അച്ഛനൊപ്പം സെറ്റിലെത്തിയ അസിൻ; ബോളിവുഡിൽ വലിയ വിഷയമായി; ദേഷ്യത്തോടെ പ്രതികരിച്ച് നടി

തെന്നിന്ത്യൻ സിനിമാ ലോകത്ത് താര റാണിയായിരുന്ന അസിന്റെ ബോളിവുഡ് അരങ്ങേറ്റം വലിയ തോതിൽ ചർച്ചയായതാണ്. ​ഗജിനിയുടെ റീമേക്കിലൂ‌‍ടെയാണ് അസിൻ ബോളിവുഡിലെത്തുന്നത്. തമിഴിലേത് പോലെ വലിയ വിജയമായിരുന്നു ഹിന്ദി റീമേക്കും. നായകൻ ആമിർ ഖാനൊപ്പം മികച്ച പ്രക‌ടനം അസിൻ കാഴ്ച വെച്ചു. ശ്രീദേവി ഉൾപ്പെ‌ടെ ഒരു കാലത്ത് തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലേക്ക് കടന്ന് വിജയം കൈവരിച്ച ഒരുപിടി നായികമാരുണ്ട്. ഇവരുടെ പാത അസിനും പിന്തുട‌രുമെന്ന് ഏവരും പ്രതീക്ഷിച്ചു. സ്വന്തം ശബ്ദത്തിലാണ് അസിൻ ഹിന്ദിയിലും ഡബ് ചെയ്തത്.

എന്നാൽ തെന്നിന്ത്യയിലേത് പോലെ വലിയൊരു കുതിച്ച് ചാ‌ട്ടം അസിന്റെ ബോളിവുഡ് കരിയറിനുണ്ടായില്ല. തുടക്ക കാലത്ത് ഹിറ്റുകൾ ലഭിച്ചെങ്കിലും ബി ടൗണിലെ പല രീതികളുമായി അസിന് പൊരുത്തപ്പെട്ട് പോകാൻ കഴിഞ്ഞില്ല. പാർട്ടികളും നെറ്റ് വർക്കിം​ഗും പിആർ തന്ത്രങ്ങളുമൊന്നും നടിക്ക് ഉൾക്കൊള്ളാനായില്ല. തെന്നിന്ത്യയിലെ താര റാണിയായെങ്കിലും അവിടെ പിന്തുടർന്ന രീതി അസിനെ ബോളിവുഡിൽ സഹായിച്ചില്ല.

Asin

അച്ഛൻ ജോസഫ് തോട്ടുങ്കലാണ് അസിന്റെ തെന്നിന്ത്യൻ സിനിമാ കരിയർ നോക്കിയിരുന്നത്. സിനിമകൾ തെരഞ്ഞെ‌ടുക്കൽ, പ്രതിഫലം തുടങ്ങിയവയെല്ലാം അച്ഛന്റെ നിയന്ത്രണത്തിലായിരുന്നു. തമിഴകത്ത് നടിക്ക് തുടരെ ഹിറ്റുകൾ ലഭിച്ചതിന് കാരണങ്ങളിലൊന്ന് ഇതാണ്. വ്യക്തമായ പ്ലാനിം​ഗോടെ കരിയർ മുന്നോട്ട് കൊണ്ട് പോകാൻ അസിനും ജോസഫ് തോട്ടുങ്കലിനും കഴി‍ഞ്ഞു.

അനാവശ്യ വിവാദങ്ങളിലോ ​ഗോസിപ്പുകളിലോ അക്കാലത്ത് നടി അകപ്പെട്ടില്ല. സെറ്റുകളിൽ അസിനൊപ്പം അച്ഛനും എത്തുമായിരുന്നു. ​ഗ്ലാമറസ് റോളുകൾ ചെയ്യാനും ന‌‌ടി തയ്യാറായില്ല. എന്നാൽ ബോളിവുഡിൽ എത്തിയതോടെ സാഹചര്യം മാറി. പൊതുവെ യാഥാസ്ഥിതികരല്ല ഹിന്ദി സിനിമാ ലോകം. ​അച്ഛൻ അസിനൊപ്പം സെറ്റുകളിലെത്തുന്നുണ്ടെന്ന് ബോളിവുഡിൽ സംസാരമായി. ഇതേക്കുറിച്ച് വന്ന വാർത്തകൾ അസിന് ഇഷ്ടപ്പെട്ടില്ല. നടി അന്ന് പ്രതികരിക്കുകയും ചെയ്തു.

Asin And Father

അച്ഛൻ എപ്പോഴും സെറ്റുകളിൽ കറങ്ങുകയല്ല. വിദേശത്തുള്ള ഷെഡ്യൂളിന് അച്ഛൻ എനിക്കാെപ്പം വന്നു. അത്രമാത്രമേയുള്ളൂ. അച്ഛനെ കൊണ്ട് വന്നത് ആളുകൾ എന്തിന് വലിയ സംസാരമാക്കുന്നു എന്നെനിക്കറിയില്ല. മെനെഞ്ഞെടുത്ത കഥകളാണ് തന്നെക്കുറിച്ച് പ്രചരിക്കുന്നതെന്നും അസിൻ വ്യക്തമാക്കി.

അദ്ദേഹം വീട്ടിലിരിക്കുകയാണ്. സ്വന്തം കാര്യങ്ങൾ നോക്കുന്നു. വിവാദങ്ങളിലേക്ക് അദ്ദേഹത്തെ വലിച്ചിഴയ്ക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. മാതാപിതാക്കളെക്കുറിച്ച് ഇത്തരത്തിൽ എഴുതുന്നത് അലോസരകരമാണ്. അച്ഛനെ ഇതിൽ നിന്നും മാറ്റി നിർത്തൂയെന്നും അസിൻ അന്ന് ബോളിവുഡ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

എന്തിനാണ് എല്ലാവരും എന്നെ ഉന്നം വെക്കുന്നത്. ഞാനൊരു പുതുമുഖമാണ്. ബോളിവുഡിൽ ഞാനെന്താണ് ചെയ്തത്. എന്നെക്കുറിച്ച് ഇല്ലാത്ത കഥകൾ ഉണ്ടാക്കുന്നതിൽ ആളുകൾക്ക് എന്താണിത്ര താൽപര്യമെന്ന് മനസിലാകുന്നില്ലെന്നും അസിൻ പറഞ്ഞു. 2016 ൽ വിവാഹിതയായ ശേഷമാണ് അസിൻ സിനിമാ രം​ഗം വിട്ടത്. അതിന് മുമ്പേ നടിക്ക് ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞിരുന്നു. ഓൾ ഈസ് വെൽ ആണ് അസിന്റെ അവസാന സിനിമ. അഭിഷേക് ബച്ചൻ നായകനായ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തമിഴിൽ കാവലൻ എന്ന സിനിമയിലാണ് അസിൻ അവസാനമായി അഭിനയിച്ചത്.

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X