അവസാനമായി മുന്‍ കാമുകനെ കാണണമെന്ന് ശ്രീവിദ്യ പറഞ്ഞു! കമല്‍ ഹാസന്‍ പോയി കണ്ടു, പഴയകഥ വീണ്ടും വൈറല്‍
മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട നടിയാണ് ശ്രീവിദ്യ. ഒത്തിരിക്കാലം സൂപ്പര്‍ നായികയായി നിറഞ്ഞ് നിന്ന ശ്രീവിദ്യയുടെ ജീവിതത്തിലെ പാളിച്ചകളെ പറ്റി നടി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട കാര്യം നടന്‍ കമല്‍ ഹാസനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിട്ടും നടക്കാതെ പോയതിനെ പറ്റിയായിരുന്നു.
ശ്രീവിദ്യയുടെ അമ്മയായിരുന്നു അവരുടെ ബന്ധത്തെ എതിര്‍ത്തത്. പിന്നെ അവസാന കാലത്ത് കമല്‍ ശ്രീവിദ്യയെ പോയി കണ്ടിരുന്നതിനെ പറ്റി തമിഴ് മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ബെയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

'കമല്‍ ഹാസന്റെ ആദ്യത്തെ പ്രണയം നടി ശ്രീവിദ്യയുമായിട്ടായിരുന്നു. സത്യം പറഞ്ഞാല്‍ ശ്രീവിദ്യ കമല്‍ ഹാസനെ അത്രത്തോളം പ്രണയിച്ചിരുന്നു. എങ്ങനെയും കമല്‍ ഹാസനെ വിവാഹം കഴിക്കണമെന്ന് നടി ആഗ്രഹിക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്തിരുന്നു. വലിയ ആളുകള്‍ പോലും ശ്രീവിദ്യയുടെ പ്രണയത്തിന്റെ ദൂതുമായി കമലിന്റെ അടുത്ത് പോയിട്ടുണ്ട്.
അവസാന കാലത്ത് കേരളത്തില്‍ ഒരു സിനിമാ നടന്റെ സഹായത്തിലായിരുന്നു ശ്രീവിദ്യ ജീവിച്ചിരുന്നത്. അപ്പോഴെക്കും അസുഖം കാരണം ശ്രീവിദ്യയുടെ മുഖം പോലും മാറി പോയി. അവിടെ നിന്നും കമല്‍ ഹാസനെ അവസാനമായി കാണണമെന്ന ആഗ്രഹം അറിയിച്ചു. എന്തായാലും പഴയ കാമുകി അല്ലേ, വെറുതേ ഒന്ന് പോയി കാണാമെന്ന് വിചാരിച്ച് കമല്‍ ഹാസന്‍ അവരെ പോയി കാണുകയും ചെയ്തു. അതിന് ശേഷം ശ്രീവിദ്യ മരിച്ച് പോവുകയും ചെയ്തുവെന്നാണ്', ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്.
ശ്രീവിദ്യ തന്റെ പ്രണയമായിരുന്നുവെന്ന് ഒരിക്കല്‍ കമല്‍ ഹാസനും വെളിപ്പെടുത്തിയിരുന്നു. 'എന്റെയുള്ളിലൊരു നടനുണ്ടെന്നും അത് വലിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നുമുള്ള പ്രചോദനം തന്നത് ശ്രീവിദ്യയാണ്. പ്രണയമെന്ന് പറയുന്നത് എല്ലായിപ്പോഴും വിവാഹം വരെ പോകണമെന്നില്ല. എപ്പോഴും അവളെന്റെ പ്രണയിനി തന്നെയാണ്.

അപൂര്‍വ്വരാഗങ്ങള്‍, എന്ന സിനിമയില്‍ കമല്‍ ഹാസനൊപ്പം അഭിനയിച്ചപ്പോഴായിരുന്നു ശ്രീവിദ്യ നടനുമായി ഇഷ്ടത്തിലാവുന്നത്. തങ്ങളെ പോലെ എല്ലാവരും ഞങ്ങള്‍ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി മുന്‍പൊരു അഭിമുഖത്തില്‍ ശ്രീവിദ്യ തന്നെ പറഞ്ഞിട്ടുണ്ട്.
വിവാഹം കഴിക്കണമെന്ന ആഗ്രഹം പറഞ്ഞ് ശ്രീവിദ്യയുടെ വീട്ടിലേക്ക് കമല്‍ ഹാസന്‍ പോയെങ്കിലും നടിയുടെ അമ്മ അതിന് സമ്മതിച്ചില്ല. നിങ്ങളിപ്പോള്‍ വിവാഹം കഴിക്കാന്‍ പോയാല്‍ രണ്ടാളുടെയും ജീവിതത്തില്‍ ഒന്നും പ്രാക്ടീക്കലായി വരില്ലെന്നും വലിയ താരങ്ങളാവേണ്ടവരാണ് നിങ്ങള്‍. അതുകൊണ്ട് ഇപ്പോള്‍ പ്രണയവും കല്യാണവും വേണ്ടെന്ന് ശ്രീവിദ്യയുടെ അമ്മ പറയുകയായിരുന്നു. ഇതോടെ ദേഷ്യത്തിലായ കമല്‍ ഹാസന്‍ അവിടെ നിന്നും ഇറങ്ങി പോവുകയും ശ്രീവിദ്യയുമായി സംസാരിക്കുന്നത് പോലും അവസാനിപ്പിച്ചുവെന്നുമാണ് നടി തന്നെ പറയുന്നത്.
പിന്നെ കേട്ടത് കമല്‍ ഹാസന്‍ വാണി ഗണപതിയുമായി വിവാഹിതനായി എന്നാണ്. അത് തനിക്ക് വലിയ ഡിപ്രഷന്‍ നല്‍കിയ സംഭവമായിരുന്നു. ഒരു സ്ത്രീയായ തനിക്ക് എന്തിന്റെ കുറവാണ് ഉണ്ടായിരുന്നതെന്ന് ചിന്തിച്ചെന്നും സ്വയം ദേഷ്യം തോന്നി പോയെന്നും ശ്രീവിദ്യ പറയുന്നു. എന്റെ കണ്‍മുന്നില്‍ അവരുടെ കല്യാണം നടന്നു. എങ്കില്‍ പിന്നെ എനിക്കും കല്യാണം കഴിച്ചാല്‍ എന്താണെന്ന് ചിന്തിച്ചു. സ്വയം തോല്‍ക്കാന്‍ തീരുമാനിച്ചിട്ടാണ് താന്‍ നിര്‍മാതാവ് ജോര്‍ജുമായി വിവാഹിതയായതെന്നാണ് ശ്രീവിദ്യ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്.


Click it and Unblock the Notifications











