സിനിമയിൽ നിന്ന് ഭർത്താവ് വേണ്ട, ഒരു മടങ്ങി വരവ് ഉണ്ടാവുകയുമില്ല: അസിൻ വാക്ക് പാലിച്ചപ്പോൾ
ഇന്ത്യൻ സിനിമയിൽ അഭിനയിച്ച എല്ലാ ഭാഷകളിലും ഒരുപോലെ വിജയിച്ച ചുരുക്കം ചില നടിമാരിൽ ഒരാളാണ് അസിൻ. മലയാളി മാതാപിതാക്കളുടെ ഒറ്റ മകളായി കൊച്ചിയിൽ വളർന്ന നടി, മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചത്. അധികം വൈകാതെ തമിഴിലും തെലുങ്കിലും വിലപ്പിടിപ്പുള്ള താരമായ അസിൻ, ഹിന്ദി സിനിമയിലും ചുവടുറപ്പിച്ചു. എന്നാൽ എല്ലാ കാലത്തും, താൻ സിനിമയിൽ വളരെ കുറച്ചു കാലമേ ജോലി ചെയ്യുകയുള്ളുവെന്ന് അസിൻ ഉറപ്പിച്ചിരുന്നു. ഒരിക്കൽ സിനിമയോട് വിട പറയുമെന്നും, പിന്നെ ഒരിക്കലും ഒരു മടങ്ങിവരവ് ഉണ്ടാവില്ലെന്നും, നടി ഒരിക്കൽ പറഞ്ഞു.
സിനിമയിൽ നിന്ന് ഭർത്താവ് വേണ്ട; അസിൻ പറഞ്ഞത്
മുൻപ്, 2012ൽ ഒരു പ്രശസ്ത മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, തന്റെ ഭാവി ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ അസിൻ പങ്കുവച്ചിരുന്നു. സിനിമയിൽ നിന്ന് ആരെയും പ്രണയിക്കില്ലെന്നും, ഒരിക്കൽ അഭിനയത്തോട് വിട പറഞ്ഞാൽ പിന്നീട് ഒരു മടങ്ങി വരവ് ഉണ്ടാകില്ലെന്നുമാണ് അന്ന് ഗജിനി നായിക പറഞ്ഞത്. അസിന്റെ കാഴ്ചപ്പാടുകൾ സിനിമയ്ക്ക് വേണ്ടി ജീവിതം അർപ്പിക്കാൻ തീരുമാനിച്ചിരുന്ന നടിമാരിൽ നിന്ന് വ്യസ്ഥയാണെന്ന് തെളിയിക്കുകയായിരുന്നു.

"എന്റെ ജീവിതം മുഴുവൻ ഞാൻ ഈ മേഖലയിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നില്ല, അതുകൊണ്ട് ഈ മേഖലയിൽ നിന്നുള്ള ആരെയും ഞാൻ ഡേറ്റ് ചെയ്യില്ലെന്ന് എനിക്ക് വ്യക്തമാണ്. അതു കൊണ്ട് തന്നെ, സിനിമ അഭിനയം എന്ന ജോലി ഞാൻ നിർത്തിയാൽ, ഞാൻ പൂർണ്ണമായും ഈ ഇൻഡസ്ട്രയിൽ നിന്ന് പുറത്തു പോവും. അത് തന്നെയാണ് ഈ ജീവിതകാലം മുഴുവൻ എന്നെ സിനിമ വ്യവസായവുമായി ബന്ധിപ്പിക്കാൻ ഒരു കാരണവും ഉണ്ടാക്കാൻ ഞാൻ ആഗ്രഹിക്കാത്തത്," ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അസിൻ വിശദീകരിച്ചു.
സ്വകാര്യത ആഗ്രഹിക്കുന്ന അസിൻ
ഇന്ന്, അസിന്റെ പഴയ അഭിമുഖം വീണ്ടും ചർച്ച ചെയ്യുമ്പോൾ, നടി എങ്ങനെയാണ് തന്റെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നത് എന്ന കാര്യത്തിലാണ് പ്രേക്ഷകർക്ക് അത്ഭുതം. വിവാഹം കഴിഞ്ഞ് തന്റെ മകൾ ജനിച്ചതിന് ശേഷം, തന്റെ ഒരു ഫോട്ടോ പോലും താര നായിക സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടില്ല. എട്ട് വർഷത്തിന് മുകളിലായി, അസിനെ ഫാൻസിനോടൊപ്പമോ, പാപ്പരാസി ഫോട്ടോകളിലോ, ഒരു സെല്ഫിയിലോ പോലും ഒന്നും ആരും കണ്ടിട്ടുമില്ല. സോഷ്യൽ മീഡിയ ഇത്രയും പ്രചാരം നേടിക്കഴിഞ്ഞ ഇന്നത്തെ കാലത്ത് നടി എങ്ങനെയാണ് ആരുടേയും കണ്ണിൽപ്പെടാത്തെ താൻ പറഞ്ഞ വാക്ക് പാലിക്കുന്നതെന്നാണ് റെഡിറ്റിൽ ഇപ്പോൾ ചർച്ച.

സ്വന്തം ഫോട്ടോകൾ പുറത്തു വിടാൻ നിക്കാറില്ലെങ്കിലും, സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് അസിൻ ഇപ്പോഴും. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ, ഇടയ്ക്കിടെ തന്റെ കുഞ്ഞു മകൾ അരിൻ റെയ്ന്റെ വിശഷങ്ങൾ പങ്കു വയ്ക്കാറുണ്ട് അസിൻ. നല്ലൊരു കുടുംബിനിയായി, ഭാര്യയുടെയും അമ്മയുടെയും റോളുകൾ നിർവ്വഹിച്ചു കഴിയുമ്പോഴും, ഗോസിപ്പുകൾ നടിയെ വിടാതെ പിന്തുടരുന്നു എന്നതാണ് സങ്കടകരം.
അടുത്തിടെ, ഭർത്താവ് രാഹുൽ ശർമയുടെ ചിത്രങ്ങൾ നടി ഇൻസ്റ്റാഗ്രാം പേജിൽ നിന്നും നീക്കം ചെയ്തതോടെ, അസിൻ വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് റിപോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ, താനും ഭർത്താവും മകളും വിദേശത്ത് അവധി ദിവസങ്ങൾ ആഘോഷിക്കുകയാണെന്ന് വെളിപ്പെടുത്തിയ നടി, ഭർത്താവിന്റെയും മകളുടെയും പുതിയ ചിത്രങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു. പക്ഷെ, മുൻപ് പറഞ്ഞിരുന്നത് പോലെ, ഇന്ന് സിനിമ രംഗവുമായി ഒരു ബന്ധവും അസിൻ സൂക്ഷിക്കുന്നില്ല.


Click it and Unblock the Notifications











