പതിനാറാം വയസ്സിലേക്ക് പോയി ആ തെറ്റുകൾ തിരുത്തണം; അച്ഛൻ തിരിച്ചു വന്നിരുന്നെങ്കിൽ...; ചാർമിള

മലയാളികൾക്ക് സുപരിചിത ആയ നടിയാണ് ചാർമിള. കേളി, ധ്വനി, കാബൂളിവാല തുടങ്ങിയ സിനിമകളിലൂടെ പ്രക്ഷക മനസ്സിൽ ഇടം പിടിച്ച ചാർമിള ഒരുകാലത്ത് തമിഴിലും മലയാളത്തിലും നിറഞ്ഞ് നിന്ന നായിക ആയിരുന്നു. ഇന്നും സിനിമകളിലെ ചെറിയ വേഷങ്ങൾ ചെയ്ത് ചാർമിള സാന്നിധ്യം അറിയിക്കുന്നു. കരിയറിലും ജീവിതത്തിലും പലപ്പോഴും തിരിച്ചടികളും ചാർമിളയ്ക്ക് സംഭവിച്ചിട്ടുണ്ട്.

ഇതെല്ലാം അതിജീവിച്ച് കരിയറുമായി മുന്നോട്ട് പോവുകയാണ്

വിവാഹ ബന്ധങ്ങൾ തകർന്നത്, അച്ഛന്റെ മരണ ശേഷം വന്ന പ്രതിസന്ധികൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ. കരിയറിലെ വീഴ്ച തുടങ്ങിയവയെല്ലാം ചാർമിളയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. ഇതെല്ലാം അതിജീവിച്ച് കരിയറുമായി മുന്നോട്ട് പോവുകയാണ്.

ഇപ്പോഴിതാ അമ‍ൃത ടിവിയിലെ റെഡ് കാർപറ്റ് പരിപാടിയിൽ ചാർമിള പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. സിനിമകളിൽ നിന്ന് വന്ന മാറ്റത്തെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും ചാർമിള സംസാരിച്ചു.

സൗഹൃദങ്ങൾ ഇല്ല. ജോലി ചെയ്യാനുള്ള താൽപര്യവും ഇല്ലാതാവുന്നു

'വാട്സ്ആപ്പും കരവാനും വന്ന ശേഷം താരങ്ങൾ തമ്മിൽ ഇന്റരാക്ഷൻ ഇല്ല. ധനത്തിന്റെ സെറ്റിലും കേളിയുടെ സെറ്റിലും എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഇപ്പോൾ കാരവാൻ വന്ന ശേഷം എല്ലാവരും അതിനകത്തേക്ക് ചാടിപ്പോവുന്നു'

'ചെന്നെെയിൽ എന്റെ വീട്ടിൽ നിന്നാണ് ഷൂട്ടിന് പോവുന്നത്. അപ്പോൾ കുറച്ച് ഭക്ഷണം ഉണ്ടാക്കി കൊണ്ട് പോവും. എല്ലാവരും വിളമ്പിക്കഴിക്കും. അത് നല്ലതല്ല. സൗഹൃദങ്ങൾ ഇല്ല. ജോലി ചെയ്യാനുള്ള താൽപര്യവും ഇല്ലാതാവുന്നു'

 തെറ്റിയാലും ചിരിച്ച മുഖത്തോടെ പഠിക്ക്, പഠിക്ക് എന്ന് പറയും

'ആ കാലഘട്ടത്തിൽ ഷെഡ്യൂൾ ആയി സിനിമ പോവില്ല. ഒരുമിച്ച് ഡേറ്റ് കൊടുക്കും. ഒരുമിച്ച് ആറു സിനിമ ചെയ്തു. മോഹൻലാലിനൊപ്പം വളരെ കംഫർട്ടബിൾ ആയിരുന്നു. കാരണം എനിക്ക് മലയാളം ഒട്ടും അറിയില്ലായിരുന്നു. തെറ്റിയാലും ചിരിച്ച മുഖത്തോടെ പഠിക്ക്, പഠിക്ക് എന്ന് പറയും. വലിയ തിരക്കുള്ള നടനാണ്'

ദൈവം ഒരു ദിവസം പ്രത്യക്ഷപ്പെട്ടിട്ട് മൂന്ന് ആ​ഗ്രഹങ്ങൾ പറയാൻ പറഞ്ഞാൽ എന്ത് പറയുമെന്ന ചോദ്യത്തിനും ചാർമിള മറുപടി നൽകി.

'ആദ്യ ആ​ഗ്രഹം എന്നത് മരിച്ച പോയ അച്ഛൻ തിരിച്ചു വരണമെന്നാണ്. അച്ഛനുള്ളത് വരെ സന്തോഷകരമായ ജീവിതമായിരുന്നു. അച്ഛൻ മരിച്ച ശേഷം ഇല്ല'

എന്ത് തെറ്റ് ചെയ്തോ അതൊക്കെ തിരുത്തി ഓക്കെ ആയി വരണം

'എനിക്ക് ധാരാളം സ്നേ​ഹം തരാൻ രണ്ട് ജീവനുകൾ വീട്ടിലുണ്ട്. രണ്ട് പട്ടികൾ. ഒരു ​ഗോൾഡൻ റിട്രീവറും ജർമൻ സ്പിറ്റ്സും. അവരെന്നോ നോക്കി വാലാട്ടിക്കൊണ്ടിരിക്കും. അവ എന്നോട് സംസാരിക്കണം എന്നുണ്ട്'

'അടുത്ത ആ​ഗ്രഹം 16ാം വയസ്സിലേക്ക് തിരിച്ച് പോയിട്ട് ഒരു ആണിനെയും സ്നേഹിക്കരുതെന്നാണ്. എന്ത് തെറ്റ് ചെയ്തോ അതൊക്കെ തിരുത്തി ഓക്കെ ആയി വരണം,' ചാർമിള പറഞ്ഞതിങ്ങനെ. ചാർമിളയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സിനിമാ ലോകത്ത് പലപ്പോഴും ചർച്ച ആവാറുണ്ട്.

ഇപ്പോൾ മകനൊപ്പം കഴിയുകയാണ് ചാർമിള

ആദ്യ വിവാഹം പരാജയപ്പെട്ട ശേഷം ചാർമിള രണ്ടാമതും വിവാഹം കഴിച്ചു. എന്നാൽ ഇതും നിലനിന്നില്ല. ഇപ്പോൾ മകനൊപ്പം കഴിയുകയാണ് ചാർമിള. സിനിമകളിൽ അവസരം കുറഞ്ഞ് ചാർമിള ബുദ്ധിമുട്ടിയ സമയവും ഉണ്ടായിരുന്നു.

തമിഴ്, തെലുങ്ക് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്താണ് ചാർമിള കരിയറിൽ പിടിച്ച് നിന്നത്. ഇപ്പോൾ നടി സിനിമകളിൽ സജീവമാണ്. മലയാള സിനിമകളിൽ നിലവിൽ ചാർമിളയെ അധികം കാണാറില്ല.

Read more about: charmila
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X