മകനെയും കൂട്ടി ഭിക്ഷയെടുക്കൂ എന്ന് അമ്മയോട് സ്കൂൾ അധികൃതർ: എ ആർ റഹ്മാന്റെ പഠിത്തം അവസാനിച്ചത് ഇങ്ങനെ
ഇന്ത്യൻ സിനിമ സംഗീതത്തിലെ ഇതിഹാസങ്ങളുടെ പട്ടികയെടുത്താൽ, അതിൽ ആദ്യമെത്തുന്ന പേരുകളിൽ ഒന്നാണ് എ ആർ റഹ്മാൻ. തമിഴ് സിനിമയിൽ തുടങ്ങി, ഇന്ന് ലോകത്തിന്റെ നെറുകയിൽ എത്തി നിൽക്കുകയാണ് അദ്ദേഹം ഇന്ന്. എന്നാൽ, ചെറുപ്പത്തിൽ കാര്യങ്ങൾ ഇങ്ങനെയായിരുന്നില്ല. അച്ഛനായ ആർ കെ ശേഖറിന്റെ മരണത്തെ തുടർന്ന്, കുടുംബം പട്ടിണിയാവും എന്ന അവസ്ഥയിൽ, സ്വന്തം വിദ്യാഭ്യാസം കളഞ്ഞ് ഇളയരാജ അടക്കമുള്ള സംഗീതജ്ഞരുടെ ഒപ്പം ചെറു പ്രായം മുതൽക്ക് ജോലി ചെയ്യേണ്ടി വന്നു റഹ്മാന്.
ഒമ്പതാം വയസ്സിൽ ജോലി ചെയ്ത് കുടുംബം പുലർത്തി തുടങ്ങിയ റഹ്മാന്, കൃത്യമായി സ്കൂളിൽ എത്താനോ, അവിടുത്തെ മാനേജ്മെന്റ് ആവശ്യപ്പെട്ട ഫീസ് അടക്കാനോ നിർവാഹമുണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹം പഠിപ്പ് നിർത്തിയതിന് കാരണം ഈ ദാരിദ്രം മാത്രമല്ല. എ ആർ റഹ്മാന്റെ അമ്മയായ കരീമാ ബീഗം (അന്ന് കസ്തുരി) പദ്മ ശേഷാദ്രി വിദ്യ ഭവൻ എന്ന സ്കൂളിൽ നിന്ന് നേരിട്ട കൊടിയ അപമാനമാണ്.

എ ആർ റഹ്മാന് ഒമ്പത് വയസ്സുള്ളപ്പോഴാണ് അദ്ധേഹത്തിന്റെ അച്ഛൻ ആർ കെ ശേഖർ അന്തരിച്ചത്. ഒരുപാട് കാലം ശേഖർ ചികിത്സയിലായിരുന്നത് കൊണ്ടും, പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം അന്നത്തെ സംഗീതാതജ്ഞരോടൊപ്പം ജോലി ചെയ്യേണ്ടി വന്നത് കൊണ്ടും, റഹ്മാന് കൃത്യമായി സ്കൂളിലെത്താൻ സാധിച്ചിരുന്നില്ല. ഒപ്പം ചില വിഷയങ്ങളിൽ അദ്ദേഹം തോൽക്കുകയും, ഫീസ് കൊടുക്കാനും മറ്റു ചിലവുകൾക്കും പണമില്ലാതെ വരികയും ചെയ്തു. തങ്ങളുടെ കഷ്ടപ്പാടുകൾ സ്കൂൾ അധികൃതരെ അറിയിക്കാൻ ചെന്ന അദ്ധേഹത്തിന്റെ അമ്മ കരീമാ ബീഗത്തോട്, "പണം ഇല്ലെങ്കിൽ മകനെയും കൂട്ടി കോടമ്പാക്കത്തെ ഫൂട്ട്പാത്തിൽ പിച്ചയെടുക്കുന്നതാണ് നല്ലത്," എന്നാണ് മാനേജ്‌മന്റ് അംഗങ്ങൾ പറഞ്ഞത്. വളരെ വർഷങ്ങൾക്ക് ശേഷം, ബോളിവുഡ് നടി സിമി ഗാരേവാൾ നടത്തുന്ന ഷോയിൽ എത്തിയ ഓസ്കാർ ജേതാവ്, ഈ സംഭവം വേദനയോടെ ഓർത്തെടുത്തിരുന്നു.
"Take you son and go beg in the streets of Kodambakkam" - this is what the school management said to ARR's mother when they weren't able to pay the fee. Decades later, the same school claims him that he was a drop-out form their school.
byu/beefladdu inBollyBlindsNGossip
അന്ന് പഠിപ്പ് നിർത്തി എ ആർ റഹ്മാൻ പദ്മ ശേഷാദ്രി വിദ്യ ഭവന്റെ പടിയിറങ്ങി. പിന്നീട്, എം.സി.എൻ സ്കൂളിൽ ചേർന്നെങ്കിലും, അവിടെ നിന്നും അദ്ദേഹത്തിന് ഇതേ കാരണം കൊണ്ട് പടിയിറങ്ങേണ്ടി വന്നു. കുറച്ചു കാലത്തിന് ശേഷം, റഹ്മാന്റെ സംഗീതത്തിലുള്ള പ്രതിഭ മനസ്സിലാക്കിയ മദ്രാസ് ക്രിസ്ത്യൻ കോളേജ് നടത്തുന്ന സ്കൂളിന്റെ അധികൃതർ അദ്ദേഹത്തിന് പഠിക്കാൻ അവസരമൊരുക്കി. അവിടെ അദ്ദേഹം മറ്റു വിദ്യാർത്ഥികളോടൊപ്പം ഒരു ബാൻഡ് രൂപീകരിക്കുകയും ചെയ്തു. പക്ഷെ, തന്റെ അഭിരുചി സംഗീതത്തിൽ മാത്രമാണെന്ന് അമ്മയെ പറഞ്ഞു മനസ്സിലാക്കിയ റഹ്മാൻ, വൈകാതെ പഠനം ഉപേക്ഷിച്ച് മുഴുവൻ സമയവും കലയ്ക്കായി നീക്കി വച്ചു.

എ ആർ റഹ്മാൻ ആഗ്രഹിച്ചത് പോലെ തന്നെ, സംഗീതം അദ്ദേഹത്തിന് ജീവിതമായി. ദിലീപ് കുമാർ എന്ന പേരിൽ അദ്ദേഹം അധികം വൈകാതെ ഡോക്യൂമെന്ററി സിനിമകൾക്കും, പരസ്യ ചിത്രങ്ങൾക്കും സംഗീതം ഒരുക്കി തുടങ്ങി. ഇതിൽ ബ്രൂ കോഫി, ടൈറ്റാൻ വാച്ചസ് തുടങ്ങി പല പ്രമുഖ പരസ്യങ്ങളും ഉൾപ്പെടും. പിന്നീട് ഇസ്ലാം മത വിശ്വാസിയായ അദ്ദേഹം അല്ലാഹ് രഖാ റഹ്മാൻ അഥവാ എ ആർ റഹ്മാൻ എന്ന പേര് സ്വീകരിച്ചു. അതിന് പിന്നാലെ തന്നെ സംവിധായകൻ മണി രത്‌നം സംവിധാനം ചെയ്ത റോജ എന്ന തമിഴ് ചിത്രത്തിലൂടെ റഹ്മാൻ സിനിമയിൽ അരങ്ങേറി. ആ ചിത്രത്തിലെ സംഗീത സംവിധാനത്തിന് ആ വർഷത്തെ ദേശീയ അവാർഡും അദ്ദേഹം നേടി. പിന്നീട് ഇന്ന് വരെ, റഹ്മാന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.


Click it and Unblock the Notifications











