48 കാരനെ വിവാഹം ചെയ്ത 17 വയസുകാരി! നാലാം ഭാര്യ എന്നറിഞ്ഞപ്പോള്‍ തകര്‍ന്നുപോയി! അഞ്ജുവിനെ ചതിച്ചത് ആ വില്ലന്‍!
വെള്ളിത്തിരയില്‍ കഥാപാത്രങ്ങളായി അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചവരില്‍ പലരുടെയും വ്യക്തി ജീവിതം സിനിമയെ വെല്ലുന്നതാണ്. കുട്ടിക്കാലം മുതല്‍ അഭിനയിച്ച് തുടങ്ങിയ അഞ്ജു പ്രഭാകറിന്റെ ജീവിതം ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. ഒന്നര വയസിലായിരുന്നു അഞ്ജുവിന് ആദ്യത്തെ അവസരം ലഭിക്കുന്നത്. ഇപ്പോഴിതാ അഭിനയ ജീവിതം അമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 'ഓളങ്ങളി'ലെ 'തുമ്പീ വാ തുമ്പക്കുടത്തിന്‍', 'ആ രാത്രി'യിലെ 'കിളിയെ കിളിയേ' തുടങ്ങിയ ഗാനരംഗങ്ങളില്‍ വേഷമിട്ടിട്ടുണ്ട് അഞ്ജു. ബാലതാരമായിരുന്നപ്പോള്‍ അഭിനയിച്ച ഈ ചിത്രങ്ങളും പാട്ടുകളെക്കുറിച്ചും പറഞ്ഞാണ് പലരും അഞ്ജുവിനെ ഓര്‍ത്തിരിക്കുന്നത്.
13ാം വയസിലായിരുന്നു അഞ്ജുവിന് നായികയായി അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. കെപി കുമാരന്‍ സംവിധാനം ചെയ്ത 'രുഗ്മിണി'യിലെ അഭിനയത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും അഞ്ജുവിനെ തേടിയെത്തുകയായിരുന്നു. നായികയാവാനുള്ള പക്വതയൊന്നും അഞ്ജുവിനുണ്ടായിരുന്നില്ല അന്ന്. അവസരങ്ങള്‍ തേടി വരാന്‍ തുടങ്ങിയതോടെ പെട്ടെന്ന് വളരാനായി അഞ്ജുവിന് ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ പിതാവ് നല്‍കിയിരുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അഞ്ജുവിന്റെ തടിയുടെ പിന്നില്‍ ഇതാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

കന്നഡ നടനായ ടൈഗര്‍ പ്രഭാകറിനെ കണ്ടുമുട്ടിയതോടെയായിരുന്നു അഞ്ജുവിന്റെ ജീവിതം മാറിമറിഞ്ഞത്. ഈ പേര് പറഞ്ഞാല്‍ അറിയില്ലെങ്കിലും, 'ധ്രുവ'ത്തിലെ ഹൈദരാലി മരക്കാര്‍ എന്ന കഥാപാത്രം പറഞ്ഞാല്‍ പ്രഭാകറിനെ മലയാളികള്‍ക്ക് മനസിലാവും. ആദ്യ കാഴ്ചയില്‍ തന്നെ അദ്ദേഹം അഞ്ജുവിനോട് അടുപ്പം കാണിച്ചിരുന്നു. ആത്മാര്‍ത്ഥമാണ് ആ സ്‌നേഹമെന്ന് കരുതി അദ്ദേഹത്തെ വിവാഹം ചെയ്യുകയായിരുന്നു അഞ്ജു. അന്ന് അദ്ദേഹത്തിന് 48 വയസായിരുന്നു. അഞ്ജുവിനാകട്ടെ 17 തികഞ്ഞതേയുണ്ടായിരുന്നുള്ളൂ. വിവാഹിതരായി അധികം വൈകാതെ തന്നെ ഇവര്‍ക്കിടയിലേക്ക് കുഞ്ഞതിഥിയും എത്തുകയായിരുന്നു. അര്‍ജുന്‍ എന്നായിരുന്നു മകന് പേരിട്ടത്.
താന്‍ വിവാഹിതനാണെന്നും, മൂന്ന് കുട്ടികളുടെ പിതാവാണെന്നുമുള്ള കാര്യം അദ്ദേഹം അഞ്ജുവില്‍ നിന്നും മറച്ചുവെച്ചിരുന്നു. അതറിഞ്ഞതോടെയായിരുന്നു ആ ബന്ധത്തില്‍ നിന്നും അഞ്ജു ഇറങ്ങിപ്പോയത്. അദ്ദേഹത്തിന്റെ നാലാം ഭാര്യയായിരുന്നു താന്‍ എന്നത് അഞ്ജുവിനെ സംബന്ധിച്ച് താങ്ങാന്‍ പറ്റാത്ത കാര്യമായിരുന്നു. തന്നേക്കാളും പ്രായമുള്ള മകന്‍ അദ്ദേഹത്തിനുണ്ടെന്നും അഞ്ജു മനസിലാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ അഞ്ജുവിനെ നേരില്‍ കണ്ട് സംസാരിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അത് മകനാണെന്നായിരുന്നു അദ്ദേഹവും പറഞ്ഞത്.
കൈക്കുഞ്ഞിനെയും എടുത്ത് ആ ജീവിതത്തില്‍ നിന്നും മാറിപ്പോവുകയായിരുന്നു അഞ്ജു. തിരിച്ച് വിളിക്കാന്‍ പ്രഭാകര്‍ ശ്രമിച്ചുവെങ്കിലും അഞ്ജു വഴങ്ങിയിരുന്നില്ല. മകന് ഡാഡിയെ മിസ് ചെയ്യുന്നുണ്ടോയെന്ന കാര്യത്തിലായിരുന്നു അന്ന് താന്‍ ആശങ്കപ്പെട്ടതെന്ന് അഞ്ജു പറഞ്ഞിരുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ ജീവിതകഥ വെളിപ്പെടുത്തിയത്.
മമ്മിയുടെ കൂടെയുള്ള ഓരോ നിമിഷവും അത്രയേറെ വിലപ്പെട്ടതാണെന്നായിരുന്നു മകന്റെ മറുപടി. പ്രായത്തില്‍ കവിഞ്ഞ പക്വതയാണ് മകന്‍ കാണിക്കുന്നതെന്ന തിരിച്ചറിഞ്ഞത് അതോടെയായിരുന്നു. പിതാവ് അഭിനയിച്ച സിനിമ പോലും മകന്‍ കാണാറില്ലായിരുന്നു. സിനിമയില്‍ നിന്നും മാറി അമ്മ സീരിയലില്‍ അഭിനയിച്ചപ്പോഴും ശക്തമായ പിന്തുണയായിരുന്നു മകന്‍ നല്‍കിയത്. അറിയാവുന്ന ജോലി നിര്‍ത്തി അമ്മ വീട്ടിലിരിക്കുന്നതിനോട് താല്‍പര്യമില്ലെന്ന് മകന്‍ പറഞ്ഞിരുന്നു. ഇതോടെയായിരുന്നു അഞ്ജു വീണ്ടും സജീവമായത്. പരമ്പരകളില്‍ അഭിനയിച്ചതോടെ സാമ്പത്തിക പരാധീനതകള്‍ക്കും പരിഹാരമാവുകയായിരുന്നു.


Click it and Unblock the Notifications