പ്രതിഫലത്തിൽ ഷാരുഖിനെയും സൽമാനെയും ചിരഞ്ജീവി പിന്തള്ളിയപ്പോൾ; കോടി ക്ലബ്ബിൽ ആദ്യമെത്തിയ താരം

തെലുങ്ക് സിനിമയുടെ മെഗാസ്റ്റാർ ചിരഞ്ജീവി, ഇന്ത്യയിൽ ഏറ്റവും ജനസമ്മതിയുള്ള താരങ്ങളിൽ ഒരാളാണ്. കുടുംബപ്പേരിന്റെയും, ബന്ധങ്ങളുടെയും തുണയില്ലാത്ത സിനിമയിലെത്തിയ കോനിഡെല ശിവശങ്കര വരപ്രസാദ് എന്ന ചെറുപ്പക്കാരൻ ടോളിവുഡിന്റെ സ്വന്തം ചിരഞ്ജീവിയായത്, കഠിനാധ്വാനത്തിലൂടെയാണ്. ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകൾ കൊണ്ടും, ആക്ഷൻ രംഗങ്ങളിലെ പ്രാവീണ്യം കൊണ്ടും, വില്ലനായി തുടങ്ങിയ ചിരു തെലുങ്ക് സിനിമയുടെ ഏറ്റവും വിലപിടിപ്പുള്ള താരമായി. അധികം വൈകാതെ ഷാരൂഖ് ഖാനെയും സൽമാൻ ഖാനെയും അടക്കം മറികടന്ന്, ഇന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന നടനുമായി.

ഷാരുഖിനെയും സൽമാനെയും പ്രതിഫലത്തിൽ പിന്നിലാക്കിയ ചിരഞ്ജീവി

തെലുങ്ക് സിനിമയിൽ മാത്രമല്ല, ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരമായി ചിരഞ്ജീവി വളർന്ന സമയമായിരുന്നു 1990ൾ. രസകരമായ കാര്യം, അന്നത്തെ കാലത്തെ ഒരു സൂപ്പർസ്റ്റാറിന് ഉണ്ടായിരുന്ന ഏറ്റവും വലിയ ചലഞ്ചുകളിൽ ഒന്ന്, പ്രതിഫലം 1 കോടിക്ക് മുകളിൽ ലഭിക്കുക എന്നതായിരുന്നു. മാധ്യമങ്ങളും സിനിമ നിരീക്ഷകരും അന്ന് വിശ്വസിച്ചിരുന്നത്, ബോളിവുഡിൽ തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന ഷാരൂഖ് ഖാനോ സൽമാൻ ഖാനോ ഉടൻ തന്നെ 1 കോടി രൂപ പ്രതിഫലം വാങ്ങുന്ന ആദ്യ ഇന്ത്യൻ നടൻ ആയിത്തീരുമെന്നാണ്.

Shah Rukh Khan and Salman Khan  Chiranjeevi
Photo Credit: Filmibeat / Chiru Fans Twitter

എന്നാൽ, ഏവരെയും ഞെട്ടിച്ചുകൊണ്ട്, പ്രതിഫലത്തിന്റെ കാര്യത്തിൽ കോടി ക്ലബ്ബിൽ ആദ്യമെത്തിയത് ഒരു സൗത്ത് ഇന്ത്യൻ താരമായിരുന്നു. തെലുങ്ക് സിനിമയുടെ മെഗാസ്റ്റാർ ചിരഞ്ജീവിയാണ് ഇന്ത്യൻ സിനിമയിൽ ആദ്യമായി 1 കോടി രൂപ പ്രതിഫലം പറ്റിയ നടൻ. അങ്ങനെ ഔപചാരികമായി തന്നെ രാജ്യത്തെ ഏറ്റവും വിലപ്പിടിപ്പുള്ള താരമായി തെലുങ്ക് സിനിമയിലും, അപൂർവമായി മാത്രം ഹിന്ദി, തമിഴ് ചിത്രങ്ങളിലും വേഷമിട്ടിരുന്ന താരം. അധികം വൈകാതെ തന്നെ ഷാരൂഖ് ഖാനും സൽമാൻ ഖാനും, തങ്ങളുടെ പ്രതിഫലം 1 കോടിക്ക് മുകളിൽ വാങ്ങി തുടങ്ങി. ഒപ്പം സ്റ്റാർ നായികമാരായ മാധുരി ദിക്ഷിതും, ശ്രീദേവിയും കൂടി ഉണ്ടായിരുന്നു.

ആടിയുലയുന്ന മെഗാസ്റ്റാർ പദവി

എന്നാൽ, വർഷങ്ങൾക്കിപ്പുറം, ഇന്ന് നമ്മൾ കാണുന്നത് മെഗാസ്റ്റാർ പദവി കാത്തുസൂക്ഷിക്കാൻ പെടാപ്പാടു പെടുന്ന ചിരഞ്ജീവിയെയാണ്. തന്റെ രാഷ്ട്രീയപ്രവേശനത്തിന് വേണ്ടി സിനിമയിൽ നിന്നും നീണ്ട ഇടവേള എടുത്ത മടങ്ങിയെത്തുന്നത് തമിഴ് ചിത്രമായ കത്തിയുടെ റീമേക്ക് ആയ കൈദി നമ്പർ: 150മായിട്ടാണ്. ഇതിനിടെ ചില ചിത്രങ്ങളിൽ സ്പെഷ്യൽ അപ്പിയറൻസുകളും അദ്ദേഹം നടത്തി. എന്നാൽ, നല്ല ചിത്രം എന്ന് പറയാവുന്ന ഒരു പ്രൊജക്റ്റ് പോലും അവിടുന്നങ്ങോട്ട് ചിരഞ്ജീവിയുടെ കരിയറിൽ ഉണ്ടായിട്ടില്ല.

Chiranjeevi
Photo Credit: Chiru Fans Club / Twitter

ഒരു കാലത്ത് തന്റെ വ്യത്യസ്തമായ കഥാ തിരഞ്ഞെടുപ്പിന് പേരു കേട്ട ചിരഞ്ജീവി, ഇന്ന് അരോചകമായ മസാല ചിത്രങ്ങളുടെ മാത്രം ഭാഗമാവുന്ന അവസ്ഥയാണ്. അതിൽ മുക്കാലും യാതൊരു മികവുമില്ലാതെ ഒരുക്കിയ അന്യഭാഷാ ചിത്രങ്ങളുടെ റീമേക്കുകളും. മോഹൻലാൽ ചിത്രം ലൂസിഫറിന്റെ റീമേക്ക് ആയ ഗോഡ്ഫാദറും, വാൾട്ടർ വീരയ്യയും, ഭോലാ ശങ്കറും ഉൾപ്പെടെ മെഗാസ്റ്റാറിന്റെ അടുത്ത കാലത്തെ ഫ്ലോപ്പുകളുടെ എണ്ണം നീണ്ടുകൊണ്ടിരിക്കുകയാണ്. അടുത്തതായി പാൻ ഇന്ത്യൻ ചിത്രം വിശ്വംഭരയിലാണ് ചിരഞ്ജീവി പ്രത്യക്ഷപ്പെടുക.

ഒരു നടനെന്ന നിലയിൽ തന്നെ ഉപയോഗപ്പെടുത്താൻ തയ്യാറാവാത്ത ചിരഞ്ജീവി ഔട്ട്ഡേറ്റഡ് ആയികൊണ്ടിരിക്കുമ്പോൾ, തെലുങ്ക് സിനിമയിലെ പുത്തൻ തലമുറ സൂപ്പർതാരങ്ങൾ തൊടാൻ കഴിയാത്ത അത്ര ഉയരത്തിൽ പറക്കുകയാണ്. എങ്കിലും, തങ്ങളുടെ മെഗാസ്റ്റാറിനെ എന്നെങ്കിലും പഴയ പ്രതാപത്തിൽ വീണ്ടെടുക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് തെലുങ്ക് സിനിമാ ലോകം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X