പിന്നെ മെസേജിനും കോളിനും കാത്തിരിക്കൽ, വീട്ടിൽ തുറന്ന് പറയുന്ന ആളാണ്, പൊട്ടിത്തെറിയില്ലായിരുന്നു: ഭാവന
വ്യക്തി ജീവിതത്തിൽ സ്വകാര്യത ഇഷ്ടപ്പെടുന്നയാളാണ് നടി ഭാവന. ഭർത്താവ് നവീനൊപ്പമുള്ള ഫോട്ടോ അപൂർവമായേ ഭാവന പങ്കുവെക്കാറുള്ളൂ. പലപ്പോഴും ഇത് വിവാഹമോചന ഗോസിപ്പുകൾക്ക് കാരണമായി. എന്നാൽ ഭാവന ഇതൊന്നും ഗൗനിക്കാറില്ല. ഷൂട്ടിംഗും യാത്രകളും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള സമയവുമൊക്കെയായി നടി തന്റേതായ തിരക്കുകളിലാണ്.
നവീനുമായി പ്രണയത്തിലായതിനെക്കുറിച്ച് ഒരിക്കൽ ഭാവന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. എന്റെ മൂന്നാമത്തെ കന്നഡ സിനിമ റോമിയോയുടെ പ്രൊഡ്യൂസറായിരുന്നു നവീൻ. അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ആദ്യം ഒരു ഫ്രണ്ട്ഷിപ്പായിരുന്നു. കാരണം എനിക്കൊരു ലൗ ഫെയിലർ അന്നുണ്ടായിരുന്നു. നവീനും ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കോളുകളും മെസേജുകളും കാത്തിരിക്കാൻ തുടങ്ങി.

അങ്ങനെ സംസാരിച്ച് പിന്നെ അതൊരു കല്യാണമായി മാറി. കല്യാണക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ പ്രശ്നമില്ലായിരുന്നു. ഞാൻ അമ്മയോടും അച്ഛനോടും തുറന്ന് പറയുന്ന ആളാണ്. നവീന്റെ ഭാഷ തെലുങ്കാണ്. പക്ഷെ ജനിച്ചതും വളർന്നതും ബാംഗ്ലൂരിലാണ്. അച്ഛന്റെ സെെഡ് തമിഴാണ്. പിന്നെ ഞാൻ മലയാളിയും. മൊത്തത്തിൽ ഒരു സൗത്ത് ഇന്ത്യൻ സമ്മേളനമാണ്.
എന്റെ അമ്മയ്ക്ക് മലയാളമേ അറിയൂ. നവീന് മലയാളം അറിയില്ല. എന്നാൽ അവർ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കും. അമ്മ മെല്ലെ പറയുമ്പോൾ നവീന് കുറച്ച് മനസിലാകും. നവീൻ തിരിച്ച് തമിഴിൽ പറയും. ഞാനും നവീനും ഇംഗ്ലീഷിലും തമിഴിലുമാണ് സംസാരിക്കാറ്. ഇപ്പോൾ ഞാൻ അത്യാവശ്യം കന്നഡ പഠിച്ചെന്നും ഭാവന പറഞ്ഞു. മുമ്പൊരിക്കൽ അമൃത ടിവിയിൽ സംസാരിക്കുകയായിരുന്നു നടി. 2018 ലാണ് ഭാവനയും നവീനും വിവാഹിതരായത്.

അടുത്തിടെ വിവാഹമോചന അഭ്യൂഹങ്ങളോട് ഭാവന പ്രതികരിച്ചിരുന്നു. ദിവസവും സോഷ്യൽ മീഡിയയിൽ ഫോട്ടോയിടുന്ന ദമ്പതികൾ അല്ല ഞങ്ങൾ. യു ആർ മെെൻ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യാനേ ഞങ്ങൾക്ക് സാധിക്കില്ല. വളരെ ക്രിഞ്ച് ആയി തോന്നും. വിവാഹ വാർഷികത്തിന് ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ ഇത് പഴയ ഫോട്ടോയാണ്, ഞങ്ങൾക്കിടയിൽ എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞു. അതിന് ഞാൻ തന്നെ ഒരിക്കൽ മറുപടി നൽകി. അദ്ദേഹത്തോടാെപ്പം എല്ലാ ദിവസവും ഫോട്ടോ എടുക്കാറില്ലെന്നായിരുന്നു മറുപടി.
അമ്മ എപ്പോഴും എനിക്കൊപ്പമുണ്ട്. ദിവസവും അമ്മയ്ക്കൊപ്പമുള്ള സെൽഫി എടുക്കുമോ. എല്ലാം സോഷ്യൽ മീഡിയയിൽ പറയുന്ന പേഴ്സണാലിറ്റിയല്ല എനിക്ക്. അത് പറയുന്നത് കുഴപ്പമില്ല. അവരുടെ സ്വാതന്ത്ര്യമാണ്. ഞാനും അദ്ദേഹവും നന്നായി പോകുന്നു. എന്തെങ്കിലും സംഭവിച്ചാൽ ഞാൻ തന്നെ പറഞ്ഞോളാം. ഒന്നും തെളിയിക്കേണ്ട കാര്യമില്ലെന്നും ഭാവന പറഞ്ഞു.
കന്നഡ സിനിമാ ലോകത്ത് മലയാള സിനിമാ പ്രേക്ഷകർക്കിടയിലുള്ള അതേസ്വീകാര്യത ഭാവനയ്ക്കുണ്ട്. 2017 ൽ പൃഥിരാജ് ചിത്രം ആദം ജോണിൽ അഭിനയിച്ച ശേഷം മലയാള സിനിമാ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു ഭാവന. അഞ്ച് വർഷങ്ങൾക്ക് ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു എന്നീ സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.


Click it and Unblock the Notifications











