'എന്റെ സിനിമയിൽ ഷക്കീല, പ്രശ്നമുണ്ടാക്കി ; അന്ന് അവർ പറഞ്ഞ മറുപടി ഇപ്പോഴുമോർമയുണ്ട്'; ചാർമിള

മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായിക നടിയാണ് ചാർമിള. 90 കളിൽ കാബൂളിവാല ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായി നടി തിളങ്ങി. മലയാളത്തിൽ തുടരെ സിനിമകളിൽ അഭിനയിച്ച നടി പിന്നീട് തെമിഴ് തെലുങ്ക് സിനിമകളിലെ നിറ സാന്നിധ്യമായി. സൂപ്പർ ഹിറ്റ് നായികയായ ചാർമിളയ്ക്ക് ജീവിതത്തിൽ പിന്നീട് പല തിരിച്ചടികളും നേരിടേണ്ടി വന്നു. രണ്ട് വിവാഹ മോചനമുൾപ്പെടെയുള്ള വിഷയങ്ങൾ ചാർമിളയെ കാര്യമായി ബാധിച്ചിരുന്നത്രെ.

സൂപ്പർ ഹിറ്റ് നായിക ആണെങ്കിലും രണ്ടാം വരവിൽ ലഭിച്ച ചെറിയ വേഷങ്ങൾ ചെയ്യാൻ ചാർമിള മടിച്ചില്ല

ജീവിതം പ്രതിസന്ധിയിലായ സമയത്തായിരുന്നു സിനിമാ രം​ഗത്തേക്കുള്ള ചാർ‌മിളയുടെ രണ്ടാമൂഴം. ഒരു കാലത്തെ സൂപ്പർ ഹിറ്റ് നായിക ആണെങ്കിലും രണ്ടാം വരവിൽ ലഭിച്ച ചെറിയ വേഷങ്ങൾ ചെയ്യാൻ ചാർമിള മടിച്ചില്ല. ഇന്ന് തമിഴിൽ നിരവധി സഹനടി വേഷങ്ങൾ ചാർമിള ചെയ്യുന്നുണ്ട്.

വ്യക്തി ജീവിത്തിലെയും പ്രൊഫഷണൽ ജീവിതത്തിലെയും പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാൻ മടിയില്ലാത്ത താരമാണ് ചാർമിള. അടുത്തിടെയാണ് നടി ഷക്കീലയുമായി വർഷങ്ങൾക്ക് മുമ്പുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് ചാർമിള സംസാരിച്ചത്. അതും ഷക്കീലയോടൊപ്പമുള്ള അഭിമുഖത്തിൽ. കുളിർകാറ്റ് എന്ന സിനിമയെച്ചൊല്ലിയായിരുന്നു പ്രശ്നം.

അവർ നിങ്ങളുടെ സിനിമയിൽ അഭിനയിച്ചോ എന്ന് എല്ലാവരും ചോദിച്ചു

ഈ സിനിമയിൽ തന്നെ വെച്ച് സിനിമയുടെ പാതിഭാ​ഗം ഷൂട്ട് ചെയ്തു. രണ്ടാം പകുതിയിൽ ഫ്ലാഷ് ബാക്ക് ഭാ​ഗത്ത് ഷക്കീലയും അഭിനയിച്ചു. അതിനു ശേഷം എല്ലാവരും അയ്യയ്യോ അവർ നിങ്ങളുടെ സിനിമയിൽ അഭിനയിച്ചോ എന്ന് എല്ലാവരും ചോദിച്ചു. ഷക്കീല ആരാണെന്ന് എനിക്കറിയില്ലായിരുന്നു. അവർ ഓവറായി ​ഗ്ലാമർ ചെയ്യുന്ന ആളാണെന്ന് എല്ലാവരും പറ‍ഞ്ഞു.

ഒടുവിൽ ആ സിനിമയിൽ എന്റെ സീനുകൾ ഒഴിവാക്കി ഷക്കീലയുടെ സീനുകൾ മാത്രം വെച്ചു. ആ സിനിമയിൽ വളരെ മോശമായ രം​ഗങ്ങളുണ്ടെന്ന സംസാരം വന്നു. ഈ സിനിമ ഞാൻ കണ്ടതുമില്ലെന്ന് ചാർമിള പറഞ്ഞു.

ഷക്കീലയെ പോലുള്ള ആർട്ടിസ്റ്റുകളെയൊക്കെ അഭിനയിക്കാൻ വിടരുതെന്നാണ് അന്ന്  ഞാൻ പറഞ്ഞത്

തനിക്കെതിരെ ചാർമിള ഒരു അഭിമുഖവും നൽകിയിരുന്നെന്ന് അഭിമുഖത്തിൽ ഷക്കീല ചൂണ്ടിക്കാട്ടി. ഇതിനും ചാർമിള മറുപടി നൽകി. 'ഷക്കീലയെ പോലുള്ള ആർട്ടിസ്റ്റുകളെയൊക്കെ അഭിനയിക്കാൻ വിടരുതെന്നാണ് അന്ന് അഭിമുഖത്തിൽ ഞാൻ പറഞ്ഞത്. അവർ ​ഗ്ലാമർ മാത്രം ചെയ്യുന്ന ആളാണ്. ​ഗ്ലാമർ ആർട്ടിസ്റ്റ് എന്ന് തന്നെ അവരെ വിളിക്കണം, ഞങ്ങളെ ആർട്ടിസ്റ്റുകളെന്ന് വിളിക്കണമെന്നും ഞാൻ പറഞ്ഞു. അതിന് നിങ്ങൾ (ഷക്കീല) നൽകിയ മറുപടി എനിക്ക് വളരെ ഇഷ്ടമായി. അത് എപ്പോഴും എനിക്കിഷ്ടമാണ്'

Recommended Video

Tovino Thomas: ടോവിനോയെ തല്ലുമാലയാക്കി ജനം, ഒടുവിൽ കൂട്ടിൽ കേറി ഒളിക്കുന്ന കണ്ടോ | *
 ഷക്കീലയും ഇതേപറ്റി സംസാരിച്ചു

'ചാർമിള എന്ന നടിക്ക് ജീവിതത്തിലെ പ്രശ്നങ്ങൾ അറിയില്ലെന്ന് ഞാൻ കരുതുന്നു. അതിനാലാണ് ഇതെല്ലാം വലിയ വിഷയമായി എടുക്കുന്നത്. അവളെ അള്ളാഹു അനു​ഗ്രഹിക്കട്ടെയെന്നും പറഞ്ഞു,' ചാർമിള പറഞ്ഞതിങ്ങനെ. ഷക്കീലയും ഇതേപറ്റി സംസാരിച്ചു. ആ സിനിമ ഞാനും കണ്ടിരുന്നില്ല. പക്ഷെ കുളിർകാറ്റ് എന്ന സിനിമയിൽ ഞാൻ നല്ല വേഷമാണ് ചെയ്തിരുന്നത്. ബാബുരാജിന്റെ ഭാര്യയുടെ വേഷമായിരുന്നെന്നും ഷക്കീല പറഞ്ഞു.

More from Filmibeat

Read more about: shakeela charmila
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X