവൾക്ക് ഉറങ്ങാൻ നേരത്ത് ഞങ്ങളുടെ പാട്ട് ഇട്ട് കൊടുക്കണം. അവൾക്കൊരു ബ്ലൂ ടൂത്ത് സ്പീക്കറുണ്ട്. പാട്ട് മാറ്റാനൊന്നും സമ്മതിക്കില്ല. എന്റെ വലിയ ഫാനാണ്. എന്നെക്കുറിച്ച് ഒന്നും പറയാൻ ആരെയും സമ്മതിക്കില്ല. അഭിരാമിയുമായി മകൾ അടിയാണെന്നും അമൃത സുരേഷ് പറഞ്ഞു. വീട്ടിൽ സുഹൃത്തുക്കൾ വന്നു, അവർ അങ്ങോട്ടും ഇങ്ങോട്ടും പട്ടി എന്ന് വിളിച്ചു. ഇവൾ ഓടി വന്നു. ആന്റി, പട്ടിയെന്ന് വിളിക്കാൻ പാടില്ല, അഭിയെ മാത്രം വിളിച്ചാൽ മതിയെന്ന് പറഞ്ഞു.
അമൃതയുടെ പ്രധാനപ്പെട്ട പ്രശ്നമെന്തെന്ന ചോദ്യത്തിന് മടിയാണ് കുഴപ്പമായി കണ്ടതെന്ന് അഭിരാമി മറുപടി നൽകി. സംഗീത സംവിധായകൻ ശരത്തിനെക്കുറിച്ചും അമൃത അന്ന് ഷോയിൽ സംസാരിച്ചു. 'ശരത് സർ എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ആളാണ്. എന്റെ ഗുരുവെന്ന് പറയാം, ചിലപ്പോൾ ഫ്രണ്ടെന്ന് പറയാം'

'അച്ഛന്റെ സ്ഥാനത്ത് നിന്ന് പേഴ്സണൽ ലൈഫിൽ ഉപദേശിക്കുന്ന വ്യക്തിയാണ്. മിക്കവാറും ഞങ്ങൾ വിളിക്കാറുണ്ട്. എവിടെയെങ്കിലും മോശമായി പാടി കണ്ടാൽ സാർ അപ്പോൾ വിളിച്ച് വഴക്ക് പറയും. എന്തെങ്കിലും പേഴ്സണൽ ന്യൂസ് സാർ അറിയുകയാണെങ്കിൽ അപ്പോൾ വിളിച്ച് ചോദിക്കും. സാറിന്റെ പ്രസൻസ് വളരെ പോസിറ്റീവ് എനർജിയാണ്,' അമൃത പറഞ്ഞു.
അടുത്തിടെയാണ് അമൃതയുടെ അച്ഛൻ സുരേഷ് പിആർ അന്തരിച്ചത്. ഹൃദയാഘാതം മൂലം ചികിത്സയിലിരിക്കെയാണ് മരണം. 61 വയസ്സായിരുന്നു. അച്ഛനെ ഓർത്ത് പൊതുവേദിയിൽ കരഞ്ഞ അമൃതയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വിവാഹ മോചനത്തിന് ശേഷം കുടുംബത്തിന്റെ പിന്തുണയാണ് അമൃതയ്ക്ക് ആശ്വാസമായത്.
തന്റെ കുടുംബത്തിന് നേരെ വരുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെയും സൈബർ ആക്രമണങ്ങൾക്കെതിരെയും അമൃതയുടെ സഹോദരി അഭിരാമി മുമ്പ് സംസാരിച്ചിട്ടുണ്ട്. ഇത്തരം അധിക്ഷേപങ്ങൾ അച്ഛനെയും അമ്മയെയും ഏറെ ബാധിക്കുന്നുണ്ടെന്നാണ് അഭിരാമി പറഞ്ഞത്.


Click it and Unblock the Notifications