പേരില്‍ നിന്നും നായര്‍ മാറ്റി അലസന്‍ എന്ന് ചേര്‍ത്ത അനില്‍ നെടുമങ്ങാട്, വൈറല്‍ വീഡിയോ
ആദ്യ ചിത്രം തസ്‌കരവീരന്‍ ആണെങ്കിലും അനില്‍ നെടുമങ്ങാടിന് വഴിത്തിരിവായത് രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസാണ്. സിനിമയിലെ ഫ്രെഡി കൊച്ചച്ചന്‍ എന്ന കഥാപാത്രം നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും പോലുളള ശ്രദ്ധേയ ചിത്രങ്ങള്‍ അനിലിന് ലഭിച്ചു. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ടായിരുന്നു നടന്‍. മുന്‍പ് അനില്‍ നായര്‍ എന്ന തന്‌റെ പേര് ഫേസ്ബുക്കില്‍ മാറ്റിയിരുന്നു നടന്‍.

നായര്‍ മാറ്റി പേരിനൊപ്പം അലസന്‍ എന്ന് ചേര്‍ത്തു നടന്‍. ഇതേകുറിച്ച് കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ അനില്‍ നെടുമങ്ങാട് വെളിപ്പെടുത്തിയിരുന്നു. എന്താണ് അനില്‍ നായര്‍ എന്ന പേര് കൊടുത്തതെന്ന് സുഹൃത്തുക്കളൊക്കെ ചോദിച്ച സമയത്താണ് ആ പേര് മാറ്റിയതെന്ന് നടന്‍ പറയുന്നു. "നിങ്ങള്‍ ഈ പാര്‍ട്ടിയുടെ ആളായി ഒകെ നടക്കുന്ന സമയത്ത് എന്താണ് നായര്‍ എന്ന് ഇങ്ങനെ ഇട്ടുകൊണ്ടു നടക്കുന്നത് എന്ന് അവര്‍ ചോദിച്ചു.
അപ്പോ അച്ഛനും അമ്മയും എനിക്ക് ഇട്ട പേര് അനില്‍ എന്നാണെങ്കിലും എനിക്ക് തോന്നിയിട്ടുളളത് ഞാനൊരു അലസനെ പോലുളള ആളാണെന്നാണ്. അപ്പോ ഞാന്‍ അനില്‍ അലസന്‍ എന്ന് പേരിട്ടു. ഇപ്പോ ഈ ഡിങ്കോയിസ്റ്റുകളൊക്കെ വന്നപ്പോ അതില്‍ എനിക്ക് ഒരു രസം തോന്നി. ഫേസ്ബുക്കില്‍ അല്ലെ, നമുക്ക് എസ്എസ്എല്‍സി ബുക്കിലൊന്നും എഴുതാന്‍ പറ്റില്ലല്ലോ. അപ്പോ ഫേസ്ബുക്കില്‍ അലസന്‌റെ കൂടെ ഡിങ്കോയിസ്റ്റ് കൂടി ആക്കി. ചിരിച്ചുകൊണ്ട് അഭിമുഖത്തില്‍ അനില്‍ നെടുമങ്ങാട് പറഞ്ഞു.
ക്രിസ്മസ് സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി അഞ്ജന രംഗന്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
Recommended Video
അതേസമയം സിനിമകള്‍ക്ക് മുന്‍പ് കൈരളി ടിവിയുടെ ജൂറാസിക്ക് വേള്‍ഡ് എന്ന ഹാസ്യ പരിപാടിയിലൂടെയായിരുന്നു അനില്‍ നെടുമങ്ങാട് ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ സ്റ്റാര്‍ വാര്‍, ടെലിസ്‌കോപ്പ് പോലുളള പരിപാടികളും നടന്‍ അവതരിപ്പിച്ചു. കരിയറിന്റെ തുടക്കത്തില്‍ അവതാരകനായും പ്രോഗ്രാം പ്രൊഡ്യൂസറായുമൊക്കെയാണ് അനില്‍ നെടുമങ്ങാട് തിളങ്ങിയത്. പിന്നാലെ സിനിമകളിലും സജീവമാവുകയായിരുന്നു നടന്‍. മലയാളത്തില്‍ ഈ വര്‍ഷം പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.


Click it and Unblock the Notifications











