ഇങ്ങനെയാകാൻ കഷ്ടപ്പെട്ടു; സങ്കടം തോന്നിയെന്ന് അമൃത; തിരുത്തി ഗോപി സുന്ദർ; ശ്രദ്ധ നേടി വാക്കുകൾ
അമൃത സുരേഷും ഗോപി സുന്ദറും സോഷ്യൽ മീഡിയയിൽ എന്നും ചർച്ചയാണ്. ഇരുവരുടെയും വ്യക്തിജീവിതം നേരത്തെ തന്നെ വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്. ബാലയുമായുള്ള വിവാഹമോചനവും തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് അമൃതയെ വാർത്തകളിൽ നിറച്ചത്. വിവാഹബന്ധം നിലനിൽക്കെ ഗായിക അഭയ ഹിരൺമയിയുമായി പ്രണയത്തിലായത് ഗോപി സുന്ദർ ഗോസിപ്പ് കോളങ്ങളിൽ സ്ഥിരം വിഷയമാകാൻ കാരണമായി.
അമൃതയും ഗോപി സുന്ദറും ഒന്നിച്ചപ്പോൾ ഇത് വലിയ ചർച്ചയായി. ഇരുവരും വിവാഹിതരാണെന്ന് അഭ്യൂഹമുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ജനശ്രദ്ധ നേടുന്നു. അമൃതയുടെ കുടുംബവുമായും അടുത്ത ബന്ധം ഗോപി സുന്ദറിനുണ്ട്. സൈബറാക്രമണവും പരിഹാസങ്ങളും വന്നപ്പോഴും അമൃതയോ ഗോപി സുന്ദറോ ഇതൊന്നും കാര്യമാക്കിയില്ല. ഒരുമിച്ച് മുന്നോട്ട് നീങ്ങവെയാണ് ഇരുവരും അകൽച്ചയിലാണെന്ന ഗോസിപ്പുകൾ വന്നത്.
ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തിന് ശേഷമാണ് അഭ്യൂഹങ്ങൾ ഉയർന്നത്. അഭ്യൂഹങ്ങൾ കടുത്തതോടെ അമൃതയ്ക്കൊപ്പമുള്ള ഫോട്ടോ ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിൽ ഇരുവരും വീണ്ടും ഫോളോ ചെയ്തു. ഇതോടെ ആഴ്ചകൾ നീണ്ടു നിന്ന അഭ്യൂഹങ്ങൾ കെട്ടടങ്ങി. ഇപ്പോഴിതാ അമൃതയും ഗോപി സുന്ദറും ഒരുമിച്ചുള്ള അഭിമുഖമാണ് ആരാധക ശ്രദ്ധ നേടുന്നത്. ഗോപി സുന്ദറിന്റെ ഡയറ്റിനെക്കുറിച്ചാണ് അമൃത സംസാരിക്കുന്നത്.

മുമ്പൊരിക്കൽ ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ. ഗോപി സുന്ദർ കടുത്ത ഡയറ്റിംഗ് ചെയ്താണ് ശരീരഭാരം കുറച്ചതെന്ന് അമൃത പറഞ്ഞു. ഭക്ഷണം കഴിക്കുന്നതേ കാണാറില്ല. ചെറിയ ഡയറ്റൊന്നുമല്ല ഫോളോ ചെയ്യുന്നത്. വളരെ കഷ്ടപ്പെട്ടാണ് ഇങ്ങനെയായത്. ഞാൻ കാണുന്നതല്ലേ. ഞാൻ ചോറൊക്കെ കഴിക്കുമ്പോൾ എനിക്ക് തന്നെ സങ്കടമാകുമെന്നാണ് അമൃത പറഞ്ഞത്. ഇത് കേട്ട് ഗോപി സുന്ദർ അങ്ങനെയല്ല തന്റെ ഡയറ്റ് എന്ന് വ്യക്തമാക്കി.
ഡയറ്റിംഗ് എന്നാൽ പട്ടിണി കിടക്കലല്ല. എനിക്ക് ഡോക്ടറുണ്ട്. ഡോക്ടർ പറയുന്നത് പ്രകാരമാണ് ഡയറ്റ് ചെയ്യുന്നത്. വെറുതെ ഭക്ഷണം കഴിക്കാതിരുന്നാൽ നമ്മൾ ആശുപത്രിയിലാകും. ക്രമീകരിച്ച് വേണ്ട ഭക്ഷണം കഴിക്കുകയെന്നാണ് രീതി. ജീവിക്കാൻ ഇത്രയും ഭക്ഷണത്തിന്റെ ആവശ്യമില്ലെന്നും ഗോപി സുന്ദർ അന്ന് ചൂണ്ടിക്കാട്ടി.

ആരോഗ്യം നോക്കാതെുള്ള പ്രശ്നങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. പക്ഷെ ഇപ്പോൾ ശ്രദ്ധിക്കും. ആരോഗ്യമില്ലെങ്കിൽ എല്ലാം പോയില്ലേ. പണ്ട് നല്ല തടിയുണ്ടായിരുന്നു. ഇപ്പോൾ ഓടാനും ചാടാനുമൊന്നും പ്രയാസമില്ലെന്ന് ഗോപി സുന്ദർ പറഞ്ഞു. മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് ആശങ്കപ്പെട്ട് ജീവിക്കാൻ പറ്റില്ലെന്നും ഗോപി സുന്ദർ ചൂണ്ടിക്കാട്ടി.
മറ്റുള്ളവർ എന്ത് ചിന്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കാതെ എന്ന് ജീവിക്കുന്നോ, അന്നേ നമ്മൾ ജീവിക്കാൻ തുടങ്ങൂ. കാരണം മരിക്കുമ്പോൾ നമ്മൾ ഒറ്റയ്ക്കാണ്. ജീവിക്കുന്ന കാലം നമുക്ക് ഇഷ്ടമുള്ള പോലെ ജീവിക്കുക. മറ്റുള്ളവർ എന്തും പറഞ്ഞോട്ടെയെന്നും ഗോപി സുന്ദർ വ്യക്തമാക്കി.
വ്യക്തി ജീവിതത്തെക്കുറിച്ച് തുടരെ ഗോസിപ്പുകൾ വരുമ്പോഴും ഇതേക്കുറിച്ച് പ്രതികരിക്കാൻ ഗോപി സുന്ദർ തയ്യാറായിട്ടില്ല. സോഷ്യൽ മീഡിയയിലെ കമന്റുകൾ ശ്രദ്ധിക്കാൻ പോയാൽ അതിനേ സമയമുണ്ടാകൂ എന്നാണ് ഗോപി സുന്ദർ പറയുന്നത്. ചിലപ്പോൾ ഒരു വിനോദത്തിന് വേണ്ടി വായിക്കും. കമന്റുകൾ കണ്ട് താൻ പ്രകോപിതനാകാറില്ലെന്നും ഗോപി സുന്ദർ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.
അതേസമയം സോഷ്യൽമീഡിയയിലെ അധിക്ഷേപങ്ങൾ അമൃതയെയും കുടുംബത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. അമൃതയും സഹോദരി അഭിരാമി സുരേഷും ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുമുണ്ട്. മകൾ അവന്തികയെയും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ അമൃതയ്ക്ക് എതിർപ്പുണ്ട്.


Click it and Unblock the Notifications