ബാത്ത്റൂമിൽ ഉച്ചത്തിൽ സംസാരിക്കും, നസ്രിയ ഭയന്നു; അന്ന് രഘുവരനും ഇതേ സാഹചര്യം; ചെയ്യാർ ബാലു പറഞ്ഞത്
മലയാളികളുടെ അഭിമാനമായി ഇന്ന് ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന നടനായി മാറിയിരിക്കുകയാണ് ഫഹദ് ഫാസിൽ. തമിഴകത്തും തെലുങ്കിലും വൻ ആരാധക വൃന്ദം ഫഹദ് ഫാസിലിനുണ്ട്. ആവേശം എന്ന സിനിമ ബോളിവുഡ് താരങ്ങളുടെ വരെ പ്രശംസ പിടിച്ച് പറ്റി. ഫഹദിന്റെ അഭിനയ മികവിനെ പ്രശംസിച്ച് നിരവധി താരങ്ങൾ സംസാരിച്ചിട്ടുണ്ട്. താരപരിവേഷത്തിനപ്പുറം മികച്ച നടനായി ഫഹദ് പ്രേക്ഷക പ്രീതി നേടുന്നു. ഭാര്യ നസ്രിയ ഇപ്പോൾ അഭിനയ രംഗത്ത് സജീവമല്ല.
പൂർണമായും സിനിമ വിട്ടതല്ലെന്നും തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാത്തതാണെന്നും നസ്രിയ വ്യക്തമാക്കിയിട്ടുണ്ട്. ഫഹദിന്റെ അഭിനയ മികവിനെക്കുറിച്ച് നസ്രിയയും വാചാലകയാറുണ്ട്. ഫഹദിനെയും നസ്രിയയെക്കുറിച്ചും തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കഥാപാത്രങ്ങളിൽ നിന്ന് പുറത്ത് കടക്കാൻ ഫഹദ് ഫാസിൽ ബുദ്ധിമുട്ടിയെന്ന് ചെയ്യാർ ബാലു പറയുന്നു.

വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ ഫഹദ് റൂമിലിരുന്ന് ഉച്ചത്തിൽ സംസാരിക്കും, ബാത്ത് റൂമിൽ നിന്ന് ശബ്ദമുണ്ടാക്കുമെന്ന് നസ്രിയ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ആദ്യമാെക്കെ പേടി തോന്നി. അഭിനയിച്ച കഥാപാത്രത്തിൽ നിന്നും പുറത്ത് വരാത്ത അവസ്ഥയാണത്. തനിക്ക് പേടി തോന്നി. ചെരുപ്പ് പുറത്ത് അഴിച്ച് വെക്കുന്നത് പോലെ ക്യാരക്ടർ പുറത്ത് വെച്ച് വീട്ടിലേക്ക് വരണം. ഇല്ലെങ്കിൽ സൈക്യാട്രിസ്റ്റിനെ കാണിക്കുമെന്ന് നസ്രിയ പറഞ്ഞിട്ടുണ്ടെന്നും ചെയ്യാർ ബാലു പറയുന്നു.
നാനിക്കൊപ്പം നസ്രിയ ഒരു സിനിമ ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി രണ്ട് മൂന്ന് മീഡിയകളെ കണ്ടു. അഭിമുഖം ചെയ്യുമ്പോൾ ഫഹദ് ഫാസിലിൽ ആശ്ചര്യം തോന്നിയ കാര്യം എന്തെന്ന് ചോദ്യം വന്നു. ആശ്ചര്യമല്ല, ഒരു ഘട്ടത്തിൽ ഞാൻ ഭയന്ന് പോയിട്ടുണ്ട്. ഒരു സിനിമയിൽ അഭിനയിച്ച ശേഷം ആ ക്യാരക്ടറിനെ അദ്ദേഹം വിടില്ലെന്ന് നസ്രിയ പറഞ്ഞിട്ടുണ്ടെന്നും ചെയ്യാർ ബാലു വ്യക്തമാക്കി.

അന്തരിച്ച നടൻ രഘുവരനും ഇതേ സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ചെയ്യാർ ബാലു അന്ന് പറഞ്ഞു. കഥാപാത്രത്തിൽ നിന്ന് പുറത്ത് കടക്കാൻ രഘുവരനും സമയമെടുത്തിരുന്നെന്ന് ചെയ്യാർ ബാലു ചൂണ്ടിക്കാട്ടി. രഘുവരന്റെ മുൻ ഭാര്യ രോഹിണി നേരത്തെ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തനിക്ക് രഘുവരന്റെ പെരുമാറ്റം അസാധാരണമായി തോന്നിയിരുന്നെന്ന് രോഹിണി തുറന്ന് പറഞ്ഞു.
രഘു ചിലപ്പോൾ വിഷമിപ്പിച്ചിരിക്കും. കുറേക്കാലം എന്തിനാണതെന്ന് എനിക്കും മനസിലായില്ല. ഒരു ദിവസം അഭിമന്യു എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് രഘു മുകളിലേക്ക് വരുന്നില്ല. എന്തുപറ്റിയെന്ന് ഞാൻ ചോദിച്ചു. എന്നാൽ പ്രത്യേക രീതിയിലാണ് സംസാരിക്കുന്നത്. അതിന് ശേഷമാണ് അമ്മ പറയുന്നത്.
ഭയപ്പെടരുത്, ഇപ്പോൾ ഏത് കഥാപാത്രമാണോ അവൻ ചെയ്യുന്നത് അത് പോലെയാണ് അവൻ പെരുമാറുകയെന്ന്. കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിലായിരുന്നു അത്. അഭിമന്യു സിനിമ കണ്ടപ്പോഴാണ് രഘുവിന്റെ മാറ്റത്തിന് കാരണമെന്തെന്ന് തനിക്ക് മനസിലായതെന്നും രോഹിണി വ്യക്തമാക്കി. അഭിനയത്തിൽ ഫഹദിനെ പോലെ ഏറെ പ്രശംസകൾ നേടിയ നടനാണ് രഘുവരനും.


Click it and Unblock the Notifications