ആന്റണി ചേട്ടന് സഹിച്ചില്ല, അന്ന് ഷൂട്ടിം​ഗ് സ്ഥലത്തേക്ക് വന്നില്ല; പിന്നീടെന്നെ കണ്ടപ്പോൾ പറഞ്ഞത്; ഷാജോൺ

മോഹൻലാലിനോട് ആന്റണി പെരുമ്പാവൂരിനുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കലാഭവൻ ഷാജോൺ.

മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായ മോഹൻലാലുമായി സിനിമാ ലോകത്ത് ഏറ്റവും അടുത്ത ബന്ധമുള്ളത് നിർമാതാവ് ആന്റണി പെരുമ്പാവൂരിനാണ്. മോഹ​ൻലാലിന്റെ ഡ്രെെവറായെത്തി പിന്നീട് നടന്റെ വലം കൈയായി മാറിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂർ, ആന്റണി പെരുവൂർ മുഖേനയാണ് ഇന്ന് പല സിനിമകളുടെ കഥകളും മോ​ഹൻലാലിലേക്കെത്തുന്നത്.

വാണിജ്യ മൂല്യമുള്ള സൂപ്പർ സ്റ്റാറായി മോഹൻലാൽ മാറിയതിൽ ആന്റണി പെരുമ്പാവൂരിനും പങ്കുണ്ട്. മോഹൻലാലിന്റെ സിനിമകളുടെ തെരഞ്ഞെടുപ്പിൽ വരെ ആന്റണി പെരുമ്പാവൂരിന് സ്വാധീനമുണ്ട്.

മോഹൻലാലിന്റെ നിയന്ത്രണം ഇന്ന് ആന്റണി പെരുമ്പാവൂരിന്റെ കൈയിലാണെന്ന് പലരും വിമർശനവും ഉന്നയിക്കാറുണ്ട്. നല്ല സിനിമകളുടെ കഥകൾ ആന്റണി പെരുമ്പാവൂർ കാരണം മോഹൻലാലിലേക്ക് എത്തുന്നില്ലെന്ന് ഇവർ പറയുന്നു.

ഇപ്പോഴിതാ മോഹൻലാൽ-ആന്റണി പെരുമ്പാവൂർ സൗഹൃദത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കലാഭവൻ ഷാജോൺ. ദൃശ്യം സിനിമയിലെ ഷൂട്ടിം​ഗിനിലെ അനുഭവ കഥകളും സഹദേവനെന്ന കഥാപാത്രത്തെക്കുറിച്ചും പറയവെയാണ് നടൻ ഇക്കാര്യം പരാമർശിച്ചത്. മിർച്ചി മലയാളവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kalabhavan Shajohn, Antony Perumbavoor

ദൃശ്യത്തിൽ ഒരു നല്ല കഥാപാത്രമെന്നെ ഞാൻ ചിന്തിച്ചിരുന്നുള്ളൂ. അതൊരു നല്ല സിനിമയായിരിക്കുമെന്നും മനസ്സിലായി. പക്ഷെ ഈയൊരു ലെവലിലോട്ട് വരുമെന്നും പത്ത് വർഷം കഴിയുമ്പോഴും ജനങ്ങൾ അതിനെ പറ്റി സംസാരിക്കുമെന്നോ മൂന്നാം ഭാ​ഗം വരാൻ വേണ്ടി ആളുകൾ‌ കാത്തിരിക്കുമെന്നോ ജിത്ത് ജോസഫും വിചാരിച്ചിട്ടുണ്ടാവില്ല.

എന്റെ ടെൻഷൻ ഞാൻ മിമിക്രിക്കാരനാണല്ലോ മിമിക്രി അതിലേക്ക് വരാൻ പാടില്ല. അതിന് തന്നെ സഹായിച്ചത് ജിത്തു ജോസഫാണെന്നും കലാഭവൻ ഷാജോൺ വ്യക്തമാക്കി.

Antony Perumbavoor

ഒപ്പം സിനിമയിൽ ആന്റണി പെരുമ്പാവൂർ പ്രിയൻ സാറിനോട് പറഞ്ഞിരുന്നു എന്റെ കഥാപാത്രത്തിന് സഹദേവൻ എന്ന് പേരിടാമെന്ന്. പ്രിയൻ സാർ പറഞ്ഞു, അത് വേണ്ട. ഇവനെയിട്ട് തല്ലിയാൽ പോരെ അത് ഞാൻ ചെയ്യിപ്പിച്ചോളാമെന്ന്. ആന്റണി ചേട്ടൻ സഹിക്കില്ല. പൊന്ന് പോലെ കൊണ്ടു നടക്കുന്ന ആളല്ലേ.

അവിടെ ചെന്നപ്പോൾ എന്നോട് പറഞ്ഞു. ഇതിനകത്ത് ഇടിയുണ്ടെന്ന്. ആയിക്കോട്ടെ ഒരു കുഴപ്പവുമില്ലെന്ന് ഞാൻ പറഞ്ഞു. ദൃശ്യത്തിൽ മോഹൻലാലിനെ മർദ്ദിക്കുന്ന സീനിൽ ആന്റണി പെരുമ്പാവൂർ ഷൂട്ടിം​ഗ് സ്ഥലത്തേക്ക് വന്നില്ലെന്നും ഷാജോൺ പറഞ്ഞു.

Kalabhavan Shajohn

എന്റെ ഏറ്റവും വലിയ സ്വപ്നമെന്നത് സഹദേവനെ ബ്രേക്ക് ചെയ്യുന്നൊരു റോളാണ്. ഏത് കഥാപാത്രം ചെയ്താലും സഹദേവനെ വെച്ചാണ് ജനം അളക്കുന്നത്. ദൃശ്യത്തിന് മുമ്പ് രണ്ട് സീനിൽ ഒരു സിനിമയിൽ അഭിനയിച്ചാൽ ഒരുപാട് പേർ വിളിക്കും. ദൃശ്യം കഴിഞ്ഞ് പിന്നെ അങ്ങനെ വിളിയില്ല.

കടുവ, റിം​ഗ് മാസ്റ്റർ പോലെ വളരെ ചുരുക്കം സിനിമകൾക്കേ അങ്ങനത്തെ വിളികൾ വന്നിട്ടുള്ളൂ. കാരണം അവൻ ദൃശ്യത്തിൽ ചെയ്തതല്ലേയെന്ന് അവർ കരുതുമെന്നും നടൻ‌ ചൂണ്ടിക്കാട്ടി.

ദൃശ്യം 2 വിൽ വരാത്തതിൽ സങ്കടമുണ്ടായിരുന്നു. സിനിമ അനൗൺസ് ചെയ്തപ്പോൾ തന്നെ ജിത്തു ജോസഫിനെ വിളിച്ചിരുന്നു. ഇതിനകത്ത് സഹദേവന് വരാൻ പറ്റില്ല, അതിന് കാരണം സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാവുമെന്ന് പറഞ്ഞു. സഹദേവൻ ദൃശ്യം 2 വിലോ 3 യിലോയൊക്കെ വന്നാൽ ആദ്യത്തേതിൽ ചെയ്തതിന്റെ അപ്പുറമെന്തെങ്കിലും ചെയ്യണം.

അല്ലെങ്കിൽ അതിന്റെ ഇംപാക്ട് പോവും. ഇപ്പോൾ സഹദേവൻ വേറൊരു ലെവലിലാണെന്നും കലാഭവൻ ഷാജോൺ അഭിപ്രായപ്പെട്ടു. സന്തോഷമാണ് ഷാജോണിന്റെ ഏറ്റവും പുതിയ സിനിമ. അനു സിത്താര, മല്ലിക സുകുമാരൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X