For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് പുകവലിക്കാൻ പഠിപ്പിച്ച ഷെെൻ; ഈ ചേട്ടനെന്താ ഇങ്ങനെ എന്ന് അന്ന് ചിന്തിച്ചിരുന്നു; അനുശ്രീ പറഞ്ഞത്

  |

  മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കുള്ള നടനാണ് ഷൈൻ ടോം ചാക്കോ. 2022 കരിയറിൽ ഷൈനിന്റെ മികച്ച വർഷം ആയിരുന്നെന്ന് പറയാം. ഇക്കഴിഞ്ഞ വർഷം ഇറങ്ങിയവയിൽ ഭൂരിഭാ​ഗം സിനിമകളിലും ഷൈനിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഭീഷ്മപർവം, കുമാരി, വിചിത്രം, ഭാരത് സർക്കർ തടങ്ങിയ സിനിമളിൽ ഷൈൻ തിളങ്ങി. നായകൻ, വില്ലൻ, സഹനടൻ തുടങ്ങി എല്ലാ വേഷങ്ങളും ഷൈൻ ചെയ്തു. ചെയ്ത ഭൂരിഭാ​ഗം കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

  Also Read: 'നല്ല ഭക്ഷണം പോലും കഴിച്ച് തുടങ്ങിയത് വിവാഹത്തിന് ശേഷമാണ്, പതിനെട്ടാം വയസിൽ എറണാകുളത്ത് വീട് വാങ്ങി'; മുക്ത

  2022 ൽ നടൻ മാധ്യമങ്ങളിലും നിറഞ്ഞ് നിന്നിരുന്നു. തുടരെ പുറത്തിറങ്ങിയ സിനിമകളുടെ എല്ലാം പ്രൊമോഷൻ പരിപാടികൾക്ക് ഷൈൻ എത്തി. കൊടുത്ത മിക്ക അഭിമുഖങ്ങളിലും ഷൈൻ സംസാരിച്ച രീതി ചർച്ചാ വിഷയം ആയിരുന്നു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കു ഷൈൻ പലപ്പോഴും വാർത്തകളിൽ നിറഞ്ഞത് നടൻ നൽകുന്ന അഭിമുഖങ്ങളുടെ പേരിലാണ്.

  Also Read: 'ഇതുവരെ ചെയ്ത പാപങ്ങൾക്ക് എല്ലാം അന്ന് അനുഭവിച്ചു; ജെല്ലിക്കെട്ട് സെറ്റിൽ നിന്ന് ഒളിച്ചോടാൻ തോന്നി': പെപ്പെ

  'അഭിമുഖങ്ങളിൽ ഷൈൻ ടോം ചാക്കോയുടെ സംസാരവും പ്രവൃത്തിയും അതിര് കടക്കുന്നുണ്ടെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായമുയർന്നു. അവതാരകരോട് എന്തും വിളിച്ച് പറയുക, സ്വബോധമില്ലാത്ത പോലെ സംസാരിക്കുന്നു തുടങ്ങിയ വിമർശനങ്ങൾ ഷൈനിന് നേരെ വന്നിരുന്നു'

  'അതേസമയം ഷൈനിനെ പിന്തുണക്കുന്നവരും ഏറെയാണ്. അടുത്തിടെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിന് ഷൈൻ ടോമിനെ വിമാനത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം വിമർശനങ്ങൾ ഒന്നും ഷൈൻ ടോം ചാക്കോ കാര്യമാക്കാറില്ല'

  ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ പറ്റി നടി അനുശ്രീ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇതിഹാസ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

  'ഷൈൻ ഭയങ്കര സംഭവമായി ഇപ്പോൾ. എനിക്ക് ഭയങ്കര അതിശയം ആണ്. ഇന്റർവ്യൂകളിൽ ഷൈനിനെ കാണുമ്പോൾ ഷൈൻ ഇങ്ങനെ മാറിപ്പോയോ എന്ന് ചിന്തിക്കും'

  'കാരണം ഇതിഹാസയിൽ അഭിനയിക്കുമ്പോൾ ഷൈൻ ആവശ്യമില്ലാതെ സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. അപ്പോൾ ഞങ്ങൾ വിചാരിക്കും ദൈവമേ ഈ ചേട്ടനെന്താ ഇങ്ങനെയെന്ന്. ഭയങ്കര പാവം'

  'ഇന്നോവയിൽ കയറിയാലും ചിലപ്പോൾ കിടന്ന് ഉറങ്ങുന്നുണ്ടാവും. ഷോട്ട് ആവുമ്പോൾ വന്ന് അഭിനയിച്ചിട്ട് പോവും. ഞാനതിൽ സ്മോക്ക് ചെയ്യുന്ന രം​ഗങ്ങൾ ഉണ്ട്. അതെന്നെ ബാലുവും ഷൈനുമാണ് പഠിപ്പിക്കുന്നത്'

  'അന്ന് പ്രൊമോഷനൊക്കെ ഇരിക്കുമ്പോൾ ഭയങ്കര ലൈറ്റ് ആയി സംസാരിക്കുന്ന ആളായിരുന്നു. ഇപ്പോൾ ഫുൾ കൗണ്ടറൊക്കെ അടിക്കുന്നത് കാണുമ്പോൾ വിചാരിക്കും ആളുകൾ മാറുമെന്ന്,' അനുശ്രീ പറഞ്ഞതിങ്ങനെ.

  മുമ്പൊരിക്കൽ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അനുശ്രീ ഇക്കാര്യം പറഞ്ഞത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഇതിഹാസ എന്ന സിനിമ മികച്ച വിജയം നേടിയിരുന്നു. 2014 ലാണ് സിനിമ പുറത്തിറങ്ങിയത്.

  അടുത്തിടെ തന്റെ ജയിൽ ജീവിതത്തെക്കുറിച്ച് ഷൈൻ ടോം ചാക്കോ സംസാരിച്ചിരുന്നു. ജാമ്യം കിട്ടാതെ ജയിലിൽ ദിവസങ്ങൾ തള്ളി നീക്കിയപ്പോൾ പൗലോ കൊയ്ലോയുടെ പുസ്തകമാണ് തനിക്ക് ആശ്വാസമായതെന്നാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്.

  അതേസമയം അഭിമുഖങ്ങളിൽ കാണുന്നത് പോലെ അല്ല ഷൈൻ ടോം ചാക്കോ സിനിമാ സെറ്റുകളിൽ എന്ന് നേരത്തെ പലരും പറഞ്ഞിരുന്നു. വളരെ പ്രൊഫഷണലായി പെരുമാറുന്ന ആളാണ് ഷൈനെന്നാണ് അടുത്തിടെ സംവിധായകൻ വികെപി പറഞ്ഞത്.

  Read more about: shine tom chacko anusree
  English summary
  When Anusree Shared Her Working Experience With Shine Tom Chacko; Actress Said He Was Very Calm
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X