ജനിച്ചത് സെപ്റ്റംബറിൽ തന്നെ, എന്നാൽ അതിൽ പറയുന്ന പ്രായം തെറ്റാണ്, മഞ്ജു വാര്യർ പറയുന്നു

പ്രായവ്യത്യാസമില്ലാതെ കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ മഞ്ജു പിന്നീട് മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറായി മാറുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും മഞ്ജുവിന് ആരാധകരുണ്ട്. ഇന്ന് മഞ്ജു വാര്യരുടെ 43ാം പിറന്നാളായിരുന്നു. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും മഞ്ജുവിന് ആശംസ നേർന്ന് രംഗത്ത് എത്തിയിരുന്നു.

പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജുവിന്റെ ഒരു പഴയ അഭിമുഖമാണ്.വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്ന പ്രായം തെറ്റാണെന്നാണ് മഞ്ജു അഭിമുഖത്തിൽ പറയുന്നത്. ജനിച്ച മാസം ശരിയാണെന്നും എന്നാൽ പ്രായം തെറ്റാണെന്നുമാണ് നടി പറയുന്നത്. എന്നാൽ അഭിമുഖത്തിൽ മഞ്ജു പ്രായം വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. ലേഡി സൂപ്പർസ്റ്റാറിന്റെ വാക്കുകൾ ഇങ്ങനെ...

പ്രായം തെറ്റ്

ജനിച്ച മാസം സെപ്റ്റംബര്‍ ആണ്. എന്നാല്‍ വിക്കിയില്‍ പറയുന്ന പ്രായം തെറ്റാണ് എന്ന് വെളിപ്പെടുത്തിയ മഞ്ജു ആ അഭിമുഖത്തില്‍ തന്റെ യഥാര്‍ത്ഥ പ്രായം വെളിപ്പെടുത്താന്‍ തയ്യാറായില്ല. ചെറുപ്പമായിരിയ്ക്കുന്നു, യുവത്വം തോന്നുന്നു എന്നൊക്കെ എന്നെ കുറിച്ച് പറയുന്നത് ഒരിക്കലും എന്നെ സന്തോഷിപ്പിക്കുന്ന കാര്യമല്ല എന്നും മഞ്ജു പറഞ്ഞിരുന്നു. പ്രായമാകുന്നത് സ്വാഭാവികമാണ്. അതിലൊന്നും ഒരു കാര്യവും ഇല്ല. എപ്പോള്‍ ആണെങ്കിലും, ഏത് പ്രായത്തില്‍ ആണെങ്കിലും നിങ്ങള്‍ സന്തോഷത്തോടെ ഇരിയ്ക്കുകയാണോ എന്നതാണ് കാര്യം.

തമിഴ്നാട്  ബന്ധം

കര്‍മം കൊണ്ട് മലയളിയാണെങ്കിലും ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണ് മഞ്ജു വാര്യര്‍. തമിഴ്‌നാട്ടിലെ നാഗര്‍കോയിലില്‍ ആണ് മഞ്ജു വാര്യരുടെ ജനനം. പഠിയ്ക്കുന്ന കാലത്ത് കലാതിലകമായിരുന്നു.

താരരാജാക്കന്മാർക്കൊപ്പം

ആദ്യത്തെ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാവാൻ മഞ്ജുവിന് കഴിഞ്ഞിരുന്നു. സല്ലാപത്തിന് ശേഷം മികച്ച ചിത്രങ്ങൾ മഞ്ജുവിനെ തേടി എത്തുകയായിരുന്നു. മോഹൻലാൽ മമ്മൂട്ടി എന്നിവർക്കൊപ്പം മഞ്ജുവിന്റെ പേരും സിനിമയിൽ ചർച്ചയായിരുന്നു. സൂപ്പർ താരങ്ങൾക്കൊപ്പം തല ഉയർത്തി നിൽക്കാനും മഞ്ജുവിന് കഴിഞ്ഞിരുന്നു, അത് രണ്ടാം വരവിലും അങ്ങനെ തന്നെയായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു മഞ്ജു ദിലീപിനെ വിവാഹം കഴിക്കുന്നത്. കല്യാണത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു താരം, പിന്നീട് 14 ന് വർഷത്തിന് ശേഷമാണ് താരം സിനിമയിലേയ്ക്ക് മടങ്ങി എത്തുന്നത്. ആദ്യത്തെ തവണ ലഴിച്ച പ്രേക്ഷകര സ്വീകാര്യത രണ്ടാം തവണയും മഞ്ജുവിന് ലഭിച്ചിരുന്നു.

Recommended Video

Manju Warrier's new look viral | FilmiBeat Malayalam
മഞ്ജുവിന്റെ സിനിമ

റോഷൻ ആൻഡ്രൂസ ചിത്രമായ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നത് ചിത്രം വലിയ വിജയമായിരുന്നു,. പിന്നീട് മഞ്ജുവിന് വേണ്ടി മലയാളത്തിൽ സിനിമകൾ ഒരുങ്ങുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും നടി ചുവട് വെച്ചിട്ടുണ്ട്. ധനുഷ് ചിത്രമായ അസുരനിലൂടെയായിരുന്നു നടിയുടെ കോളിവുഡ് അരങ്ങേറ്റം. ചിത്രം പോലെ തന്നെ മഞ്ജുവിന്റെ കഥാപാത്രവും ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധനേടിയിരുന്നു, ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് മഞ്ജു. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായിട്ടുണ്ട് താരം. നിരവധി ചിത്രങ്ങളാണ് നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മരയ്ക്കാർ അറബി കടലിലെ സിഹം, ജാക്ക് ആൻഡ് ജിൽ, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെള്ളരിക്കപ്പട്ടണം, 9 എംഎം, കാപ്പ തുടങ്ങിയവായാണ് അണിയറയിൽ ഒരുങ്ങുന്ന മഞ്ജുവിന്റെ സിനിമകൾ. മരയ്ക്കാർ അറബി കടലിലെ സിഹം, ജാക്ക് ആൻഡ് ജിൽ, ലളിതം സുന്ദരം, തുടങ്ങിയ സിനിമകളുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ചതുർമുഖം, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങിയ മഞ്ജുവിന്റെ ചിത്രം

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X