For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ വിവാഹം ഞാൻ എങ്ങനെ മറ്റുള്ളവരിൽ നിന്നും മറച്ചുവെക്കും?'; വിവാഹ​മോചിതനുമായുള്ള കല്യാണത്തെ കുറിച്ച് അനുഷ്ക

  |

  തെന്നിന്ത്യയിലെ താര സുന്ദരിമാരിൽ പ്രശസ്തയാണ് നടി അനുഷ്ക ഷെട്ടി. നാൽപത്തിയൊന്നിലെത്തി നിൽക്കുന്ന അനുഷ്ക എല്ലാവരുടേയും ഡ്രീം ​ഗേളാണ്. പക്ഷെ താരം ഇതുവരേയും വിവാഹിതരായിട്ടില്ല.

  തെന്നിന്ത്യയിൽ 46 ഓളം ചിത്രങ്ങളിൽ നായികയായ അനുഷ്ക സിനിമ ഒരിക്കൽ പോലും സ്വപ്നം കണ്ടിരുന്നില്ല. സ്വീറ്റി ഷെട്ടിയെന്നാണ് അനുഷ്കയുടെ യഥാർത്ഥ പേര്. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ ഈ പേരിൽ അനുഷ്ക പ്രശസ്തയായിരുന്നു.

  Also Read: 'ഇതൊന്നും ഇന്ത്യൻ സംസ്ക്കാരത്തിന് യോജിച്ചതല്ല, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ?'; ഐശ്വര്യയ്ക്ക് വിമർശനം!

  മംഗലാപുരത്ത് വിദ്യാസമ്പന്നമായ കുടുംബത്തിലാണ് അനുഷ്കയുടെ ജനനം. ബാംഗ്ലൂരിലെ പ്രശസ്തമായ മൗണ്ട് കാർമൽ കോളേജിലായിരുന്നു താരത്തിന്റെ വിദ്യാഭ്യാസം. ഇതേ കോളേജിലാണ് ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, അനുഷ്ക ശർമ എന്നിവരും പഠിച്ചിരുന്നത്.

  കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ബിരുദധാരിയാണ് അനുഷ്ക. സിനിമാലോകം സ്വപ്നങ്ങളിൽ പോലുമില്ലായിരുന്ന അനുഷ്ക ബിരുദം നേടിയ ശേഷം പ്രൈമറി സ്കൂൾ അധ്യാപികയായി ജോലി ചെയ്തിരുന്നു.

  ഇതേസമയത്താണ് ഭാരത് ഠാക്കൂർ എന്ന ഗുരുവിൽ നിന്ന് യോഗ അഭ്യസിക്കുന്നത്. യോഗയായിരുന്നു അനുഷ്ക തന്റെ കരിയറായി തിരഞ്ഞെടുത്തിരുന്നത്. മുംബൈയിൽ സ്ഥിരമായി യോഗ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.

  അനുഷ്കയുടെ ആദ്യ ചിത്രം സംഭവിക്കുന്നതും ഇതേ യോഗ ക്ലാസിലൂടെയാണ്. സംവിധായകൻ മെഹർ രമേശാണ് അനുഷ്കയിലെ നടിയെ കണ്ടെത്തുന്നത്. യോഗ ക്ലാസിലെത്തിയ സംവിധായകൻ അധ്യാപികയായ അനുഷ്കയെ കാണുകയായിരുന്നു.

  മെഹർ രമേശാണ് സംവിധായകൻ സംവിധായകൻ പുരി ജഗന്നാഥിന് അനുഷ്കയെ പരിചയപ്പെടുത്തുന്നത്. ഇതോടെ പുരി ജഗന്നാഥിന്റെ ചിത്രത്തിൽ അനുഷ്ക നായികയായി. 2005ലായിരുന്നു അനുഷ്കയുടെ ആദ്യ ചിത്രമായ സൂപ്പർ പുറത്തിറങ്ങുന്നത്.

  ഇംഗ്ലീഷിൽ കവിതാ രചനയാണ് അനുഷ്കയുടെ മറ്റൊരു വിനോദം. പ്രകൃതി സ്നേഹിയായ അനുഷ്ക പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള പത്രവാർത്തകൾ സൂക്ഷിച്ചുവെക്കാറുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.

  Also Read: നാല് മാസം കഴിഞ്ഞില്ലേ..! കഴിഞ്ഞു പോയ കാര്യമാണ്; ദിൽഷയെ കുറിച്ചുള്ള ചോദ്യത്തിന് റോബിന്റെ മറുപടി

  വയസ് നാൽ‌പത് കഴിഞ്ഞിട്ടും താരം ഇതുവരേയും വിവാഹിതയായിട്ടില്ല. അടുത്തിടെയാണ് താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.

  വിവാഹമോചിതനായ സംവിധായകനുമായി അനുഷ്കയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർ‌ട്ടുകൾ വരുന്നത്. അനുഷ്കയുടെ പേരിനൊപ്പം ചേർന്ന് കേൾക്കുന്ന പേര് സംവിധായകൻ പ്രകാശ് കോവേലമുടിയുടേതാണ്. 2017ൽ കനിക ധില്ലനെ വിവാഹം ചെയ്ത പ്രകാശ് വൈകാതെ വിവാഹമോചിതനായി.

  ഓരോ ദിവസവും തന്റെ വിവാഹ​ത്തെ കുറിച്ച് അടിസ്ഥാനമില്ലാത്ത വാർത്തകൾ വരുന്നതിൽ അനുഷ്ക പ്രകോപിതയായിരിക്കുകയാണ്. ഇപ്പോഴിത വിവാഹവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അനുഷ്ക നൽകിയ മറുപടിയാണ് വൈറലാകുന്നത്.

  'വിവാഹവുമായി ബന്ധപ്പെട്ട് കേൾക്കുന്ന ആ വാർത്തകളൊന്നും ശരിയല്ല. ഇത്തരം കിംവദന്തികൾ എന്നെ ബാധിക്കാറില്ല. എന്താണ് എന്റെ കല്യാണം എല്ലാവർക്കും ഇത്ര വലിയ വിഷയമായി മാറുന്നതെന്ന് എന്നറിയില്ല. ആർക്കും ഒരു ബന്ധം മറച്ചുവെക്കാൻ കഴിയില്ല. പിന്നെ എന്റെ കല്യാണം ഞാൻ എങ്ങനെ മറയ്ക്കും?. ആളുകൾ അത് കുറച്ച് സെൻസിറ്റിവിറ്റിയോടെ കൈകാര്യം ചെയ്യണം.'

  'എനിക്ക് എന്റെ സ്വകാര്യതയുണ്ട്. ആരെങ്കിലും അതിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് എനിക്കിഷ്ടമല്ല. വിവാഹം ഒരു വിശുദ്ധ ഇടമാണ്. അത് എല്ലാവർക്കും പ്രധാനമാണ്. അതെനിക്കും പ്രധാനമാണ്. അത് ശരിക്കും സംഭവിക്കുന്ന ദിവസം ആളുകൾ അറിയും.'

  'എന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ മറച്ചുവെക്കാൻ ഇഷ്ടമില്ലാത്ത ആളാണ് ഞാൻ. ഞാൻ ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ പോയേക്കില്ലായിരിക്കാം.'

  'പക്ഷെ എന്നോട് അതേകുറിച്ച് ആളുകൾക്ക് ചോ​ദിക്കാം' അനുഷ്ക ഷെട്ടി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നിശബ്ദമാണ് അനുഷ്കയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. ത്രില്ലർ സിനിമ വിവിധ ഭാഷകളിൽ ഡബ് ചെയ്താണ് റിലീസിന് എത്തിച്ചത്.

  Read more about: anushka shetty
  English summary
  When Anushka Shetty Clarifies About The Rumours Of Herself Marrying A Divorcee-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X