നിഷാലിന്റെ അമ്മ എന്നോട് സംസാരിച്ചു, കാവ്യക്കെതിരെ അന്ന് രാ​ഹുലും ദീപയും, അവരുടെ ബന്ധുവാണ്: ഭാ​ഗ്യലക്ഷ്മി

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വേണ്ടി ശക്തമായി വാദിക്കുന്നയാളാണ് രാ​ഹുൽ ഈശ്വർ. അതിജീവിതയ്ക്ക് വേണ്ടി ശക്തമായി വാദിക്കുന്നയാളാണ് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. ദിലീപിന് കേസിൽ യാതൊരു പങ്കുമില്ലെന്ന് വാദിക്കുന്ന രാഹുൽ ഈശ്വർ കാവ്യയെ അനാവശ്യമായി ഈ കേസിലേക്ക് വലിച്ചിഴയ്ക്കുന്നെന്നും വാദിക്കാറുണ്ട്. എന്നാൽ ദിലീപിനോടും കാവ്യയോടും രാഹുൽ ഈശ്വർ കാണിക്കുന്ന ചായ്വിനെ ഒരിക്കൽ ഭാ​ഗ്യലക്ഷ്മി രൂക്ഷ ഭാഷയിൽ ചോദ്യം ചെയ്തിരുന്നു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

മുമ്പൊരിക്കൽ രാഹുൽ ഈശ്വറും ഭാര്യയും കൂടി ഒരു റെസ്റ്റോറന്റിൽ ഇരുന്ന് കാവ്യ മാധവനെക്കുറിച്ചും ദിലീപിനെക്കുറിച്ചും വളരെ മോശമായി എന്നോട് സംസാരിച്ചിട്ടുണ്ട് എന്ന് ഭാ​ഗ്യലക്ഷ്മി പറഞ്ഞു. രാ​ഹുൽ ഈശ്വറിന്റെ ഭാര്യയുടെ ബന്ധുവാണ് നിഷാലിന്റെ (കാവ്യയുടെ മുൻ ഭർത്താവ്) അമ്മ. പല കാര്യങ്ങളും ഞാൻ പറയാത്തത് നിങ്ങളെയും നിങ്ങളുടെ ഭാര്യയെയും നാറ്റിക്കേണ്ടെന്ന് കരുതിയാണ്. ഞാനും സിബി മലയിൽ സാറും കമൽ സാറും ഇരുന്ന ഒരു സ്ഥലത്ത് വെച്ച് ഞങ്ങൾ ഈ കാര്യങ്ങൾ സംസാരിച്ചപ്പോൾ രാ​ഹുലിന്റെ ഭാര്യ നിഷാലിന്റെ അമ്മയോട് പോയി ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചെന്ന് പറഞ്ഞു. നിഷാലിന്റെ അമ്മ എന്നെ വിളിച്ച് ചോദിച്ചു. ദീപ എന്നോട് പറഞ്ഞെന്ന് പറഞ്ഞ അവർ അവിടെ എന്താണ് യഥാർത്ഥത്തിൽ ഉണ്ടായതെന്ന് വിശദീകരിച്ചു.

Kavya Madhavan  Nishal

ഞാൻ പിന്നീട് ദീപയെ കണ്ടപ്പോൾ നീ എന്തിനാണ് അവരോട് പോയി ഇത് പറഞ്ഞതെന്ന് ചോദിച്ചു. ചേച്ചീ, പുറത്ത് വളരെ തെറ്റായ വാർത്തകളാണ് കാവ്യ മാധവൻ പറഞ്ഞ് പ്രചരിപ്പിക്കുന്നത്, യഥാർത്ഥത്തിൽ അങ്ങനെയല്ല ആ വീട്ടിനുള്ളിൽ ഉണ്ടായത് എന്ന് ആന്റി ഭാ​ഗ്യലക്ഷ്മിയെ വിളിച്ച് പറയണം എന്ന് താൻ അറിയിച്ചതാണെന്ന് ദീപ മറുപടി നൽകി. അങ്ങനെയാണ് അവരെന്നെ വിളിച്ച് സംസാരിച്ചത്. ഇനിയും എനിക്ക് മോളോട് സംസാരിക്കണം, എന്റെ വീട്ടിലേക്ക് വരണം, ഞാൻ കാർ അയക്കാം എന്നും നിഷാലിന്റെ അമ്മ പറഞ്ഞു. എനിക്ക് താൽപര്യമില്ല, എന്നെ വിട്ടേക്കെന്ന് ഞാൻ പറഞ്ഞു.

അതിന് ശേഷം ഒന്നിച്ചൊരു റെസ്റ്റോറന്റിൽ ഇരുന്ന് ദീപയും രാ​ഹുൽ ഈശ്വറും കാവ്യയെയും ദിലീപിനെയും കുറിച്ച് വളരെ മോശമായി എന്നോട് സംസാരിച്ചു. അതേ ആൾക്കാർക്ക് വേണ്ടിയാണ് ഇപ്പോൾ നിങ്ങൾ ഘോരഘോരം വാദിച്ച് കൊണ്ടിരിക്കുന്നത്. ഈ ഡബിൾ സ്റ്റാൻഡ് എനിക്കില്ല രാ​ഹുൽ. ഞാൻ അന്നും ഇന്നും എന്നും ഒരാൾക്ക് വേണ്ടി മാത്രമേ സംസാരിക്കുന്നുള്ളൂ എന്ന് ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

Kavya Madhavan  Nishal

രാ​​ഹുൽ ഈശ്വർ ഇതിന് ഉടനെ മറു‌പടി നൽകി. എന്റെ ഭാര്യയെക്കൂടി പറഞ്ഞതാണ്. എനിക്ക് മറുപടി പറഞ്ഞേ പറ്റൂ. കാവ്യ മാധവന്റെ ആദ്യ അമ്മായിയമ്മയ്ക്ക് കാവ്യ മാധവനോട് വിരോധമുണ്ട്. അത് മാഡത്തോട് പറയാൻ ദീപയോട് പറഞ്ഞു. അതിനർത്ഥം അത് ദീപയുടെ വെർഷൻ ആണെന്നാണോ എന്നാണെന്നാണ് രാ​​ഹുൽ ഈശ്വർ ചോദിച്ചു. എന്നാൽ നിഷാലിന്റെ അമ്മ പറഞ്ഞ കാര്യമല്ല ഞാൻ ചൂണ്ടിക്കാണിക്കുന്നത്, നിങ്ങളും ദീപയും എന്നോട് പറഞ്ഞ കാര്യങ്ങളാണെന്ന് ഭാ​ഗ്യലക്ഷ്മി മറുപടി നൽകി.

More from Filmibeat

Read more about: dileep kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X